വീട്ടിലെ ഓരോ കോണിലും വാസ്തുശാസ്ത്രപ്രകാരം പ്രധാന്യം ഉണ്ട്. വീടുകൾ കെട്ടുമ്പോൾ മാത്രമല്ല ടോയ്‌ലറ്റുകൾ നിർമ്മിക്കുമ്പോഴും വാസ്തു നോക്കേണ്ടത് അനിവാര്യമാണ്. വാസ്തുപ്രകാരം ടോയ്‌ലറ്റിന് ഏറ്റവും അനുയോജ്യമായ ദിശ വീടിന്റെ വടക്ക് അല്ലെങ്കിൽ വടക്ക് പടിഞ്ഞാറ് മൂലയാണ്.
തെക്ക് - കിഴക്ക് അല്ലെങ്കിൽ വീടിന്റെ മദ്ധ്യത്തിൽ കുളിമുറികൾ പണിയരുതെന്ന് ജ്യോതിഷികൾ പറയുന്നു. തെക്ക് ദിശയിൽ ടോയ്‌ലറ്റ് സ്ഥാപിക്കുന്നത് കുടുംബാംഗങ്ങൾക്ക് ദോഷമാണെന്ന് കണക്കാക്കുന്നു. ടോയ്‌ലറ്റിലെ വാതിലുകൾ എപ്പോഴും അടച്ചുവേണം സൂക്ഷിക്കാൻ. വീട്ടിലെ ധനാഗമത്തെ ബാധിക്കുന്നതിനാൽ കഴിവതും ടോയ്‌ലറ്റുകളുടെ എണ്ണം മൂന്നിൽ കൂടാൻ പാടില്ലെന്ന് വാസ്തുവിൽ പറയുന്നു.
ജ്യോതിഷത്തിൽ ഒഴുകുന്ന വെള്ളം പണവുമായി ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങളുടെ കുളിമുറിയിലെ ഒരു ടാപ്പ് തുടർച്ചയായി ഒഴുകുന്നുണ്ടെങ്കിൽ അത് പണം പാഴാകുന്നതിന്റെ സൂചനയാണ്. അത് നിങ്ങളുടെ വീട്ടിലെ സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായി ബാധിക്കാൻ സാദ്ധ്യതയുണ്ടെന്ന് വാസ്തുവിൽ പറയുന്നു.
അതിനാൽ അവ ഉടൻ നന്നാക്കണം. അതുപോലെ തന്നെ കുളിമുറിയിലെ കണ്ണാടി ഒരിക്കലും വാതിലിന് നേരെ വയ്ക്കരുത്. ഇത് വീടിന്റെ മറ്റ് ഭാഗങ്ങളിലേക്ക് നെഗറ്റീവ് എനർജി പ്രതിഫലിപ്പിക്കുമെന്നാണ് വിശ്വാസം. മാത്രമല്ല പൊട്ടിയ ബക്കറ്റുകൾ, പഴയ ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികൾ, ഉപയോഗിക്കാത്ത സോപ്പ്, ഷാംപൂ എന്നിവയും കുളിമുറിയിൽ സൂക്ഷിക്കരുത്. ഇവ വീട്ടിൽ നെഗറ്റീവ് എനർജി വർദ്ധിപ്പിക്കുന്നുവെന്നാണ് വിശ്വാസം.
Vastu Shastra provides specific guidelines for bathroom construction and maintenance. The ideal location is the north or northwest, while strictly avoiding south, southeast, or the house's center. Experts recommend keeping bathroom doors closed and limiting their number to three.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |