
അശ്വതി
തൊഴിൽമേഖലയിൽ ആദായം. കലാകായിക രംഗങ്ങളിലുള്ളവർക്ക് അനുകൂലം. ലോണുകൾ പാസാകാൻ കാലതാമസം . നിയമനടപടികളിൽ വിജയം. മാതാപിതാക്കൾക്ക് ശ്രേയസ് വർദ്ധിക്കും. ഔദ്യോഗികരംഗങ്ങളിൽ സ്ഥാനക്കയറ്റം. ശുഭദിനം-വ്യാഴം
ഭരണി
പുതിയബിസിനസിനെപ്പറ്റി ചിന്തിക്കും. ഭൂമി വസ്തുവകകൾ ക്രയവിക്രയം നടത്തും. മതപരമായ ചടങ്ങുകളിൽ പങ്കുകൊള്ളും. പുതിയ ഏജൻസികൾ തുടങ്ങും. വളരെക്കാലമായി ആഗ്രഹിക്കുന്നകാര്യം സാധിക്കും. പരസ്യങ്ങളിൽ നിന്ന് ലാഭം. ഇൻഷ്വറൻസിൽ നിന്നും മറ്റും പണം കിട്ടിയേക്കും. ശുഭദിനം-ചൊവ്വ
കാർത്തിക
പിതൃസ്വത്ത് അധീനതയിലാകും. പ്രധാനരേഖകളിൽ ഒപ്പുവയ്ക്കുമ്പോഴും ജാമ്യം നിൽക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കണം. അന്യാധീനപ്പെട്ടെന്ന് കരുതിയ ഭൂസ്വത്ത് അധീനതയിൽ വരും. വിനോദോപാധികൾക്കായി പണം ചെലവഴിക്കും. ദൂരസ്ഥലത്തുള്ളവരിൽ നിന്ന് സഹായം ലഭിക്കും. ശുഭദിനം-ശനി
രോഹിണി
ജോലിയിൽ ചില മാറ്റങ്ങളുണ്ടാകും. വീട്ടിൽ മംഗളകാര്യങ്ങൾ നടക്കാനിട. കൂട്ടുകച്ചവടക്കാർ പ്രത്യേകം ശ്രദ്ധിക്കണം. ഭൂമി വാങ്ങാനും വിൽക്കാനും പറ്റിയ സമയം. വിദേശത്തു ജോലി ചെയ്യുന്നവർക്ക് സാമ്പത്തികാഭിവൃദ്ധിയും മാനസിക സ്വസ്ഥതയുമുണ്ടാകും. ഊഹക്കച്ചവടത്തിൽ ഏർപ്പെടും. ശുഭദിനം-തിങ്കൾ
മകയീരം
വിദ്യാഭ്യാസം, നിയമം,വൈദ്യം തുടങ്ങിയവയുമായി ബന്ധപ്പെട്ട കാര്യങ്ങളിലെല്ലാം ഉയർച്ച. ഗവൺമെന്റ് കോൺട്രാക്ട് ഏറ്റെടുക്കാനിട. സഹകരണസ്ഥാപനങ്ങളുമായി ബന്ധപ്പെട്ടവർക്ക് അനുകൂലം. വ്യാപാരത്തിലും ഉദ്യോഗത്തിലും പുരോഗതി. മാതാവിന്റെ ആരോഗ്യനിലയിൽ ശ്രദ്ധിക്കും. ശുഭദിനം-ബുധൻ
തിരുവാതിര
ഏജൻസി വ്യാപാരത്തിൽ നിന്ന് കൂടുതൽ ആദായം. സർവീസിൽ നിന്നും കൂടുതൽ സാമ്പത്തിക നേട്ടം. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനിട. ഉദ്യോഗത്തിൽ സ്ഥിരീകരണമോ, പ്രമോഷനോ ലഭിക്കാനിടയുണ്ട്. ശത്രുക്കളുടെ മേൽ വിജയം നേടും. ആരോഗ്യനില മെച്ചപ്പെടും. ശുഭദിനം-വെള്ളി
പുണർതം
ഗൃഹാന്തരീക്ഷം സുഖകരമായിരിക്കും. വീട്ടുപകരണങ്ങൾ വാങ്ങാൻ ധാരാളം പണം ചെലവഴിക്കും. വിദേശയാത്രയ്ക്ക് ആലോചിക്കുന്ന വർക്ക് അത് സാദ്ധ്യമാകും. കർമ്മരംഗങ്ങളിൽ മത്സരവും ആദായവും പ്രതീക്ഷിക്കാം. വിദ്യാർത്ഥികൾ ഉന്നത നിലവാരം പുലർത്തും. അന്യർക്കായി സഹായം ചെയ്യും. ശുഭദിനം-ബുധൻ
പൂയം
സാമ്പത്തിക പുരോഗതി. സുഖഭോഗങ്ങൾക്കായി പണം ചെലവഴിക്കും. യാത്രകൾ കൊണ്ട് പ്രയോജനമുണ്ടാകും. ഭൂസ്വത്ത് വാങ്ങാൻ യോഗമുണ്ട്. പ്രവർത്തനരംഗത്ത് ധീരതയും ഊർജ്ജസ്വലതയും പ്രദർശിപ്പിക്കും. രജിസ്റ്റർ ഓഫീസുമായി ബന്ധപ്പെട്ടവർക്ക് വരുമാനം വർദ്ധിക്കും. ഇന്റർവ്യൂകളിൽ വിജയിക്കും. ശുഭദിനം-വ്യാഴം
ആയില്യം
സ്‌കൂൾ അദ്ധ്യാപകർക്ക് അനുകൂലം. പാർട്ണർഷിപ്പ് ചെയ്യുന്ന കച്ചവടം വിജയപ്രദമായിത്തീരും. ലോൺ പാസാകും. ആരോഗ്യം വളരെയധികം ശ്രദ്ധിക്കണം. പിതൃസ്വത്ത് ലഭിക്കും. വിവാഹാദി മംഗള കർമ്മങ്ങൾ നടത്തും. ശുഭദിനം-വ്യാഴം
മകം
വ്യവഹാരങ്ങളിൽ വിജയിക്കും. നഷ്ടപ്പെട്ടെന്ന് കരുതിയ വസ്തുക്കൾ തിരിച്ചു കിട്ടും. കേസുകൾമദ്ധ്യസ്ഥൻ മുഖേന അവസാനിപ്പിക്കും. കടം കൊടുത്ത പണം പലിശ സഹിതം തിരിച്ചു കിട്ടും. സിനിമ, നാടകം, കവിത എന്നിവയിൽ പ്രവർത്തിക്കുന്നവർക്ക് അനുകൂലം. ശുഭദിനം -ശനി
പൂരം
വിദേശവ്യാപാരത്തിൽ നേട്ടങ്ങളുണ്ടാകും. ഉത്തരവാദിത്വവും പ്രശസ്തിയും വർദ്ധിക്കും. ഗുരുക്കൻമാരുടെ പ്രീതി നേടും. സുഹൃത്തുക്കളിൽ നിന്ന് സഹായമുണ്ടാകും. എല്ലാ രംഗങ്ങളിലും ആത്മവിശ്വാസത്തോടെ പ്രവർത്തിക്കും. ഗൃഹത്തിൽ സമാധാനമുണ്ടാകും. ഭൂമി ക്രയവിക്രയം നടക്കുന്നതാണ്. ശുഭദിനം- തിങ്കൾ
ഉത്രം
മത്സരങ്ങളിൽ വിജയം. സർവ്വീസിൽ പ്രമോഷൻ ലഭിക്കും. കൂട്ടുകാരുമായി നല്ല സഹകരണം ഉണ്ടാകും. പരസ്യം മുഖേന ലാഭമുണ്ടാകും. ജോലിയിൽ ചില്ലറ മാറ്റങ്ങൾ ഉണ്ടാകും. പത്രപ്രവർത്തകർക്കും എഴുത്തുകാർക്കും നല്ല സമയം. വാദപ്രതിവാദങ്ങളിൽ നിന്ന് ഒഴിഞ്ഞുനിൽക്കണം. പരസ്യങ്ങളിൽ നിന്നും ലാഭം. ശുഭദിനം -വെള്ളി
അത്തം
പ്രമോഷൻ ലഭിക്കും. വാഹനം വാങ്ങും. വിവാഹകാര്യത്തിൽ തീരുമാനമാകും. അദ്ധ്യാപകർക്ക് പ്രയോജനകരം. രാഷ്ട്രീയക്കാർക്ക് നല്ല സമയം. വ്യാപാരത്തിൽ അഭിവൃദ്ധി. ഗൃഹോപകരണങ്ങൾക്ക് പണം ചെലവഴിക്കും. കൃഷിയിൽ നിന്ന് ആദായം ലഭിക്കും. ശുഭദിനം -ബുധൻ
ചിത്തിര
താത്ക്കാലിക ജോലിയിൽ പ്രവേശിക്കും. ലോണുകൾ പെട്ടെന്ന് ശരിയാകും. ആത്മവിശ്വാസത്തോടെ പ്രവർത്തിക്കും. വീട്ടിൽ പൂജാദിമംഗളകാര്യങ്ങൾ നടത്തും. ഷെയറുകളിൽ നിന്ന് ആദായം. സന്താനങ്ങൾക്ക് അഭിവൃദ്ധി ഉണ്ടാകും. സർക്കാരിൽ നിന്ന് ആനുകൂല്യം ലഭിക്കും. വിനോദയാത്രയിൽ പങ്കുചേരും. ശുഭദിനം - ഞായർ
ചോതി
ഊഹക്കച്ചവടത്തിൽ നിന്ന് ലാഭം. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും. മനസിന് സന്തോഷത്തിലാക്കുന്ന ചില അനുഭവങ്ങളുണ്ടാകും. കൃഷിയിൽ നിന്ന് ആദായം. മെഡിക്കൽ മേഖലയിൽ അനുകൂലം. ദൂരയാത്രകൾ ആവശ്യമായി വരും. ശുഭദിനം -ചൊവ്വ
വിശാഖം
പൊതുവേദിയിൽ പ്രസംഗിക്കാനവസരം. ജോലിയിൽ സ്ഥിരത. കൃഷിയിൽ വരുമാനം. ആരോഗ്യനില തൃപ്തികരം. വിദ്യാഭ്യാസത്തിൽ ഉയർച്ച. സ്ഥാനമാനങ്ങൾ ലഭിക്കാനിട. സുഹൃത്തുക്കളുമായി അകന്നു കഴിയും. ഗൃഹത്തിൽ ഐശ്വര്യം വർദ്ധിക്കും. ശുഭദിനം-ബുധൻ
അനിഴം
കർമ്മരംഗം തൃപ്തികരമായിരിക്കും. വിദ്യാർത്ഥികൾക്ക് പരീക്ഷാവിജയം. മദ്ധ്യസ്ഥം മുഖേന പ്രശ്നങ്ങൾ പരിഹരിക്കും. ഏജൻസി ഏർപ്പാടുകളിൽ നിന്നും വാഹനങ്ങളിൽ നിന്നും ആദായം. മെഡിക്കൽ, എൻജിനീയറിംഗ് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് നല്ല സമയം
ശുഭദിനം -വ്യാഴം
തൃക്കേട്ട
സന്തതികളുടെ ഉന്നതിയിൽ അഭിമാനം കൊള്ളും. സഹപ്രവർത്തകരുമായി ഉല്ലാസയാത്രകൾ നടത്തും. ഏറ്റെടുത്ത ജോലികൾ സമയത്ത് ചെയ്തു തീർക്കും. രാഷ്ട്രീയക്കാർക്ക് സ്ഥാനഭ്രംശത്തിന് സാദ്ധ്യത. സിനിമ, നാടകം എന്നീ മേഖലയിൽ അനുകൂലം. ലോണുകൾ പാസാകും. ശുഭദിനം -തിങ്കൾ
മൂലം
ഉയർന്ന ഉദ്യോഗസ്ഥരുമായി സഹകരിക്കും. ആരോഗ്യസ്ഥിതി മെച്ചപ്പെടും. പൊതുജനമദ്ധ്യത്തിൽ വ്യക്തിത്വം അംഗീകരിക്കപ്പെടും. കൂട്ടുകച്ചവടം പരാജയപ്പെടും. പുണ്യക്ഷേത്രങ്ങൾ സന്ദർശിക്കും. അദ്ധ്യാപകർക്ക് സ്ഥലം മാറ്റമുണ്ടായേക്കാം. ഗൃഹത്തിൽ പൂജാദി മംഗളകാര്യങ്ങൾ നടത്താനിട. ശുഭദിനം - വെള്ളി
പൂരാടം
ദൈവീകകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കും. ജോലിയിൽ സ്ഥിരത. പുതിയ വ്യക്തികളുമായി സൗഹൃദം പുലർത്തും. ഔദ്യോഗിക സ്ഥാനത്തുനിന്ന് വിരമിക്കും. പുതിയ വീട് വാഹനം ഇവ അധീനതയിൽ വരും. കലാ രംഗത്ത് അനുകൂലം . യുവാക്കളുടെ വിവാഹം നടക്കാനിട. ശുഭദിനം -ബുധൻ
ഉത്രാടം
സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കും. ക്രയവിക്രയത്തിലൂടെ ലാഭം പ്രതീക്ഷിക്കാം. ആരോഗ്യനില തൃപ്തികരമായിരിക്കും. പുതിയ വ്യവസായങ്ങൾ ആരംഭിക്കും. വാഹനങ്ങളിൽ നിന്ന് ആദായം. ഭാര്യയുടെ സ്വത്ത് അനുഭവയോഗ്യമാകും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. തൊഴിലിൽ പുരോഗതിയുണ്ടാകും. ശുഭദിനം -ഞായർ
തിരുവോണം
പുതിയ കാര്യങ്ങൾ ഏറ്റെടുത്തേക്കാം. വ്യവഹാരാദികളിൽ വിജയിക്കും. കലയുമായി ബന്ധപ്പെട്ട് അനുകൂലം. ലേഖനങ്ങളോ ഗ്രന്ഥങ്ങളോ പ്രകാശനം ചെയ്യും. സഹോദരൻമാരിൽ നിന്ന് സഹായം. ഗണിതം, സാഹിത്യം തുടങ്ങിയ അക്കാദമിക്ക് വിഷയങ്ങളിൽ താത്പര്യം കാണിക്കും. ശുഭദിനം -ചൊവ്വ
അവിട്ടം
ഉദ്ദേശിക്കുന്ന കാര്യങ്ങൾ നടക്കും. വീട്ടിൽ ചില മംഗളകാര്യങ്ങൾ നടക്കും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. നഷ്ടപ്പെട്ടെന്ന് കരുതിയ വസ്തുക്കൾ തിരിച്ചുകിട്ടും. കൃഷിയിൽ നിന്നും വാടകയിൽ നിന്നും വരുമാനം . വിദ്യാഭ്യാസ പുരോഗതി. ശുഭദിനം -വ്യാഴം
ചതയം
സേവനപരമായ കാര്യങ്ങളിൽ മുഴുകും. ആദായമുദ്ദേശിച്ച് ചെയ്യുന്ന പല പ്രവൃത്തികളും വേണ്ടപോലെ ഫലിക്കാതെ വരും. പലവിധത്തിലുള്ള ഭാഗ്യാനുഭവങ്ങൾ ഉണ്ടാകും. അദ്ധ്യാപകർക്ക് അനുകൂലം. രജിസ്റ്റർ ഓഫീസുമായി ബന്ധപ്പെട്ടവർക്ക് വരുമാനം വർദ്ധിക്കും. വിദേശയാത്ര സാധിക്കും. പൂജാദിമംഗളകാര്യങ്ങൾ നടത്തും. ശുഭദിനം -വെള്ളി
പൂരുരുട്ടാതി
പ്രതീക്ഷിക്കാത്ത സന്ദർഭങ്ങളിൽ സാമ്പത്തിക ലബ്ധി. ഷെയറുകളിൽ നിന്ന് ആദായം. ഉദ്യോഗത്തിൽ ഉയർച്ചയും വരുമാനത്തിൽ വർദ്ധനവും. സഹോദരനുമായി നല്ല നിലയിൽ വർത്തിക്കും. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടാനിടവരും. സന്താനജൻമം കൊണ്ട് വീട് അനുഗൃഹീതമാകും. ശുഭദിനം -ഞായർ
ഉത്തൃട്ടാതി
രാഷ്ട്രീയക്കാർക്ക് അനുകൂലം. സാമൂഹികരംഗങ്ങളിൽ പ്രശസ്തി കൂടും. കർമസ്ഥാപനങ്ങളിൽ പുരോഗതി. ഉയർന്ന ഉദ്യോഗസ്ഥരിൽ നിന്ന് സഹകരണം ഉണ്ടാകും. ഗൃഹോപകരണങ്ങൾക്കായി പണം ചെലവഴിക്കും. ബിസിനസിൽ നല്ല ലാഭം കിട്ടും. ശുഭദിനം -ശനി
രേവതി
പണയപ്പെടുത്തിയ വസ്തുക്കൾ വീണ്ടെടുക്കും. യാത്രയിൽ നിന്ന് ആദായമുണ്ടാകും. പുതിയ ചില ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും. സന്താനങ്ങൾക്ക് ഉയർച്ചയുണ്ടാകും. ആരോഗ്യകാര്യങ്ങളിൽ വളരെ ശ്രദ്ധിക്കണം. ദാമ്പത്യസൗഖ്യം ലഭിക്കും. ഉപരിപഠനത്തിന് അവസരം ലഭിക്കും. ഏജൻസി ഏർപ്പാടുകളിൽ ലാഭം. ശുഭദിനം ബുധൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |