SignIn
Kerala Kaumudi Online
Thursday, 23 July 2026 12.07 PM IST

സിക്കിമിലെ തുരങ്കം തകർന്നുണ്ടായ അപകടം; കാണാതായ കോട്ടയം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

aneesh-mohan
അനീഷ് മോഹൻ, അപകടമുണ്ടായ തുരങ്കത്തിന് മുന്നിൽ നിൽക്കുന്ന രക്ഷാപ്രവർത്തകർ

ഗാംഗ്‌ടോക്: സിക്കിമിൽ നിർമാണത്തിലിരുന്ന തുരങ്കത്തിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോട്ടയം സ്വദേശി അനീഷ് മോഹന്റെ (43) മൃതദേഹം കണ്ടെത്തി. ഇന്നലെ രാത്രി 11 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം ഉൾപ്പെടെയുള്ള മറ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഇന്നുതന്നെ കേരളത്തിലേക്ക് എത്തിക്കുമെന്നാണ് വിവരം. അതിന് വേണ്ട നടപടികൾ ആരംഭിച്ചുകഴിഞ്ഞു.

അനീഷിന്റെ ഭാര്യ സംഗീത, ഭാര്യാ സഹോദരൻ സനൽ, അനീഷിന്റെ സഹോദരൻ ബിനീഷ് മോഹൻ എന്നിവർ കഴിഞ്ഞ ദിവസം സിക്കിമിലെ അപകടസ്ഥലത്ത് എത്തിയിരുന്നു. കാലാവസ്ഥ മോശമായതും സിഗ്നലിന്റെ ഉൾപ്പെടെ പ്രശ്‌നമുള്ളതും കാരണം തെരച്ചിൽ അതീവ ദുഷ്‌കരമായിരുന്നു. എൻഎച്ച്‌പിസിയിൽ സീനിയർ മാനേജരായിരുന്നു ജിയോളജിസ്റ്റായ അനീഷ് മോഹൻ. 16 വർഷമായി എൻഎച്ച്‌പിസിയിൽ ഉദ്യോഗസ്ഥനാണ്. കുടുംബസമേതം ഹരിയാനയിലായിരുന്ന അനീഷിന് ഏഴ് മാസം മുമ്പാണ് സിക്കിം യൂണിറ്റ് മാനേജറായി സ്ഥലംമാറ്റം ലഭിച്ചത്. ഇതോടെ ഭാര്യയും മക്കളും നാട്ടിലേക്ക് വരികയായിരുന്നു. പാമ്പാടി വെള്ളൂർ പത്താഴക്കുഴി കൂരോത്ത് പറമ്പിൽ കുടുംബാംഗമാണ് അനീഷ്.

ശാസ്ത്രലേഖകനും വ്ലോഗറുമായ അനീഷ് 2001- 04ൽ നാട്ടകം ഗവ.കോളേജിൽ നിന്ന് ബിഎസ്‌സി ജിയോളജി പഠനം പൂർത്തിയാക്കി. 2011ൽ ഹരിയാനയിലെ ഇലക്ട്രിക് പവർ കോർപ്പറേഷനിൽ ജോലിയിൽ പ്രവേശിച്ചു. പിന്നീട്, എൻഎച്ച്പിസിയിൽ ജോലിനേടി. 2026 മുതൽ സിക്കിമിൽ സീനിയർ മാനേജറായി സേവനമനുഷ്ഠിച്ചുവരികയാണ്. വെള്ളൂരിലെ വീട്ടിൽ പ്രായമായ മാതാപിതാക്കൾ മാത്രമാണ് ഉള്ളത്. മക്കൾ: കാർത്ത്യായനി, ആരവ്.

English Summary

The body of Aneesh Mohan, a 43-year-old Kottayam native missing after a tunnel collapse in Sikkim, has been recovered. His body will be brought to Kerala after completing official procedures. Aneesh, a senior manager with NHPC, died in the landslide at an under-construction tunnel site.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SIKKIM TUNNEL COLLAPSE, KOTTAYAM NATIVE DEATH, SIKKIM ACCIDENT NEWS, KERALA MISSING PERSON, SIKKIM TUNNEL TRAGEDY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA