റാംസാഗർ തമ്പുരാൻ, അസ്ട്രോ ന്യൂമറോളജിസ്റ്റ്, ഫോൺ: 91+83010 36352, വാട്സാപ്പ്: 91+7907244210, ഈമെയിൽ:samkhiyarathnam@gmail.com
2026 നവംബർ 6 ( 1202 തുലാം 20 ) വെള്ളിയാഴ്ച. ( 55 നാഴിക 56 വിനാഴിക വരെ അത്തം നക്ഷത്രം ശേഷം ചിത്തിര നക്ഷത്രം ) [ ദ്വാദശി തിഥി 10 നാഴിക 29 വിനാഴിക വരെ ശേഷം ത്രയോദശി തിഥി ] ( രാഹുകാലം 10.30 മണി മുതൽ 12 മണി വരെ )
അശ്വതി: പാതിവഴിയിൽ നിന്നുപോയ ഒരു കാര്യം വീണ്ടും ചലിച്ച് തുടങ്ങും, വീട്ടിൽ ആരോ ഒരു സർപ്രൈസ് ഒരുക്കുന്നുണ്ട്, മനസ്സിൽ ഇതുവരെ ഇല്ലാത്ത ഒരു ധൈര്യം തോന്നും.
ഭരണി: മിണ്ടാതിരിക്കുന്നത് കൊണ്ട് ഒരു വലിയ പ്രശ്നം ഒഴിവാകും, പഴയൊരു കടം ചോദിച്ച് ആരോ വരും പക്ഷേ സൗമ്യമായി സംസാരിച്ച് ഒഴിവാക്കും, ക്ഷേത്രദർശനം മനസ്സിന് കുളിർമ്മ നൽകും.
കാർത്തിക: വിചാരിക്കാത്ത ഒരിടത്ത് നിന്ന് സഹായം കിട്ടും, ജോലിയിൽ കുറ്റപ്പെടുത്തിയ ആൾ തന്നെ വന്ന് സഹായം ചോദിക്കും, കുടുംബകലഹം.
രോഹിണി: ആഗ്രഹിച്ച ഒരു വസ്തു വാങ്ങാൻ അവസരം വരും, പ്രവൃത്തി നേട്ടത്തിനു കഠിന പരിശ്രമം വേണ്ടിവരും.
മകയിരം: സഹോദരൻ അല്ലെങ്കിൽ സഹോദരി ഒരു നല്ല വാർത്ത പറയും, യാത്രാ പോകാൻ സാദ്ധ്യത, പണം സംബന്ധമായ വിഷയങ്ങളില്‍ ആരെയും വിശ്വസിക്കരുത്.
തിരുവാതിര: അവിചാരിതമായി ദേഷ്യപ്പെടാനുള്ള കാരണങ്ങൾ ഉണ്ടായേക്കും. കലഹം ഉണ്ടാകാതെ നോക്കണം, വ്യവഹാരങ്ങളില്‍ പരാജയ ഭീതി.
പുണർതം: കളഞ്ഞുപോയ പണം തിരികെ കിട്ടും, പുതിയൊരു ബിസിനസ് ആശയം മനസ്സിൽ ഉദിക്കും, ചിന്താശേഷിയോടുകൂടി പ്രവര്‍ത്തിക്കുന്നതിനാല്‍ പരാജയം വിജയമാക്കി മാറ്റും.
പൂയം: സ്വന്തം പരിശ്രമത്താല്‍ വിജയം കൈവരിക്കും. കുടുംബത്തില്‍ ശാന്തത കളിയാടും. ദാമ്പത്യബന്ധത്തില്‍ ഉയര്‍ച്ച ഉണ്ടാകുന്നതാണ്.
ആയില്യം: വിശ്വസിച്ച ഒരാൾ ഇന്ന് മറ്റൊരു മുഖം കാണിക്കും, പണം സംബന്ധിച്ച് ആരോടും വാക്ക് കൊടുക്കരുത്, കോപം, ടെന്‍ഷന്‍ എന്നിവ ഇല്ലാതാകും. ആഡംബര വസ്തുക്കളുടെ ലഭ്യത,
മകം: കയ്യിൽ ഉള്ള പണം കൃത്യമായി ഉപയോഗിച്ചാൽ ദിവസം സുഖമാകും, കുട്ടികൾ പഠനത്തിൽ അഭിമാനിപ്പിക്കും, വീട്ടിൽ അതിഥി എത്തും.
പൂരം: തുടങ്ങാൻ മടിച്ച ഒരു കാര്യം തുടങ്ങാൻ ധൈര്യം വരും, ക്ഷമ വേണം, നല്ല കാര്യങ്ങള്‍ക്കായി പണം ചിലവാകും.
ഉത്രം: ഒരു പഴയ അദ്ധ്വാനത്തിന് ഇന്ന് അംഗീകാരം കിട്ടും, ഒരു പ്രധാനപ്പെട്ട ആൾ തേടി വരും, വീട്ടിൽ ഒരു ചെറിയ മാറ്റം വരുത്താൻ തോന്നും, ദിവസം മുഴുവൻ മനസ്സിൽ ഒരു പ്രത്യേക സന്തോഷം നിലനിൽക്കും.
അത്തം: ചെയ്യുന്ന എല്ലാ കാര്യത്തിനും ഒരു പ്രത്യേക തിളക്കം ഉണ്ടാകും, വീട്ടിൽ എല്ലാവരും വാക്ക് കേൾക്കും. സുഖവും ദുഃഖവും മാറിമാറി അനുഭവത്തില്‍ വരും, സാമ്പത്തികമായി നേട്ടം.
ചിത്തിര: ധരിച്ച വസ്ത്രത്തെ എല്ലാവരും പ്രശംസിക്കും, വീട്ടിൽ ഒരു പുതിയ സാധനം വാങ്ങാൻ ആലോചിക്കും, മാതാപിതാക്കളുടെ ആരോഗ്യനിലയില്‍ ശ്രദ്ധ വേണം.
ചോതി: ഒരു പുതിയ കസ്റ്റമർ അല്ലെങ്കിൽ ക്ലയന്റ് തേടി വരും, കുടുംബത്തിൽ ഒരു കല്യാണക്കാര്യം സംസാരിക്കും.
വിശാഖം: പറയാൻ വിചാരിച്ച കാര്യം പറയാതെ മാറ്റിവെക്കും, സ്വന്തം പരിശ്രമത്താല്‍ വിജയം കൈവരിക്കും. ചിന്താശേഷിയോടുകൂടി പ്രവര്‍ത്തിക്കുന്നതിനാല്‍ പരാജയം വിജയമാക്കി മാറ്റും.
അനിഴം: കൊടുത്ത പണം തിരികെ ചോദിക്കാൻ മടി തോന്നും, സുഹൃത്തിന്റെ വിവാഹവാർത്ത കേൾക്കും, മനസ്സിൽ ഒരു പുതിയ സംരംഭത്തെക്കുറിച്ച് ചിന്തിക്കും.
തൃക്കേട്ട: മനസ്സിനെ അലട്ടിയ ഒരു ചിന്ത പെട്ടെന്ന് മാറും, ദൈവത്തിന്റെ ഒരു പ്രത്യേക അനുഗ്രഹം അനുഭവപ്പെടും, ഉദ്ദേശിച്ച പണം ലഭ്യമാകും. വി. ഐ. പി കളുടെ സഹായം ഉണ്ടാകും.
മൂലം: ഒരു വലിയ തീരുമാനം എടുക്കാൻ തോന്നും, പക്ഷേ നാളത്തേക്ക് മാറ്റുക, ഒരു പഴയ വസ്തു കണ്ടെത്തി സന്തോഷിക്കും, ചെലവ് കൂടുതൽ ആയതിനാൽ കയ്യിൽ പണം കുറയും.
പൂരാടം: കലാരംഗത്തുള്ളവര്‍ക്ക് പൊതുവേ നല്ല സമയമാണിത്. പൊതുജനങ്ങളുമായി നല്ല ബന്ധം സ്ഥാപിച്ചെടുക്കും, ജോലിയില്‍ മടികാണിക്കും.
ഉത്രാടം: പെണ്‍കുട്ടികള്‍ക്ക് പല ചെറിയകാര്യങ്ങളിലും പ്രശ്‌നങ്ങള്‍ ഉണ്ടാകും. സ്വാര്‍ഥമായി പെരുമാറും, ആത്മീയതയും ദൈവാധീനവും കുറവായിരിക്കും.
തിരുവോണം: പഴയൊരു ബന്ധം വീണ്ടും ശക്തമാകും, സന്തോഷമുള്ള ദിവസം, ബാല്യകാലത്തിലുള്ള കൂട്ടുകാരെ കാണാൻ പറ്റിയ ദിവസം.
അവിട്ടം: പോകാൻ വിചാരിച്ച യാത്ര ഇന്ന് നടക്കും, സാമ്പത്തികമായി ഒരു ചെറിയ ലാഭം കിട്ടും, മനസ്സിന് ഒരു പുതിയ ഉന്മേഷം തോന്നും.
ചതയം: മിണ്ടാതിരുന്നത് കൊണ്ട് ഒരു വഴക്ക് ഒഴിവാകും, സന്താനങ്ങളുടെ ഉപരിപഠനത്തിനു സാഹചര്യം ഒത്തുവരും.
പൂരുരുട്ടാതി: കുടുംബത്തിൽ നിന്ന് ഒരു വലിയ പ്രോത്സാഹനം കിട്ടും, പുതിയൊരു ഹോബി തുടങ്ങാൻ തോന്നും. വസ്തുക്കളുടെ എഴുത്തുകുത്തുകൾ നടക്കാം,
ഉത്തൃട്ടാതി: ശരീരത്തിന് ഉണ്ടായിരുന്ന വേദന മാറും, വിദേശത്ത് പോകാൻ ശ്രമിക്കുന്നവർക്ക് കാര്യങ്ങൾ അനുകൂലമാകും.
രേവതി: പ്രാർത്ഥിച്ച കാര്യം നടക്കുന്നതിന്റെ സൂചന കാണും, കുടുംബത്തിൽ ഒരു നല്ല വാർത്ത കേൾക്കും, ഒരു പുതിയ അവസരം തേടിയെത്തും. മനസ്സിന് വളരെ ശാന്തവും സന്തോഷവും തോന്നും.
horoscope brings positive signs for several birth stars. Pending matters may resume, financial gains and unexpected support are likely for some, while others may receive good news from family and friends. New opportunities, travel plans and business ideas may emerge. Some stars are advised to avoid arguments, control expenses and be cautious with financial commitments.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |