SignIn
Kerala Kaumudi Online
Tuesday, 06 October 2026 6.29 PM IST

കടബാദ്ധ്യതകൾ ഒഴിയും, സ്വപ്നഭവനം യാഥാർത്ഥ്യമാകും; ഈ നക്ഷത്രക്കാർക്ക് നേട്ടങ്ങളുടെ കാലം

astro
പ്രതീകാത്മക ചിത്രം

റാംസാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ്: 91+7907244210, ഇമെയിൽ: samkhiyarathnam@gmail.com

2026 ഒക്ടോബർ 7 ( 1202 കന്നി 21 ) ബുധനാഴ്ച .( 38 നാഴിക 32 വിനാഴിക വരെ മകം നക്ഷത്രം ശേഷം പൂരം നക്ഷത്രം )

[ ദ്വാദശി തിഥി 42 നാഴിക 35 വിനാഴിക വരെ ശേഷം ത്രയോദശി തിഥി ]( രാഹുകാലം 12 മണി മുതൽ 1.30 മണി വരെ )

അശ്വതി: ധനപരമായ നേട്ടങ്ങൾ ഉണ്ടാകും. അനുകൂല സ്ഥാനത്തേക്ക് സ്ഥാന ചലനം,വിവാഹ ജീവിതം വിജയകരം,പരിശ്രമം വിജയിക്കും,സർവ്വകാര്യ വിജയം.‍ സഹപ്രവർത്തകരുടെ സഹായ സഹകരണങ്ങൾ ഉണ്ടാകും.

ഭരണി: കുടുംബത്തിൽ ചില അസ്വസ്ഥതകൾ ഉണ്ടായേക്കാം. സന്താന ഭാഗ്യം, പങ്കാളിയോട് ആത്മാർത്ഥത പുലർത്തും,‍ വീട്ടമ്മമാർക്ക് മാനസികാസ്വസ്ഥത ഉണ്ടാകും.‍ ദമ്പതികൾ വളരെ വിട്ടുവീഴ്ച മനോഭാവം സ്വീകരിക്കണം.

കാർത്തിക: ശാരീരികമായ അസ്വസ്ഥതകൾ വർദ്ധിക്കും. സാഹിത്യ പ്രവർത്തനത്തിലൂടെ ഗുണാനുഭവം, പ്രായമായവരുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ പുലർത്തണം, കുടുംബത്തിൽ സന്തോഷവും സമാധാനവും.

രോഹിണി: വിവാഹാലോചനകളിൽ തീരുമാനമാകും. സർവ്വകാര്യജയം ഉണ്ടാകും. ഭയഭക്തി ബഹുമാനത്തോടുകൂടി ചെയ്യുന്നതെല്ലാം വിജയം കൈവരിക്കും, സന്താനസൗഭാഗ്യം ഉണ്ടാകും. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റമുണ്ടാകും

മകയിരം: തൊഴിൽരംഗത്ത് പ്രയാസങ്ങൾ വർദ്ധിക്കും. അശ്രദ്ധ കൊണ്ട് വാഹനാപകടവും പണനഷ്ടവും ഉണ്ടാകും, രോഗങ്ങൾക്ക് വിദഗ്ധ ചികിത്സ വേണ്ടിവരും.‍ അന്യരിൽ നിന്നും വിപരീത പ്രതികരണങ്ങൾ വന്നു ചേരും.

തിരുവാതിര: ഉദ്ദേശിക്കുന്ന കാര്യങ്ങൾ നടക്കും. പുതിയ സംരംഭങ്ങൾ തുടങ്ങും. ശത്രുതാ മനോഭാവത്തിലായിരുന്നവർ മിത്രങ്ങളായിത്തീരും, നയതന്ത്രങ്ങൾ ആവിഷ്‌ക്കരിക്കുന്നതിൽ ലക്ഷ്യപ്രാപ്തി നേടും, അംഗീകാരം എല്ലാ മേഖലകളിൽ നിന്നും വന്നു ചേരും.

പുണർതം: അപ്രതീക്ഷിത തടസങ്ങൾ ഉണ്ടാകും. മാന‍സികമായി പിരിമുറുക്കം അനുഭവപ്പെടും, ദുശ്ശീലങ്ങൾ ഒഴിവാക്കണം, വാക്കും പ്രവർത്തികളും ബന്ധമില്ലാത്തതായിരിക്കും.

പൂയം: വിദ്യാർത്ഥികൾ വളരെ ശ്രദ്ധാപൂർവം പഠനം നടത്തിയില്ലെങ്കിൽ പരാജയം വരാം. ചർച്ചയിലൂടെ സുവ്യക്തമായ തീരുമാനം ഉണ്ടാകും, വിദേശത്തു നിന്നും ജന്മനാട്ടിൽ വന്നുപോകുവാൻ സാധിക്കും.

ആയില്യം: കച്ചവടക്കാർക്ക് നഷ്ടസാദ്ധ്യത കാണുന്നുണ്ട്. ആരോഗ്യകാര്യങ്ങളിൽ നല്ല ശ്രദ്ധ കൊടുക്കുക. അന്യരുടെ വാക്കുകേട്ട് ധനം മുടക്കരുത് നഷ്ടം വരും,ഗൃഹത്തിൽ നിന്ന് അകന്ന് നിൽക്കും, സുഹൃത്തുക്കളിൽ നിന്നും സഹായം കുറയും.

മകം: ഉദ്ദേശിക്കുന്ന കാര്യങ്ങൾ തടസപ്പെടും. കർമ്മ രംഗത്ത് ചില തടസങ്ങൾ ഉണ്ടാകാം. പുതിയ സംരംഭങ്ങൾ തുടങ്ങാൻ പറ്റിയ സമയമല്ല. ബന്ധുബലം വർദ്ധിച്ചുനിൽക്കും,ദാമ്പത്യ ജീവിതത്തിൽ ശോഭിക്കും,സർക്കാരിൽ നിന്ന് ആനുകൂല്യം ലഭിക്കും.

പൂരം: പാഴ് ചെലവുകൾ കൂടും. അസുഖങ്ങൾ വർദ്ധിച്ചേക്കാനിടയുണ്ട്. യാത്രാക്ലേശം, അലച്ചിൽ, മനഃസ്വസ്ഥക്കുറവ് ഇവയൊക്കെ വന്നേക്കാം. പുതിയ പദ്ധതികൾ വിജയിപ്പിക്കും, വിദേശത്ത് ജോലി ലഭിക്കാന്‍ സാദ്ധ്യത.‍ എതിർക്കുന്നവരെ കീഴ്പെടുത്തും.

ഉത്രം: ചില പ്രതിബന്ധങ്ങൾ അവിചാരിതമായി വന്നേക്കാം. തൊഴിൽ രംഗത്ത് അദ്ധ്വാനഭാരം വർദ്ധിക്കും. അകന്നുകഴിഞ്ഞിരുന്ന ബന്ധുക്കൾ കാര്യസാദ്ധ്യത്തിനായി അടുത്തുകൂടും, ശക്തമായ തീരുമാനങ്ങൾ കൈക്കൊള്ളും, ശത്രു നാശം.

അത്തം: യാത്രാക്ലേശമോ അലച്ചിലോ അനുഭവപ്പെടും. തൊഴിൽപരമായ വിഷമങ്ങൾ വർദ്ധിക്കും. ഉന്നത വ്യക്തികളുമായി ബന്ധപ്പെടും, കടബാദ്ധ്യതകളിൽ നിന്ന് മോചനം, അഭിപ്രായ ഭിന്നതകൾ മാറും, ബന്ധുക്കളുമായി ദൂര യാത്ര പോകും.

ചിത്തിര: ചില നേട്ടങ്ങളൊക്കെ കൈവരും. പുതിയ മേഖലയിൽ പ്രവേശിക്കും. സാമ്പത്തിക പുരോഗതി നേടുന്നതിന് ആരംഭം കുറിക്കും. ശമ്പളവർദ്ധനവ്, വിദേശ ഉദ്യോഗത്തിനു ശ്രമിക്കുന്നവർക്ക് ശ്രമം വിജയിക്കും,പുതിയ ഗൃഹനിർമ്മാണത്തിന് കാലം അനുകൂലമാണ് തൊഴിലിൽ മേന്മ.

ചോതി : ഉദ്യോഗസ്ഥർക്ക് അനുകൂലമായ പല തീരുമാനങ്ങളും ഉന്നതങ്ങളിൽ ഉണ്ടാകും. വിവാഹാലോചനകൾ ഫലപ്രാപ്തിയിലെത്തും. ഉദ്യോഗസ്ഥന്മാർക്ക് നല്ല കാലം, ആരോഗ്യനില മെച്ചപ്പെടും, ദൈവാധീനം ഉണ്ടാകും, പേരും പെരുമയും ഉണ്ടാകും.

വിശാഖം: തൊഴിൽ രംഗത്ത് ഗുണകരമായ മാറ്റം വരും. ധന പുരോഗതി നേടും. വിദേശതൊഴിൽ നേടുന്നതിന് സാധിക്കും. ഉന്നത സ്ഥാനത്തുള്ളവരുടെ സഹായം ലഭിക്കും, ദൂരയാത്രയ്ക്ക് ശ്രമിക്കുന്നവർക്ക് ദിനം അനുകൂലമാണ്,കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.

അനിഴം: വിദ്യാർത്ഥികൾ നന്നായി ശ്രദ്ധിച്ചാൽ നേട്ടങ്ങൾ കൈവരിക്കാം.‍ ധനമിടപാടുകൾ ശ്രദ്ധിച്ചുനടത്തുക.‍ കാർഷിക മേഖലയിൽ നേട്ടം കൈവരും, ഏറ്റെടുക്കുന്ന ജോലി പൂർത്തിയാക്കാൻ കഠിന പരിശ്രമം വേണ്ടിവരും.

തൃക്കേട്ട: രോഗക്ലേശങ്ങൾക്ക് സാദ്ധ്യത കാണുന്നു. വീഴ്ച, പരിക്കുകള്‍ ഇവ ഒഴിവാക്കുവാന്‍ ശ്രദ്ധ പാലിക്കുക. തൊഴിലുടമയുമായി നല്ല ബന്ധം സ്ഥാപിക്കും, ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉദ്ദേശിച്ച ഫലം ലഭിക്കും, അകന്നു കഴിയുന്നവര്‍ ഒന്നിക്കാന്‍ സാദ്ധ്യത.

മൂലം: ഏതുകാര്യത്തിലും ശ്രദ്ധയോടെ പ്രവര്‍ത്തിക്കുക. ആരോഗ്യപരമായ വിഷമങ്ങള്‍ വര്‍ദ്ധിക്കും. ധനമിടപാടുകള്‍ ശ്രദ്ധിച്ചു നടത്തണം. ചികിത്സ ഫലിക്കും, സ്വയം ഭരണാധികാരം ലഭിക്കും, ബഹുമാനത്തോടുകൂടി ചെയ്യുന്നതെല്ലാം വിജയിക്കും, യാഥാര്‍ത്ഥ്യങ്ങളോട് പൊരുത്തപ്പെട്ട് ജീവിക്കണം.

പൂരാടം: സുഹൃത്ത് സഹായത്താല്‍ അപ്രതീക്ഷിത നേട്ടങ്ങളും വിജയവും കൈവരും. പുതിയ ചില സംരംഭങ്ങളില്‍ പ്രവേശിക്കുന്നതിനു ചിന്തിക്കും. മറ്റുള്ളവരുടെ വിഷമാവസ്ഥകള്‍ പരിഹരിക്കുന്നതില്‍ ആത്മാഭിമാനമുണ്ടാകും, ഏറ്റെടുത്ത ദൗത്യം ലക്ഷ്യപ്രാപ്തിയില്‍ എത്തിക്കുവാന്‍ സാധിക്കും.

ഉത്രാടം: കാര്യതടസങ്ങള്‍ ഉണ്ടാകും. പരിശ്രമങ്ങളില്‍ മന്ദഗതി അനുഭവപ്പെടും. തൊഴില്‍പ്രശ്‌നങ്ങള്‍ ഉടലെടുക്കും. ധനനഷ്ടങ്ങള്‍ വന്നേക്കാം. സ്വന്തം ഉത്തരവാദിത്വങ്ങള്‍ അന്യരെ ഏല്‍പ്പിക്കരുത്, ചതിക്കപ്പെടാൻ സാദ്ധ്യത,‍ തൊഴിൽ മേഖലയിൽ സമ്മര്‍ദ്ദം വര്‍ദ്ധിക്കും.

തിരുവോണം: സുഹൃത്തുക്കളുമായി അകല്‍ച്ച ഉണ്ടാകുന്നതിനു സാദ്ധ്യത. പുതിയ ലക്ഷ്യങ്ങളില്‍ ഇറങ്ങരുത്. അനാവശ്യമായ ചിന്തകളും പരിഭ്രമവും അസുഖങ്ങള്‍ക്ക് വഴിയൊരുക്കും, ഉപകാരം ചെയ്ത് കൊടുത്തവരില്‍ നിന്നും വിപരീത പ്രതികരണങ്ങള്‍ വന്നുചേരും, അകാരണമായ ഉള്‍ഭയം.

അവിട്ടം: ധനനഷ്ടങ്ങള്‍ വരാം. കര്‍മ്മരംഗത്ത് മന്ദത ഉടലെടുക്കും. യാത്രാക്ലേശം, അലച്ചില്‍, മറ്റ് അസ്വസ്ഥതകള്‍ ഇവ ഉണ്ടാകും. അപവാദ ആരോപണങ്ങളും കേസ്സുകളിലും തര്‍ക്കങ്ങളിലും പെടും,സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ക്ക് ക്ലേശകരമായ അനുഭവങ്ങള്‍,ശത്രുക്കളില്‍ നിന്നും ഉപദ്രവം,ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം.

ചതയം: നൂതന സംരംഭങ്ങള്‍ തുടങ്ങും. കാര്യവിജയങ്ങള്‍ പ്രതീക്ഷിക്കാം. ഗൃഹനിര്‍മ്മാണത്തിന് തുടക്കമിടും. പുതിയ ഗൃഹോപകരണങ്ങള്‍, വാഹനം ഇവ കൈവശം വരും. വിദേശത്തായിരിക്കും ഇവര്‍ക്ക് നേട്ടം ഉണ്ടാകുക, സര്‍ക്കാരില്‍ നിന്നും അനുകൂല നടപടിയുണ്ടാകും, പൊതു ജനങ്ങളില്‍ നിന്നും അംഗീകാരം.

പൂരുരുട്ടാതി: കുടുംബത്തില്‍ സ്വസ്ഥത നിലനില്‍ക്കും. അവിചാരിത നേട്ടങ്ങള്‍ ഉണ്ടാകും. ഈശ്വര പ്രാര്‍ത്ഥനകളാല്‍ അനുകൂല ഫലങ്ങള്‍, ദൗത്യം നിര്‍വ്വഹിക്കുവാന്‍ അഹോരാത്രം പ്രവര്‍ത്തിക്കും, ദുരിതങ്ങള്‍ക്ക് ആശ്വാസമുണ്ടാകും.

ഉത്തൃട്ടാതി: അപ്രതീക്ഷിത തടസ്സങ്ങള്‍ പല കാര്യത്തിലും ഉണ്ടാകാം. ധനനഷ്ടങ്ങള്‍ വന്നുഭവിക്കും. ഗൃഹോപകരണങ്ങള്‍ക്ക് കേടുപാടുകള്‍ വരാം. യാത്രകള്‍ ധാരാളം വേണ്ടി വരും, ആത്മവിശ്വാസവും ആര്‍ജ്ജവവും ഉണ്ടാകും,ദൂരത്തേക്ക് ഉദ്യോഗമാറ്റം ഉണ്ടാകും,അത്യാവശ്യത്തിന് കടം വാങ്ങേണ്ടതായി വരും.

രേവതി: വിദ്യാര്‍ത്ഥികള്‍ വളരെ ശ്രദ്ധിച്ചു മുന്നോട്ടു പോകണം. ഉദ്യോഗസ്ഥ ര്‍ക്ക് അശ്രദ്ധ നിമിത്തമുള്ള അബന്ധങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യത കാണുന്നു. പ്രായോഗികവശങ്ങള്‍ സമന്വയിപ്പിച്ച് ചെയ്യുന്നതെല്ലാം വിജയിക്കും. ആശയ വിനിമയങ്ങളില്‍ അനുകൂല സാഹചര്യങ്ങള്‍ വന്നുചേരും,സുരക്ഷിതമായ വ്യാപാര-വിപണനങ്ങള്‍ക്ക് പണം മുടക്കും,സാമ്പത്തിക വരുമാനം വര്‍ദ്ധിക്കും.

English Summary

The daily horoscope for Wednesday, October 7, 2026, is presented in this Malayalam news article. It details astrological predictions for each of the 27 Nakshatras, covering various aspects of life including financial prospects, career developments, relationship harmony, and health concerns, offering guidance for the day.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NAKSHATRA, HOROSCOPE TODAY, DEBT RELIEF, DREAM HOME, ASTROLOGY NAKSHATHRA PHALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY
TRENDING IN ASTRO