എല്ലാ ഗ്രഹങ്ങളും നിശ്ചിത ഇടവേളകളിൽ രാശിമാറ്റം നടത്താറുണ്ടെന്നാണ് ജ്യോതിഷത്തിൽ പറയുന്നത്. സംക്രമണം എന്നാണ് ഈ മാറ്റത്തെ പറയാറുള്ളത്. ഇത് എല്ലാ രാശിക്കാരെയും നക്ഷത്രക്കാരെയും ബാധിക്കാം. ഇത് ഓരോ നക്ഷത്രക്കാരെയും വ്യത്യസ്‌ത തരത്തിലാകാം സ്വാധീനിക്കുന്നത്. ചിലർക്ക് അനുകൂലമാണെങ്കിൽ മറ്റുചിലർക്ക് പ്രതികൂലമായിരിക്കും.
ശുക്രൻ ഒക്‌ടോബർ മൂന്ന് മുതൽ വക്രഗതിയിൽ സഞ്ചരിക്കും. നവംബർ 14 വരെ ഇത് തുടരും. ഇത് ചില രാശിക്കാർക്ക് ദോഷം സമയമാണ്. അപ്രതീക്ഷിതമായി ചെലവുകൾ വർദ്ധിക്കാനും വരുമാനം തടസപ്പെടാനും ഇത് കാരണമാകും. നാല് രാശിക്കാരെയാണ് ഇത് ബാധിക്കുന്നത്. ഇവർ ആരൊക്കെയെന്നും എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും നോക്കാം.
പ്രണയവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങൾ ഉണ്ടായേക്കാം. പങ്കാളിയുമായി വഴക്കിടാതിരിക്കാൻ ശ്രദ്ധിക്കണം. അനാവശ്യ ചെലവുകൾ ഒഴിവാക്കുക.
പ്രണയം, വിവാഹം തുടങ്ങിയ കാര്യങ്ങളിലെ തീരുമാനം മാറ്റിയേക്കാം. ബന്ധങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. കടം വാങ്ങാനോ കൊടുക്കാനോ പാടില്ല. സാമ്പത്തിക കാര്യങ്ങൾ നന്നായി ആലോചിച്ച ശേഷം മാത്രം തീരുമാനമെടുക്കുക.
പഴയ ബന്ധങ്ങൾ വീണ്ടും ഓർമയിൽ വരാം. പെട്ടെന്ന് തീരുമാനമെടുക്കുന്നതിന് പകരം നന്നായി ആലോചിച്ച് തീരുമാനമെടുക്കുക. സാമ്പത്തിക കാര്യത്തിൽ നല്ല ശ്രദ്ധവേണം.
കുടുംബം, സാമ്പത്തികം എന്നീ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. പങ്കാളിയുമായി അഭിപ്രായവ്യത്യാസമുണ്ടായാൽ അത് പറഞ്ഞ് പരിഹരിക്കാൻ ശ്രമിക്കണം. പുതിയ ചെലവുകൾ വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
(ഈ ലേഖനത്തിലെ വിവരങ്ങൾ ജ്യോതിഷവിശ്വാസങ്ങളെയും പൊതുവായ ജ്യോതിഷ വ്യാഖ്യാനങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ഇവയ്ക്ക് ശാസ്ത്രീയമായി സ്ഥിരീകരിച്ച തെളിവുകളില്ല. അതിനാൽ ഇവയെ ഉറപ്പായ പ്രവചനങ്ങളായി കാണരുത്.)
An astrological report indicates Venus will be in retrograde from October 3 to November 14, a period believed to bring adverse effects for certain zodiac signs. This transit is predicted to cause unexpected expenses and income disruptions for Taurus, Libra, Scorpio, and Capricorn, advising caution in relationships and financial decisions during this time.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |