SignIn
Kerala Kaumudi Online
Thursday, 22 October 2026 8.09 PM IST

ഈ നക്ഷത്രക്കാർക്ക് ശത്രുക്കളുടെ ഉപദ്രവം കൂടും; അന്യരുടെ വാക്കുകേട്ട് ചതിയിൽപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം

astro
പ്രതീകാത്മക ചിത്രം

റാംസാഗർ തംബുരാൻ, അസ്ട്രോ ന്യൂമറോളജിസ്റ്റ്, ഫോൺ : 91+83010 36352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ:samkhiyarathnam@gmail.com

2026 ഒക്ടോബർ 23 ( 1202 തുലാം 6 ) വെള്ളിയാഴ്ച .( 36 നാഴിക 53 വിനാഴിക വരെ പൂരുരുട്ടാതി നക്ഷത്രം ശേഷം നക്ഷത്രം )[ ദ്വാദശി തിഥി 20 നാഴിക 47 വിനാഴിക വരെ ശേഷം ത്രയോദശി തിഥി ]( രാഹുകാലം 10.30 മണി മുതൽ 12 മണി വരെ )


അശ്വതി: കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളില്‍ പുരോഗതിയും ചെലവും വരാം, സ്ത്രീകള്‍ സൗഭാഗ്യവതികളും ഈശ്വര വിശ്വാസികളും ആയിരിക്കും.

ഭരണി: നല്ല അറിവും പക്വതയും ഉള്ളവരായിരിക്കും, സ്നേഹം നിറഞ്ഞ പെരുമാറ്റം കൊണ്ട് മറ്റുള്ളവരെ കീഴ്പെടുത്താന്‍ വിരുതുള്ളവര്‍.

കാര്‍ത്തിക: കലാകാരന്മാർക്ക് പുതിയ അവസരങ്ങള്‍, സുന്ദരമായ വസ്തുക്കളോടും ആഡംബരത്തിനോടും താല്‍പ്പര്യം കൂടും, നേത്ര രോഗം വരാതെ നോക്കണം.

രോഹിണി: മാതാപിതാക്കളുടെ ആരോഗ്യകാര്യത്തില്‍ പുരോഗതി, യാത്ര മൂലം കാര്യനേട്ടം, ആത്മാഭിമാനം തോന്നുന്ന സാഹചര്യങ്ങള്‍ക്ക് സാക്ഷ്യം വഹിക്കും.

മകയിരം: ചില സംഗതികളില്‍ തീരുമാനമെടുക്കാന്‍ പാടുപെടും, ഉപദേശം സ്വീകരിക്കുന്നത് ഗുണം ചെയ്യും, സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കും.

തിരുവാതിര: ആരെയും വേദനിപ്പിക്കുന്നതില്‍ മടി കാണില്ല, പണം ചെലവാക്കും, മറ്റുള്ളവരുടെ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെട്ടു കുഴപ്പങ്ങള്‍ വരുത്തിവയ്ക്കും.

പുണര്‍തം: ചതിയിൽ അകപ്പെടാതിരിക്കാൻ സൂക്ഷിക്കണം, അര്‍ഹമായ രീതിയില്‍ അംഗീകാരം ലഭിക്കില്ല, കല, വിദ്യാഭ്യാസം, തുടങ്ങിയ മേഖലകളില്‍ നേട്ടം, ഒരേ സമയം വിവിധ തരത്തിലുള്ള സംഗതികളില്‍ ഏര്‍പ്പെടും.

പൂയം: ശാരീരികമായി ചില അസ്വസ്ഥതകള്‍ അനുഭവപ്പെടാം, സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി അരുതാത്തത് പ്രവര്‍ത്തിക്കരുത്‌, ശത്രുക്കളുടെ ഉപദ്രവം കൂടും.

ആയില്യം: തര്‍ക്കങ്ങളില്‍ പരിഹാരത്തിനായി കാലതാമസം, സഹായിക്കാമെന്ന് ഏറ്റിരുന്നവര്‍ വാക്ക് മാറ്റിപ്പറയും, കൃഷിയിടത്തില്‍ നാശത്തിന് സാദ്ധ്യത.

മകം: ഈശ്വരാധീനം മൂലം ആപത്തുകള്‍ ഒഴിവാകും, സ്വന്തമായി ചെയ്യുന്ന കാര്യങ്ങള്‍ക്ക് ഫലപ്രാപ്തി കിട്ടും, മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കുവാനും നേതൃത്വം വഹിക്കാനും യോഗം.

പൂരം: ആരോഗ്യ കാര്യത്തില്‍ കൂടുതല്‍ താല്‍പര്യം കാണിക്കും , ഇഷ്‌ട ഭക്ഷണലബ്‌ദ്ധി, കുടുംബകാര്യങ്ങളില്‍ മുമ്പില്ലാത്ത കരുതല്‍ കാണിക്കും, തൊഴില്‍ സ്ഥാപനത്തില്‍ ഉന്നത സ്ഥാന ലബ്‌ദ്ധി.

ഉത്രം: കൗശലം വാക്കിലും പ്രവര്‍ത്തിയിലും ഉണ്ടായിരിക്കും, തൊഴിലില്‍ ഉയര്‍ച്ചയും പുത്തനുണര്‍വും ഉണ്ടാകും, മാതൃഗുണം ലഭിക്കും, ആധികാരികമായി പെരുമാറും, വിദേശവാസം ഗുണം ചെയ്യും.

അത്തം: സുഹൃത്തുക്കള്‍ മൂലം അധികചെലവ് വരാം, ചെലവിനേക്കാള്‍ വരവ് കുറഞ്ഞിരിക്കും, സൗന്ദര്യ വസ്‌തുക്കള്‍ക്കും ആഡംബരത്തിനും വേണ്ടി പണം ചെലവഴിക്കും.

ചിത്തിര: വിദ്യാര്‍ത്ഥികള്‍ക്കും , ജോലിക്കായി കാത്തിരിക്കുന്നവര്‍ക്കും സമയം അനുകൂലം, കുടുംബ സമാധാനം നശിപ്പിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്നൊഴിഞ്ഞു നില്‍ക്കണം, വശ്യമായി സംസാരിക്കും.

ചോതി: ഒരു പ്രത്യേക രീതിയിലുള്ള ആകര്‍ഷകത്വം എല്ലാ കാര്യത്തിലും നിഴലിച്ചു നില്‍ക്കും, ശത്രുക്കളുമായി രമ്യതയിലാകും, അന്യരുടെ വാക്കുകള്‍ കേട്ട് എടുത്തുചാടി ഒന്നും തീരുമാനിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയരുത്.

വിശാഖം: പൊതുജന സേവനത്തില്‍ താല്‍പര്യം ഉള്ളവര്‍, പരാജയത്തില്‍ നിരാശപ്പെടാതെ വിജയംവരെ പ്രവര്‍ത്തിക്കുന്ന കൂട്ടര്‍. രഹസ്യ സ്വഭാവത്തിലുള്ള പ്രവര്‍ത്തികള്‍ ഒഴിവാക്കുക.

അനിഴം: ഉദ്യോഗത്തില്‍ തിരിച്ചടികള്‍ നേരിടേണ്ടിവരും, എല്ലാ കാര്യത്തിലും ആത്മനിയന്ത്രണം പാലിക്കണം, ദുര്‍വാശി ഒഴിവാക്കുക, ഏറ്റെടുത്ത സംഗതികള്‍ ഉത്തരവാദിത്തത്തോടെ ചെയ്തു തീര്‍ക്കും.

കേട്ട: വില്‍ക്കാന്‍ ഉദേശിച്ചിരിക്കുന്നവയുടെ വില്‍പ്പന നടക്കും, ചുരുക്കം ചില കുടുംബങ്ങളില്‍ അസ്വാരസ്യം ഉടലെടുക്കാം അതിനാല്‍ സംസാരം നിയന്ത്രിക്കുക,മനസിന് സന്തോഷം ലഭിക്കും.

മൂലം: നിസാര കാര്യങ്ങള്‍ക്ക് വാശി കാണിക്കും, സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന സമയം, മേലുദ്യോഗസ്ഥരുടെ പ്രീതി നേടും, ഉല്ലാസ യാത്രകള്‍ക്ക് തയാറാകും, ഐശ്വര്യം നിറഞ്ഞുനില്‍ക്കുന്ന സമയം.

പൂരാടം: ചതിയില്‍പ്പെടാതെ സൂക്ഷിക്കണം, ആരോഗ്യപരമായി നല്ല കരുതല്‍ അവശ്യമുള്ള സമയം, സന്താനങ്ങൾ വാഹന സുഖം നിദ്രാസുഖം തുടങ്ങിയവക്ക് യോഗം, അനുകൂലമായ രീതിയില്‍ തൊഴില്‍ മാറ്റം പ്രതീക്ഷിക്കാം.

ഉത്രാടം: രേഖാപരമായ ഉറപ്പില്ലാതെ ഒന്നും ചെയ്യരുത്, തന്നേക്കാള്‍ വിദ്യാഭ്യസമുള്ളവര്‍ക്ക് പോലും മാര്‍ഗദര്‍ശിയാകും, പകര്‍ച്ച വ്യാധികള്‍ പിടിപെടാതെ നോക്കണം.

തിരുവോണം: വളരെയധികം ആലോചിച്ചുനോക്കി മാത്രം സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക, സംഭാഷണത്തിനിടയ്ക്ക് പെട്ടെന്ന് പ്രകോപിതരാകും, വിഷാദം വരാതെ നോക്കണം.

അവിട്ടം: വിവാഹ ജീവിതത്തില്‍ ചില വിഷമതകള്‍ വന്നുഭവിക്കും, കരുതലോടെയിരിക്കുക, ബന്ധുക്കള്‍ ശത്രുതാ മനോഭാവത്തോടെ പെരുമാറും, മോശം കൂട്ടുകെട്ടുകളില്‍ നിന്നും മാറിനില്‍ക്കണം.

ചതയം: ബുദ്ധിപരമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് മറ്റുള്ളവരുടെ പ്രീതിനേടും, തൊഴില്‍ മേഖലയില്‍മേന്മ, സന്താനസുഖം, മനസ്സിലിരുപ്പ് മറ്റുള്ളവര്‍ അറിയാതെ പ്രവര്‍ത്തിക്കാനുള്ള കഴിവുണ്ടാകും.

പൂരുരുട്ടാതി: ആത്മീയതയും, ദൈവാധീനവും വര്‍ദ്ധിക്കും, മാതാവിന്റെ പക്കല്‍ നിന്നും സഹായങ്ങള്‍ ലഭിക്കും, രോഗങ്ങള്‍ക്ക് ആശ്വാസം കിട്ടും, നഷ്ടപെട്ടന്ന് കരുതിയവ തിരികെ ലഭിക്കും.

ഉത്രട്ടാതി: ദൈവാധീനം ഒന്നുമാത്രമാണ് ദുരിത മോചനത്തിനുള്ള മാര്‍ഗം, ക്ഷമയും അശ്രാന്ത പരിശ്രമവും കൊണ്ടേ ഉന്നത നില കൈവരിക്കാൻ സാധിക്കു, ആത്മാര്‍ഥമായി പെരുമാറും.

രേവതി: അഭിമാനബോധം എല്ലായ്പ്പോഴും ഉയര്‍ത്തിപ്പിടിക്കും, ധനത്തിനായി അന്യരെ ആശ്രയിക്കേണ്ടിവരുന്ന അവസ്ഥ സംജാതമാകും, സ്വന്തം കഴിവിലുള്ള വിശ്വാസം ഉയര്‍ച്ച നേടിത്തരും.

English Summary

The Malayalam horoscope for Friday, October 23, 2026, covers predictions for all 27 birth stars. The forecasts discuss education, career, finances, relationships, health, travel and family life. The daily predictions are provided by astro-numerologist Ramsagar Thamburan, along with the day’s nakshatra, thithi and Rahu Kalam timings.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OCTOBER 23 2026 HOROSCOPE, MALAYALAM HOROSCOPE TOMORROW, NAKSHATRA PHALAM MALAYALAM, ASTROLOGY, VISWASAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY
TRENDING IN ASTRO