SignIn
Kerala Kaumudi Online
Friday, 17 July 2026 8.20 AM IST

മരണം അടുക്കുന്നതിന് മുൻപ് ഇവ കൺമുന്നിൽ കാണും; ഗരുഡ പുരാണത്തിൽ പറയുന്നത് ഇങ്ങനെ

garuda-purana

ഹിന്ദുമതത്തിലെ മഹാപുരാണങ്ങളിൽ ഗരുഡപുരാണത്തിന് പ്രത്യേക സ്ഥാനമുണ്ട്. മഹാവിഷ്ണു ഗരുഡന് ഉപദേശിച്ചു കൊടുത്ത രൂപത്തിൽ രചിക്കപ്പെട്ട എണ്ണായിരത്തോളം ലഘുഗ്രന്ഥങ്ങൾ ഉൾപ്പെട്ട പുരാണമാണ് ഗരുഡപുരാണം. പൂർവ്വ ഭാഗത്തിൽ വ്യാകരണം,​ വൈദ്യം,​ ജ്യോതിശാസ്ത്രം തുടങ്ങിയ ശാസ്ത്രങ്ങളെക്കുറിച്ചും രത്നങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പ്രതിപാദിച്ചിരിക്കുന്നു.

ശരിയായ ജീവിതരീതി,​ പുണ്യം,​ ഭക്തി,​ ശാന്തത,​ യാഗം,​ തപസ് മുതലായവയുടെ പ്രാധാന്യത്തെക്കുറിച്ചും ഇതിൽ വിവരിക്കുന്നു. ജീവിതവും മരണവും മരണാനന്തര കാര്യങ്ങളും ഇതിൽ പ്രതിപാദിച്ചിരിക്കുന്നു. അതുപോലെതന്നെ മരണത്തിന് മുൻപ് ചില അടയാളങ്ങൾ മുൻകൂട്ടി പ്രത്യക്ഷപ്പെടുന്നതായി ഗരുഡപുരാണത്തിൽ പറയുന്നു. അവ എന്തൊക്കെയാണെന്ന് നോക്കാം.

  1. ഒരാളുടെ സ്വന്തം നിഴൽ കാണുന്നത് നിർത്തിയാൽ അത് ഒരു അശുഭ സൂചനയായി കണക്കാക്കപ്പെടുന്നു. ഇത് മരണത്തിലേക്ക് അടുക്കുന്നു എന്നതിന്റെ സൂചനയാണെന്ന് ഗരുഡപുരാണത്തിൽ പറഞ്ഞിട്ടുണ്ട്.
  2. മരിച്ചുപോയ പൂർവികരെ ആവർത്തിച്ച് സ്വപ്നം കാണുന്നതും അവർ നടക്കുകയോ സംസാരിക്കുയോ വിളിക്കുകയോ ചെയ്യുന്നുവെങ്കിൽ മരണം അടുത്തതിന്റെ സൂചനയായി വിശ്വസിക്കപ്പെടുന്നു.
  3. മരണം അടുക്കുമ്പോൾ ഒരു വ്യക്തിക്ക് യമദൂതന്മാരുടെ ദർശനം ലഭിക്കുമെന്ന് പറയപ്പെടുന്നു. ആരോ അവരെ കൂട്ടിക്കൊണ്ടുപോകാൻ വന്നിരിക്കുന്നുവെന്ന തോന്നൽ ഉണ്ടാകാം. ഇത് പലപ്പോഴും രാത്രിയാണ് സംഭവിക്കുന്നത്. അതോടൊപ്പം ചുറ്റും നെഗറ്റീവ് എനർജി ആയിരിക്കുമെന്നും പറയപ്പെടുന്നു.
  4. മുൻകാലപ്രവൃത്തികളുടെ ഓർമ്മകൾ വരും. മരണം അടുക്കുമ്പോൾ ഒരാൾ തന്റെ ചീത്തയും നല്ലതുമായ പ്രവൃത്തികൾ വ്യക്തമായി ഓർമ്മവരാൻ തുടങ്ങുമെന്ന് ഗരുഡപുരാണത്തിൽ പറയുന്നു.
  5. മരണം അടുക്കുമ്പോൾ ഒരു വ്യക്തിയുടെ കെെകളിലെ വരകൾ മങ്ങുകയും ചില സന്ദർഭങ്ങളിൽ പൂർണമായും അപ്രത്യക്ഷമാവുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു.

മുകളിൽ പങ്കുവച്ച വിവരങ്ങൾ മതവിശ്വാസങ്ങളെയും പരമ്പരാഗത ഗ്രസ്ഥങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. കേരളകൗമുദി ഓൺലെെൻ ഇത് സ്ഥിരീകരിച്ചിട്ടില്ല. മുകളിലെ വിവരങ്ങൾ ശരിയായ വിദഗ്ധരുമായി കൂടിയാലോചിക്കുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GAURADA PURANA, DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY