SignIn
Kerala Kaumudi Online
Saturday, 19 September 2026 6.35 PM IST

നിങ്ങളും കുടുംബവും ഉന്നതങ്ങളിലെത്തണോ? എങ്കിൽ വീടിനുമുന്നിലെ പൂന്തോട്ടത്തിൽ ഈ ചെടികളെ ഒഴിവാക്കിയാൽ മാത്രം മതി, പ്രധാനമായും ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങൾ

garden

വീടിന് ഐശ്യര്വം കൂടണമെങ്കിൽ ഒരു പൂന്തോട്ടം നിർബന്ധമാണ്. പുൽത്തകിടിയും വെള്ളച്ചാട്ടവുമൊക്കെയായി പോക്കറ്റിന്റെ കനംപോലെ പൂന്തോട്ടത്തിന് മോടികൂട്ടാം. പക്ഷേ, ഒരു പ്രധാന കാര്യം അറിയുക. പൂന്തോട്ടം ഒരുക്കുന്നതിന് മുമ്പ് നിർബന്ധമായും വാസ്തുനോക്കിയിരിക്കണം. അങ്ങനെ ചെയ്താൽ ഐശ്വര്യം വർദ്ധിക്കും. എത്രതന്നെ സുന്ദരമായതായാലും വീട്ടിനകത്തും പൂന്തോട്ടത്തിലും ഒരിക്കലും ഉൾപ്പെടുത്താനാവാത്ത ചെടികളുണ്ട്. അവയെ ഒഴിവാക്കിയാൽ തന്നെ പ്രശ്നങ്ങൾ പകുതി മാറും.

ലക്കി ബാംബു, തുളസി, മണിപ്ലാന്റ്, പീസ് ലില്ലി, കറ്റാർ വാഴ, സ്നേക് പ്ലാന്റ്, ജെയ്ഡ് പ്ലാന്റ് എന്നിവയാണ് വീട്ടിനുള്ളിൽ വയ്ക്കാവുന്ന ചെടികൾ. ഇതിൽ പലതും വീട്ടിനുള്ളിൽ മാത്രമല്ല പൂന്തോട്ടത്തിനും ഉത്തമമാണ്.

ബോൺസായ്, മുള്ളുള്ള ചെടികൾ, ക്രോട്ടൺ പ്ലാന്റ്, പടർന്നുകയറുന്ന ചെടികൾ എന്നിയാണ് വീട്ടിനുളളിൽ നിന്ന് ഒഴിവാക്കേണ്ടത്. വീട്ടിനുള്ളിൽ വയ്ക്കാവുന്നവയിൽ തന്നെ ഉണങ്ങിയതോ അഴുകിയതോ ആയ ഇലകളുള്ളതും വളർച്ച മുരടിച്ചതുമായ ചെടികൾ ഉണ്ടെങ്കിൽ അവയെ എത്രയും പെട്ടെന്ന് ഒഴിവാക്കണം. പൊട്ടിയ ചട്ടികൾ ഉണ്ടെങ്കിൽ അവയെയും പെട്ടെന്നുതന്നെ മാറ്റണം. ഇല്ലെങ്കിൽ നെഗറ്റീവ് എനർജി ഉണ്ടാവും. പൂന്തോട്ടത്തിലാണെങ്കിലും ഇങ്ങനെ തന്നെ ചെയ്യണം. അതുപോലെ കൃത്രിമ ചെടികളും പൂക്കളും ഒരുകാരണവശാലും വീട്ടിനകത്ത് പാടില്ല. ഇത് വാസ്തുപ്രകാരം തെറ്റായ കാര്യമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GARDEN, VASTHU, PLANTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL