
ക്യൂബൻ സർക്കാരിനെ സാമ്പത്തികമായും രാഷ്ട്രീയമായും സമ്മർദ്ദത്തിലാക്കാനും രാജ്യത്ത് ഭരണമാറ്റം കൊണ്ടുവരാനും ലക്ഷ്യമിട്ട് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സി.ഐ.എ. പ്രത്യേക ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചതായി റിപ്പോർട്ട്. പ്രസിഡന്റ് ട്രംപിന്റെ നിർദ്ദേശപ്രകാരം ക്യൂബയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം.ചാരന്മാരെ റിക്രൂട്ട് ചെയ്യുന്ന ഓഫീസർമാർ, ഇന്റലിജൻസ് അനലിസ്റ്റുകൾ, സൈബർ ഓപ്പറേഷൻ വിദഗ്ധർ, രഹസ്യ പ്രവർത്തനങ്ങളിൽ വൈദഗ്ധ്യമുള്ളവർ തുടങ്ങിയവരെ ഉൾപ്പെടുത്തിയാണ് ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചിരിക്കുന്നത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |