SignIn
Kerala Kaumudi Online
Thursday, 16 July 2026 6.33 PM IST

ആഴ്ചകൾക്ക് മുമ്പ് പ്രസവിച്ച യുവതിയെ കുത്തിക്കൊന്നു, ഭർത്താവിനും പരിക്ക്: വംശീയ കൊലയെന്ന് ബന്ധുക്കൾ

kirandeep-kaur
കൊല്ലപ്പെട്ട കിരൺദീപ് കൗർ, പൊലീസ് പിടിയിലായ ഡാനിയേൽ സീൻ ജെയിംസ്

ലണ്ടൻ: യുകെയിൽ ഇന്ത്യക്കാരിയായ യുവതിയെ കുത്തിക്കൊലപ്പെടുത്തി. പഞ്ചാബ് സ്വദേശിനി കിരൺദീപ് കൗർ (24) ആണ് കൊല്ലപ്പെട്ടത്. പടിഞ്ഞാറൻ ലണ്ടനിലെ ഹെയ്സിലുള്ള ഇവരുടെ വീട്ടിൽ അതിക്രമിച്ചുകടന്ന അക്രമിയാണ് കൊല നടത്തിയത്. കിരൺദീപിന്റെ ഭർത്താവിനും ആക്രമണത്തിൽ പരിക്കേറ്റു. കുത്തേറ്റ നിലയിൽ കണ്ടെത്തിയ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആക്രമണം നടത്തിയെന്ന് സംശയിക്കുന്ന ഡാനിയേൽ സീൻ ജെയിംസ് (44)​ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന് ശേഷം വീടിന്റെ ജനാല വഴി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പ്രതിക്കും പരിക്കേറ്റു. കിടപ്പുമുറിയിൽ ഉറങ്ങുകയായിരുന്ന കിരൺദീപിനെയാണ് അക്രമി കുത്തി കൊലപ്പെടുത്തിയതെന്നാണ് ബന്ധുക്കളുടെ മൊഴി. ആഴ്ചകൾക്ക് മുമ്പായിരുന്നു കൊല്ലപ്പെട്ട യുവതി ഒരു കുഞ്ഞിന് ജന്മം നൽകിയത്.

വംശീയ ആക്രമണമാണ് കൊലപാതകത്തിന് പിന്നിലെ കാരണമെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. അതേസമയം,​ അന്വേഷണം പുരോഗമിക്കുകയാണെന്നും വംശീയ കൊലപാതകം എന്ന ആരോപണത്തിന് തെളിവൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. ആക്രമണത്തിൽ കിരൺദീപിന്റെ കുഞ്ഞിന് പരിക്കേറ്റിട്ടുണ്ടോയെന്നതിനെ കുറിച്ച് വിവരമൊന്നും ലഭ്യമായിട്ടില്ല.

രണ്ടുവർഷം മുമ്പ് സ്റ്റുഡന്റ് വിസയിൽ യുകെയിലെത്തിയ യുവതി വർക്ക് പെർമിറ്റ് ലഭിച്ചതിനെത്തുടർന്ന് അവിടെ ജോലി ചെയ്ത് വരികയായിരുന്നു. കിരൺദീപിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് സ‌ർക്കാരിനോട് മാതാപിതാക്കൾ സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്.

English Summary

A 24-year-old Indian woman, Kirandeep Kaur from Punjab, was stabbed to death after an intruder broke into her home in Hayes, West London. Her husband was also injured in the attack and is receiving treatment. Police arrested Daniel Sean James (44), who was injured while allegedly trying to escape through a window. According to the family, Kirandeep was asleep when she was attacked. She had given birth to a baby just a few weeks ago. Her relatives allege the killing was racially motivated, but police say there is currently no evidence to support that claim and the investigation is ongoing. Kirandeep had moved to the UK on a student visa two years ago and later obtained a work permit. Her family has appealed to the Indian government for assistance in bringing her body back to India.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: YOUNG MOTHER MURDER, WOMAN STABBED TO DEATH, CASTE KILLING, MURDER CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360