SignIn
Kerala Kaumudi Online
Tuesday, 21 July 2026 6.49 AM IST

'കള്ളൻ വിജയൻ' ലേഖനത്തെച്ചൊല്ലിയുള്ള വിവാദം; ദേശാഭിമാനി എഡിറ്റർക്ക് കാരണം  കാണിക്കൽ  നോട്ടീസ്

deshabhimani
ദേശാഭിമാനി വാരാന്ത്യപതിപ്പ്

തിരുവനന്തപുരം: ദേശാഭിമാനി വാരാന്തപ്പതിപ്പുമായി ബന്ധപ്പെട്ട് വിവാദത്തിൽ എഡിറ്റർ കെ ആർ അജയന് കാരണം കാണിക്കൽ നോട്ടീസ് നൽകി. ഇന്ന് നാലുമണിക്ക് മുൻപ് വിശദീകരണം നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ലേഖനത്തിന്റെ പേരിൽ അനാവശ്യ വിവാദം ഉണ്ടാക്കിയതിനാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. വിവാദ ലേഖനത്തിന് 'കള്ളൻ വിജയൻ' എന്ന തലക്കെട്ട് മാറ്റാൻ ആവശ്യപ്പെട്ടിട്ടും തയ്യാായില്ലെന്നും വിമർശനമുണ്ട്. വിവാദം മാദ്ധ്യമങ്ങളെ അറിയിച്ചെന്നും നോട്ടീസിൽ കുറ്റപ്പെടുത്തുന്നുണ്ട്.

ഇന്നലെ മുൻമുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ഓർമ്മക്കുറിപ്പ് കവർ സ്‌റ്റോറിയായി ഉൾപ്പെടുത്തിയ ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറങ്ങിയില്ല. 'കള്ളൻ വിജയൻ" എന്ന പേരിൽ അവസാന പേജിൽ പ്രസിദ്ധീകരിച്ച ലേഖനത്തെച്ചൊല്ലിയുള്ള തർക്കമാണ് കാരണം.വി എസിന്റെ ഒന്നാം ചരമവാർഷികത്തിനോടനുബന്ധിച്ചാണ് വാരാന്തപ്പതിപ്പിൽ വി എസ് ഓർമ്മക്കുറിപ്പ് ഉൾപ്പെടുത്തിയത്. വിഎസിന്റെ മുൻ പ്രസ് സെക്രട്ടറിയും വിവരാവകാശ കമ്മിഷണറുമായിരുന്ന കെ വി സുധാകരൻ എഴുതിയ 'മുഴങ്ങുന്നിപ്പോഴും ആ കടലിരമ്പം" എന്ന പേരിലുള്ളതാണ് ഓർമ്മക്കുറിപ്പ്. പതിപ്പിന്റെ അവസാന പേജിൽ ടി.സി.രാജേഷ് എഴുതിയ 'കള്ളൻ വിജയൻ ധന്യ നാടക ഗ്രാമം മുത്തിപ്പാറ പി.ഒ" എന്ന തലക്കെട്ടിലുള്ള ലേഖനത്തെച്ചൊല്ലി എഡിറ്റോറിയൽ ബോർഡിൽ തർക്കമുണ്ടായെന്നാണ് സൂചന.

പുല്ലംപാറ ഗ്രാമപഞ്ചായത്തിലെ മുട്ടിപ്പാറയിലെ വിജയൻ എന്ന നാടകപ്രവർത്തകനെക്കുറിച്ചാണ് ലേഖനം. വിജയന്റെ ഉടമസ്ഥതയിലുള്ളതാണ് ധന്യ നാടക ഗ്രാമം. മാതാപിതാക്കൾ ഓമനിച്ചു വിളിച്ച കൊച്ചുകള്ളനെന്ന പേര് പിന്നീട് പേരിനൊപ്പം ചേരുകയായിരുന്നു. 'കള്ളൻ വിജയൻ" എന്ന തലക്കെട്ട് അനാവശ്യ തെറ്റിദ്ധാരണകൾക്കും ട്രോളുകൾക്കും ഇടയാക്കുമെന്ന് എഡിറ്റോറിയൽ ബോർഡിലെ ചിലർ ചൂണ്ടിക്കാട്ടി. തുടർന്ന് വിതരണം തടയുകയായിരുന്നെന്നാണ് വിവരം. വാരാന്തപ്പതിപ്പ് പുറത്തിറങ്ങാത്തത് സാങ്കേതിക കാരണങ്ങൾ കൊണ്ടാണെന്ന് ദേശാഭിമാനി റസിഡന്റ് എഡിറ്റർ എം.സ്വരാജ് പറഞ്ഞിരുന്നു.

English Summary

Deshabhimani editor K.R. Ajayan has been issued a show-cause notice regarding a controversy over the weekly supplement. He is accused of causing an unnecessary dispute concerning an article titled 'Kallan Vijayan' by not changing its headline and allegedly leaking the issue to media. Ajayan is required to provide his explanation by 4 PM today.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DESHABHIMANI, KALLAN VIJAYAN ARTICLE, DESHABHIMANI EDITOR, SHOW CAUSE NOTICE, KALLAN VIJAYAN MALAYALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA