അറ്റ്‌ലാന്റ: ഫിഫ ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരായ വിജയത്തിന് ശേഷം അർജന്റീന താരങ്ങൾ രാഷ്ട്രീയ ബാനർ ഉയര്‍ത്തിയ സംഭവം വലിയ വിവാദമായിരുന്നു. മത്സരത്തിൽ ഇംഗ്ലണ്ടിനെ 2-1ന് തോൽപ്പിച്ചതിനുശേഷമാണ് ഫാക്ക്‌ലാൻഡ് ദ്വീപുകളുമായി ബന്ധപ്പെട്ട ബാനർ താരങ്ങൾ ഉയർത്തിയത്. ഇപ്പോഴിതാ ബാനർ ഉയർത്തിയ സംഭവത്തിൽ ഫിഫ ഔദ്യോഗികമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫൈനൽ നടക്കാൻ ഇനി ഒരു ദിവസം മാത്രം ബാക്കിനിൽക്കെ എന്ത് നടപടിയാണ് ഫിഫ എടുക്കാൻ പോകുന്നതെന്നാണ് ഫുട്ബോൾ ലോകം കാത്തിരിക്കുന്നത്.
'ലാസ് മാല്‍വിനാസ് സണ്‍ അര്‍ജന്റീനാസ്' എന്നായിരുന്നു ബാനറിലെ വരികള്‍. 'മാല്‍വിനസ് അര്‍ജന്റീനക്കാരുടേതാണ്' എന്നായിരുന്നു വരികളുടെ അര്‍ത്ഥം. ഫാക്ക്ലാന്‍ഡ് ദ്വീപുകള്‍ക്ക് മേലുള്ള അര്‍ജന്റീനയുടെ അവകാശവാദമാണ് വരികളില്‍ പരാമര്‍ശിച്ചിരിക്കുന്നത്. മത്സരത്തിന് മുന്നേ ഗാലറിയിൽ അർജന്റീനാ ആരാധകർ ഇത്തരത്തിലുള്ള പോസ്റ്ററുകൾ പ്രദർശിപ്പിച്ചിരുന്നു. കളി കഴിഞ്ഞയുടൻ അർജന്റീന താരം ജിയോവന്നി ലോ സെൽസോ ഈ ബാനറുമായി പ്രത്യക്ഷപ്പെടുകയായിരുന്നു.
ഉടൻ മറ്റ് കളിക്കാരും ബാനറിനൊപ്പം കൂടി. ഇവർ ഇത് ഗ്രൗണ്ടിൽ പതിപ്പിക്കുകയും ചെയ്തു. ഗ്രൗണ്ടിലോ സ്റ്റേഡിയത്തിലോ ടീമുകളോ കളിക്കാരോ രാഷ്ട്രീയമായ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുന്ന ബാനറുകളോ പോസ്റ്ററുകളോ ചിഹ്നങ്ങളോ പ്രദർശിപ്പിക്കാൻ പാടില്ലെന്നാണ് ഫിഫ നിയമം. പ്രീ- ക്വാർട്ടറിൽ ഈജിപ്റ്റിനെതിരെ വിജയിച്ചതിന് ശേഷവും സമാനമായ രീതിയിൽ അർജന്റീന താരങ്ങൾ പാട്ടുപാടിയത് വലിയ വിവാദമായിരുന്നു.
ഫാക്‌ലാൻഡ് യുദ്ധം
കിഴക്കൻ അറ്റ്ലാന്റിക് സമുദ്രത്തിലെ ഫാൽക്കൻ ദ്വീപുകളുടെ അവകാശത്തെച്ചൊല്ലി 190 വർഷത്തോളമായി അർജന്റീനയും ഇംഗ്ളണ്ടും തമ്മിൽ തർക്കത്തിലാണ്. അർജന്റീനയ്ക്ക് 480 കിലോമീറ്റർ അകലെയാണ് ഫാക്‌ലാൻഡ് ദ്വീപ്. ഇംഗ്ളണ്ടിൽ നിന്ന് 13000കിലോമീറ്റർ അകലെയും. 1982ൽ അർജന്റീന ദ്വീപിൽ സൈനികാവകാശം ഉറപ്പിക്കാനിറങ്ങിയപ്പോൾ ഇംഗ്ളണ്ടുമായി യുദ്ധം പൊട്ടിപ്പുറപ്പെട്ടു. പത്താഴ്ച നീണ്ട നാവിക യുദ്ധത്തിൽ 649 അർജന്റീനക്കാരും 255 ബ്രിട്ടീഷുകാരും കൊല്ലപ്പെട്ടതായാണ് കണക്കുകൾ. 74 ദിവസങ്ങൾക്ക് ശേഷം അർജന്റീന തോൽവി സമ്മതിച്ചു. ഈ തോൽവിക്ക് ശേഷമാണ് മറഡോണയുടെ അർജന്റീന 1986 ലോകകപ്പിൽ ഇംഗ്ളണ്ടിനെ ക്വാർട്ടറിൽ തോൽപ്പിച്ചത്. തുടർന്ന് ഇരുവരും ലോകകപ്പിൽ മുഖാമുഖം വന്നപ്പോഴെല്ലാം ഇതിന്റെ അനുരണനങ്ങളുണ്ടായിരുന്നു.
Argentina footballers sparked controversy by displaying a political banner asserting their claim over the Falkland Islands (Malvinas) after their FIFA World Cup semi-final victory against England. Players unfurled "Las Malvinas son Argentinas," violating FIFA rules against political statements. The incident has prompted an official investigation by FIFA, with the football world awaiting potential disciplinary action.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |