SignIn
Kerala Kaumudi Online
Monday, 29 June 2026 5.06 PM IST

ഓർമകൾ സൂക്ഷിക്കുന്നവരാണോ? മരിച്ചവരുടെ ചിത്രം വീടിനുള്ളിൽ സൂക്ഷിക്കുന്നവർ അറിയേണ്ട കാര്യങ്ങൾ

photo
പ്രതീകാത്മക ചിത്രം

ഒരിക്കൽ ജീവിതത്തിന്റെ ഭാഗമായിരുന്നവർ ഇന്ന് കൂടെയില്ല എന്ന ഓർമപ്പെടുത്തലാണ് പൂർവികരുടെ ചിത്രങ്ങൾ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പൂർവികരെ ഓർക്കുന്നത് വ്യത്യസ്തമായ രീതികളിലാണ്. ഭൂപ്രദേശവും ആചാരങ്ങളും മാറുന്നതിനനുസരിച്ച് പൂർവികർക്കായുള്ള ചടങ്ങുകളുടെ രീതിയും സ്വഭാവവും വ്യത്യാസപ്പെടും. എന്നാൽ മരണപ്പെട്ടവരുടെ ചിത്രം വീടിനുള്ളിൽ സൂക്ഷിക്കുന്നത് പൊതുവെ പല സ്ഥലങ്ങളിലും കണ്ടുവരാറുണ്ട്.

ഇത്തരത്തിൽ പൂർവികരുടെ ചിത്രം വീട്ടിൽ സൂക്ഷിക്കുന്നത് അത്ര നല്ലതായി കരുതപ്പെടുന്നില്ല. അതിന് പിന്നിലെ കാരണം ഇതാണ്. ചിത്രങ്ങളിലൂടെ അവരെക്കുറിച്ചുള്ള ഓർമകൾ നമ്മെ അലട്ടുകയും മാനസിക വിഷമങ്ങൾക്ക് കാരണമാകുകയും ചെയ്യാം. ചിലർ മരണപ്പെട്ടവരുടെ ചിത്രങ്ങൾ പൂജാ മുറിയിൽ ദൈവങ്ങൾക്കൊപ്പം സൂക്ഷിക്കാറുണ്ട്. അങ്ങനെ ഒരിക്കലും ചെയ്യാൻ പാടില്ല. ചിത്രത്തിന് മുന്നിൽ വിളക്ക് കൊളുത്താനോ, മാലയിടാനോ പാടില്ലെന്നാണ് പറയപ്പെടുന്നത്. പൂർവികരോടുള്ള സ്നേഹം അതിരുകടന്ന് ആരാധനയിലേക്ക് എത്തിപ്പെടുന്നത് ജീവിച്ചിരിക്കുന്നവരുടെ സ്വാഭാവിക ജീവിതത്തെ ബാധിക്കാനിടയുണ്ട്.

പൂർവികരുടെ ചിത്രം വയ്ക്കുന്നത് ഒഴിവാക്കാൻ കഴിയാത്തവർക്കായി പൂനെയിലെ പ്രശസ്ത വാസ്തുശാസ്ത്ര വിദഗ്ധ ഇങ്ങനെ പറയുന്നു. ഒരു വീടിന്റെ തെക്ക്, തെക്ക്-പടിഞ്ഞാറ് ദിശകളിൽ പൂർവികരുടെ ചിത്രം വയ്ക്കാം. വാസ്തു ശാസ്ത്ര പ്രകാരം തെക്ക്-പടിഞ്ഞാറ് ദിശയാണ് പിതൃലോകമായി കണക്കാക്കുന്നത്. പിതൃതർപ്പണ ചടങ്ങുകളിലും മറ്റും തെക്ക് ദിശയിലേക്ക് നിന്ന് കർമങ്ങൾ ചെയ്യുന്നത് അതുകൊണ്ടാണ്.

വീടിന്റെ ഏറ്റവും ആത്മീയവും ദൈവാധീനമുള്ളതുമായ ഭാഗമാണ് വടക്ക്-കിഴക്ക് കോൺ (ഈശാന കോൺ). സാധാരണയായി ഈ ഭാഗം പൂജാമുറികൾക്കും പ്രർത്ഥനയ്കക്കുമായാണ് മാറ്റിവയ്ക്കുന്നത്. ഈ ഭാഗത്ത് പൂർവികരുടെ ഫോട്ടേ സൂക്ഷിക്കുന്നത് ശുഭകരമല്ല. കിടപ്പുമുറികളിലും മരണപ്പെട്ടവരുടെ ചിത്രങ്ങൾ വയ്ക്കുന്നത് ഒഴിവാക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VASTU TIPS, DECEASED RELATIVES PHOTO, HOME TIPS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL