SignIn
Kerala Kaumudi Online
Tuesday, 15 September 2026 6.35 PM IST

ഈ നാളുകാർ ഇനി തിരിഞ്ഞുനോക്കേണ്ട; നല്ല സമയം തെളിഞ്ഞു, ആഗ്രഹിച്ചതെല്ലാം നടക്കും

astrology
പ്രതീകാത്മകചിത്രം

റാംസാഗർ തമ്പുരാൻ , ഫോൺ : 91+8301036352, വാട്സാപ്പ് : 91+7907244210, ഇ- മെയിൽ : samkhiyarathnam@gmail.com.

2026 സെപ്തംബർ 16 (1202 ചിങ്ങം 31 ) ബുധനാഴ്ച. വിശ്വകർമ്മ ജയന്തി ( 27 നാഴിക 41 വിനാഴിക വരെ വിശാഖം നക്ഷത്രം ശേഷം അനിഴം )

[ പഞ്ചമി തിഥി 6 നാഴിക 43 വിനാഴിക വരെ ശേഷം ഷഷ്ഠി തിഥി ] ( രാഹുകാലം 11 മണി മുതൽ 1.30 മണി വരെ )


അശ്വതി: സ്ത്രീകളുമായി കലഹത്തിന് നില്‍ക്കരുത്, ഉന്നതരില്‍ നിന്നും വിഷമകരമായ പ്രവൃത്തികള്‍, അമിതമായ ആത്മവിശ്വാസം ആപത്ത് വരുത്തും, സാമ്പത്തിക പ്രശ്നങ്ങള്‍, അനിയന്ത്രിതമായ ചെലവുകള്‍ വിഷമിപ്പിക്കും.

ഭരണി: അനാവശ്യമായി പണം ചെലവഴിക്കേണ്ടി വരും, സ്ത്രീകളെ വിശ്വസിക്കരുത്, മനസമാധാനം നഷ്ടപെടും, ധനനഷ്ടം, കോപം നിയന്ത്രിക്കണം, രോഗങ്ങള്‍ കൊണ്ടുള്ള ധനചിലവ്, ദാമ്പത്യ സുഖക്കുറവ്, ശത്രുദോഷം.

കാര്‍ത്തിക: അയല്‍ക്കാരുമായി കലഹങ്ങൾ ഉണ്ടാകാന്‍ ഉള്ള എല്ലാ സാഹചര്യവും ഒഴിവാക്കി പോകാൻ ശ്രമിക്കണം, എല്ലാക്കാര്യത്തിലുമുള്ള ആവേശം കുറയ്ക്കുക, ദാന കര്‍മ്മങ്ങള്‍ നടത്തും,​ ഉല്ലാസവാനായി കാണപ്പെടും, നല്ല ശുഭാപ്തി വിശ്വാസം കാണും.

രോഹിണി: അധിക്ഷേപങ്ങളെ നിഷ്‌പ്രയാസം അതിജീവിക്കാന്‍ സാധിക്കും, തൊഴില്‍ മേഖല ഉഷാറാകും, മുമ്പ് ഉണ്ടായിരുന്നതിനേക്കാൾ സമാധാനവും സന്തോഷവും അനുഭവപ്പെടും, എല്ലാവരില്‍ നിന്നും സഹായ സഹകരണങ്ങള്‍, മറ്റുള്ളവരോട് പ്രീതികരമായ രീതിയില്‍ പെരുമാറും.

മകയിരം: മുടങ്ങിക്കിടന്നിരുന്ന പ്രണയം പുനരാരംഭിക്കും, കുടുംബ സുഖം, പങ്കാളിയുടെ ഇഷ്ടങ്ങള്‍ അറിഞ്ഞ് പ്രവര്‍ത്തിക്കും, സ്ത്രീകള്‍ മുഖേനെ സന്തോഷം, അപ്രതീക്ഷിതമായി ഭാഗ്യം കടാക്ഷിക്കും, ഭാര്യാഗുണം, ധനാഗമനത്തിനു അനുകൂലമായ സാഹചര്യങ്ങള്‍.

തിരുവാതിര: ശത്രുക്കളുടെ ഉപദ്രവം കുറയും, ഉന്നത സ്ഥാന ലഭ്യത, പ്രാര്‍ഥനക്ക് ഫലം കിട്ടും, നഷ്ടപെട്ടെന്നു കരുതിയ രേഖകള്‍ തിരികെ ലഭിക്കും, സര്‍ക്കാരില്‍നിന്നും നിന്നും അനുകൂലമായ നടപടി, യാത്ര കൊണ്ട് ഗുണം, സഹായത്തിനായി സമീപിക്കുന്നവരെ നിരാശപ്പെടുത്തില്ല.

പുണര്‍തം: ബന്ധുക്കളില്‍ നിന്നും സഹായം കിട്ടും, സുഖാനുഭവങ്ങള്‍, ദീര്‍ഘദൂര യാത്ര മൂലം ധനലാഭം, വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് നല്ലസമയം, ബുദ്ധിപരമായി കാര്യങ്ങള്‍ നീക്കും, ജോലി ഭാരം അധികരിക്കും, ഉദേശസാഫല്ല്യം കിട്ടും, ബിസിനസില്‍ നേട്ടം.

പൂയം: ചെലവ് വര്‍ദ്ധിക്കുമെങ്കിലും വരവും അതിനനുസരിച്ച് ഉണ്ടാകും, വ്യാപാര സംരംഭത്തില്‍കൂടി നേട്ടം ഉണ്ടാകും, ജനപ്രീതിയും അംഗീകാരവും, ഔദ്യോഗിക രംഗത്ത് ഉന്നതിയുണ്ടാകും, അന്യരെ സഹായിക്കാന്‍ ഉള്ള മനസുണ്ടാകും, സാംസ്കാര സമ്പന്നമായി പെരുമാറും.

ആയില്യം: സന്താനങ്ങള്‍ വഴി നേട്ടങ്ങള്‍ കൈവരിക്കും, പങ്കാളി മൂലം സുഖവും സമാധാനവും, കുടുംബത്തില്‍ സമാധാനം, അനുകൂലമായ വിവാഹബന്ധംകിട്ടും, മംഗള കര്‍മ്മങ്ങള്‍ക്ക് സാക്ഷിയാകും, പുതിയ ഉന്മേഷം, ഉല്ലാസകരമായ അനുഭവങ്ങള്‍.

മകം: പ്രതിസന്ധികളില്‍ തളരാതെ പ്രവര്‍ത്തിക്കും, ധനത്തിന്റെ കാര്യത്തില്‍ ബുദ്ധിമുട്ടില്ല, രോഗശാന്തി, കുടുംബാംഗങ്ങള്‍ വിപരീതമായി സംസാരിക്കും, സുഹൃത്തുക്കളുടെ കെണിയില്‍ വീഴാതെ നോക്കണം.

പൂരം: സഹോദരരുമായി കലഹം, ഏതുകാര്യവും ദീര്‍ഘദൃഷ്‌ടിയോടെ ചെയ്യുക. പരാശ്രയശീലം, വിഷയാസക്തി, മറ്റുള്ളവരുടെ രഹസ്യങ്ങള്‍ സൂക്ഷിക്കുന്നത് പിന്നീട് വിനയാകും, ധനചെലവ്, ദൂരയാത്രാക്ലേശം.

ഉത്രം: പ്രവര്‍ത്തന രംഗത്ത്‌ വളരെ ശ്രദ്ധ വേണം, ഏറ്റെടുത്ത കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ വിഷമിക്കും,സ്ത്രീകള്‍ക്ക് ക്ഷമയില്ലായ്മയും പൗരുഷവും കൂടിയിരിക്കും, സഞ്ചാര പ്രിയരായിരിക്കും, സ്ത്രീകളില്‍ കാണിക്കുന്ന അതിയായ താല്പര്യം മനഃപ്രയാസം ഉണ്ടാക്കും.

അത്തം: പണം കൈകാര്യം ചെയ്യുമ്പോള്‍ സൂക്ഷ്മത പാലിക്കുക, സ്ത്രീകളെ വിശ്വാസപൂര്‍വ്വം ഒന്നും ഏല്പിക്കരുത്, സമയത്തിന് ആഹാരം കഴിക്കാന്‍ സാധിക്കാത്ത രീതിയില്‍ പ്രശ്നങ്ങൾ, ആഗ്രഹത്തിന് വിപരീതമായി കുടുംബാഗംങ്ങള്‍ പെരുമാറും, ദാമ്പത്യ സുഖക്കുറവ് അനുഭപ്പെടും.

ചിത്തിര: അശുഭകരമായ വാര്‍ത്തകള്‍ ശ്രവിക്കേണ്ടി വരും. സ്ത്രീകള്‍ മുഖേനെ ചതിയും അപമാനവും, പണം കടം വാങ്ങിക്കേണ്ടി വരും, ഉദ്യോഗസ്ഥര്‍ക്ക് ജോലിക്കൂടുതൽ, പ്രയാസങ്ങള്‍, കുടുംബകലഹം, സാമ്പത്തിക പ്രശ്നങ്ങള്‍ രൂക്ഷമാകും, സഹോദരില്‍നിന്നും പ്രയാസങ്ങൾ.

ചോതി: ആരോഗ്യ കാര്യത്തില്‍ വളരെയേറെ ശ്രദ്ധിക്കണം, താൽപര്യം ഇല്ലാത്ത തൊഴില്‍ ചെയ്യേണ്ടിവരും, വൈകുന്നേരങ്ങളില്‍ അപരിചിതരുമായി പാര്‍ട്ടി കൂടരുത്, അസമയത്തുള്ള യാത്രയും മറ്റും ഒഴിവാക്കുക, ജാമ്യം നില്‍ക്കുന്നത് മൂലം വിഷമതകള്‍, വാക്കുതര്‍ക്കം, വ്യവഹാരത്തില്‍ പരാജയ ഭീതി.

വിശാഖം: സ്ത്രീ വിഷയങ്ങളില്‍ അമിതമായ താല്‍പ്പര്യം കാണിക്കും അത് വിധവയാകും, ആത്മീയ ചിന്താഗതികള്‍ വർദ്ധിപ്പിക്കണം, മറ്റുള്ളവരെ വശീകരിക്കാനും കാര്യങ്ങള്‍ അനുകൂലമാക്കാനും പെട്ടെന്ന് സാധിക്കും, സന്തോഷ പ്രദമായ സമയം, ഉല്ലാസ യാത്രകൾ, ചെലവിനേക്കാള്‍ വരവ്.

അനിഴം: വിദ്യാർത്ഥികൾക്ക് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കണം, മനഃപ്രയാസങ്ങള്‍ക്ക് കുറവനുഭപ്പെടും, ധനപ്രാപ്തി, ശത്രുജയം, വിദേശജോലി, കുടുംബത്തില്‍ സമാധാനം, ജീവിതത്തില്‍ മുന്നേറണമെന്ന് മോഹം ജനിക്കും. ആവേശപൂര്‍വ്വം ജോലികള്‍ ചെയ്തു തീര്‍ക്കണം.

കേട്ട: യാത്രയില്‍ ഗുണാനുഭങ്ങള്‍, മുതിര്‍ന്നവരെ കൊണ്ട് സഹായവും ധനപ്രാപ്തിയും, പ്രതീക്ഷിച്ചിരിക്കുന്ന അംഗീകാരം കിട്ടും, ധനലാഭം, പ്രയാസം എന്ന് കരുതിയ സംഗതികള്‍ നിഷ്പ്രയാസം സാധിക്കും, ഇതുവരെ ഉണ്ടായിരുന്ന സാമ്പത്തിക പ്രയാസങ്ങള്‍ക്ക് കുറവ് വരാം, വാക്സാമാര്‍ത്ഥ്യം കാണിക്കും.

മൂലം: നൂതന ആശയങ്ങളും ആഗ്രഹങ്ങളും അനുഭവത്തില്‍ വന്നുചേരും, അനുകൂലമായ സന്ദേശങ്ങള്‍ ലഭിക്കും, സന്താന ഗുണം, ഭൂമി ക്രയ വിക്രയങ്ങള്‍ നടത്തും, രോഗങ്ങള്‍ക്ക് ശാന്തി കിട്ടും, എഴുത്തുകാര്‍ക്ക് പേരും പെരുമയും കിട്ടും.

പൂരാടം: വിവാഹ കാര്യത്തില്‍ തീരുമാനമാകും, കുടുംബത്തില്‍ ശാന്തിയും സമാധാനവും, ആത്മവിശ്വാസം പ്രകടിപ്പിക്കും, വ്യവഹാരങ്ങളില്‍ വിജയം, പരിശ്രമങ്ങൾ വിജയിക്കും, ധനലാഭം, ജോലിസ്ഥലത്ത് അനുകൂലമായ മാറ്റം, വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാ വിജയം.

ഉത്രാടം: സര്‍വവിഘ്‌നങ്ങളും അകലും, വിദേശ നിര്‍മിതമായ വസ്‌തുക്കള്‍ സമ്മാനമായി ലഭിക്കും, ആഗ്രഹങ്ങള്‍ നിറവേറും, ദാമ്പത്യം സമധാനപൂര്‍ണ്ണം, ആരോഗ്യം മെച്ചപ്പെടും, കലാകാരന്മാര്‍ക്ക് പുതിയ അവസരങ്ങള്‍, ‍ ആഢംബര വസ്തുക്കൾ സമ്മാനമായി ലഭിക്കും.

തിരുവോണം: അംഗീകാരവും ആദരവും ഉണ്ടാകും, തൊഴിലിന്‌ ശ്രമിക്കുന്നവര്‍ക്ക്‌ അത്‌ സാധിക്കും, പ്രണയ കാര്യങ്ങളില്‍ തീരുമാനം, സഹോദര സ്ഥാനത്തുള്ളവരില്‍ നിന്നും അനുകൂല നിലപാട്, മറ്റുള്ളവര്‍ക്ക് സ്വാന്തനമാകുന്ന രീതിയില്‍ സഹായങ്ങളും മറ്റും ചെയ്യും, മനഃസുഖം കിട്ടും.

അവിട്ടം: വ്യവഹാരങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് വിജയം ഉണ്ടാവാൻ സാധിക്കും, കുടുംബ കാര്യങ്ങളില്‍ മുമ്പില്ലാത്ത കരുതല്‍ കാണിക്കും. ഗാംഭീരം പ്രകടിപ്പിക്കും, എല്ലാവരും പ്രീതികരമായ രീതിയില്‍ പെരുമാറും, ഉല്ലാസകരമായ അനുഭവങ്ങള്‍ , സ്ത്രീകള്‍ മുഖേനെ സന്തോഷം കിട്ടും.

ചതയം: തൊഴിൽപരമായ കഴിവ്‌ പ്രദര്‍ശിപ്പിക്കാന്‍ അവസരം ലഭിക്കും, ധനാഗമനത്തിനു അനുകൂലമായ സാഹചര്യങ്ങള്‍, ജനപ്രീതിയും അംഗീകാരവും, സല്‍സന്താനയോഗം, എല്ലാവരോടും സൗമ്യമായി പെരുമാറുകയും സംസാരിക്കുകയും ചെയ്യും, നല്ല സഹകരണ മനോഭാവം ഉണ്ടാകും.

പൂരുരുട്ടാതി: കര്‍ക്കശമായ തീരുമാനങ്ങള്‍ പിന്നീട് ബുദ്ധിമുട്ട് ഉണ്ടാക്കും, പ്രവര്‍ത്തികള്‍ക്ക് അംഗീകാരം കിട്ടില്ല, സ്ത്രീ വിഷയങ്ങളില്‍ പെട്ട് കലഹം. പൊതുവേ അലസരും മടിയരും ആയിരിക്കും, കുടുംബവീട് വീതം വയ്ക്കുന്നത് സംബന്ധമായ തര്‍ക്കങ്ങൾ നടക്കും.

ഉത്തൃട്ടാതി: തൊഴില്‍രംഗത്ത്‌ അപ്രതീക്ഷിത തടസങ്ങൾ ഉണ്ടാവും, അംഗീകാരം കൈവിട്ടുപോയ അവസ്ഥ വരും, ശത്രുക്കള്‍ വർദ്ധിക്കും. ഗുണാനുഭവങ്ങള്‍ ധാരാളമായി ലഭിച്ചാലും അതിനിടയില്‍ സംഭവിക്കുന്ന അവസ്ഥയെ അതിജീവിക്കാന്‍ പ്രയാസപ്പെടും, ഒറ്റക്കിരിക്കുന്ന അവസ്ഥ വരാതെ നോക്കണം.

രേവതി: മുന്‍കോപം ഉപേക്ഷിക്കുക, ആലോചനയില്ലാത്ത സംഭാഷണം പലവിധ മനഃപ്പ്രയാസങ്ങള്‍ക്ക്‌ വഴിയൊരുക്കും, ജോലി നഷ്ടം സംഭവിക്കാം, കുടുംബത്തില്‍ കലഹങ്ങള്‍, സ്ത്രീകള്‍ കാരണം ദുഃഖം, താഴ്ത്തപ്പടൽ എന്നിവ അനുഭവത്തില്‍ വരും, ദാമ്പത്യ ജീവിതത്തിൽ വിഷമതകള്‍, അനാവശ്യമായി പണം ചെലവാകും, ശത്രു വർദ്ധനയുണ്ടാകും.

English Summary

Daily astrological predictions for all 27 Nakshatras for Wednesday, September 16, 2026, Vishwakarma Jayanti, are presented. Authored by Ramsagar Thamburan, these horoscopes detail potential outcomes and offer advice on finance, relationships, health, and career for each star sign.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ASTROLOGY, YOUR MONEY, HOROSCOPE MALAYALAM, ASTROLOGY MALAYALAM, TOMORROW HOROSCOPE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY