SignIn
Kerala Kaumudi Online
Tuesday, 23 June 2026 4.39 PM IST

രാജവെമ്പാലയെ സ്വപ്‌നം കണ്ടിട്ടുണ്ടോ? ഭാവിയിലേക്കുള്ള വലിയ സൂചനയാണ്

king-cobra

സ്വ‌പ്‌നം കാണാത്തവരായി ആരും തന്നെ ഉണ്ടാകില്ല. എന്നാൽ നാം കാണുന്ന പല സ്വപ്നങ്ങൾക്കും ഭാവിയുമായി ബന്ധമുണ്ടെന്ന് നിങ്ങൾക്ക് അറിയാമോ?. ചില ജീവികളെ സ്വപ്നം കാണുന്നത് ഭാവിയെക്കുറിച്ചുള്ള മുന്നറിയിപ്പാണെന്ന് പറയപ്പെടുന്നു. അത്തരത്തിലുള്ള ഒരു ജീവിയാണ് പാമ്പ്. ജീവിതത്തിൽ ഒരിക്കലെങ്കിലും പാമ്പിനെ സ്വപ്നം കാണാത്തവരായി ആരും തന്നെ ഉണ്ടാകില്ല.

ചിലർ ഇത് നല്ല സൂചനയായാണ് കാണുന്നത്. പത്തിവിടർത്തിയ നിലയിൽ പാമ്പിനെ സ്വപ്നം കണ്ടാൽ അത് നല്ല ഫലമെന്നാണ് വിശ്വാസം. പാമ്പ് കൊത്തുന്നതായി സ്വപ്നം കണ്ടാൽ അത് ഐശ്വര്യവും സമ്പത്തും വർദ്ധിക്കുമെന്നതിന്റെ സൂചനയായി വിശ്വസിക്കുന്നു. പാമ്പ് ശരീരത്തിലേക്ക് വീഴുന്നതായി സ്വപ്നം കണ്ടാൽ സമൃദ്ധിയും സർവെെശ്വര്യവുമാണ് ഫലം. പാമ്പിനെ ഉപദ്രവിക്കുന്നതോ ഏതെങ്കിലും രീതിയിൽ ഭയപ്പെടുത്തുന്നതോ ആയി സ്വപ്നം കാണുകയാണെങ്കിൽ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്നാണ് പറയപ്പെടുന്നത്.

പാമ്പുകളിൽ തന്നെ വിവിധ ഇനങ്ങളുണ്ട്. അതിൽ ഒന്നാണ് രാജവെമ്പാല. രാജവെമ്പാലയെ സ്വപ്നം കണ്ടാൽ അത് നല്ലതായി കരുതുന്നു. പാമ്പുകളുടെ രാജാവായ രാജവെമ്പാല ശക്തിയെയും സംരക്ഷണത്തെയും ജ്ഞാനത്തെയും പ്രതിനിധീകരിക്കുന്നു. പ്രത്യേകിച്ച് രാവിലെ രാജവെമ്പാലയെ സ്വപ്നം കാണുന്നത് പുതിയ തുടക്കത്തെയാണ് പ്രതിനിധീകരിക്കുന്നത്. ഒരു രാജവെമ്പാലയെ സ്വപ്നം കാണുന്നത് നിങ്ങളുടെ ശക്തി ഉണർത്തുന്നതിന്റെ ഭാഗമായിട്ടാണെന്ന് പറയപ്പെടുന്നു. തങ്ങളുടെ ഉള്ളിലെ ആത്മീയ ശക്തി ഉണരുന്നതിന്റെ ഭാഗമായും രാജവെമ്പാലയെ സ്വപ്നം കാണുന്നു. ജീവിതത്തിന്റെ പുതിയ ഘട്ടത്തിലേക്ക് കടക്കാൻ പോകുന്നുവെന്നതിന്റെ സൂചനയും ആകാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DREAMS AND MEANING, KINGCOBRA, MALAYALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY