SignIn
Kerala Kaumudi Online
Sunday, 01 November 2026 3.54 AM IST

ഈ നാളുകാർ പുതിയ വാഹനമോ വീടോ വാങ്ങും,​ തൊഴിലിൽ ഉന്നതിയും അർഹിക്കുന്ന അംഗീകാരവും

yours-today-

അശ്വതി
ഗവൺമെന്റ് ഇടപാടുകളിൽ സൂക്ഷ്മത പാലിക്കണം. ഉദ്യോഗത്തിൽ ഉദ്ദേശിക്കുന്ന രീതിയിലേക്ക് സ്ഥലംമാറ്റം ലഭിക്കും. ഹൃദ്രോഗികൾ അതീവശ്രദ്ധ പാലിക്കണം. വാഹനങ്ങളിൽ നിന്ന് നല്ല ആദായം പ്രതീക്ഷിക്കാം. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. ശുഭദിനം ഞായർ.

ഭരണി
പൂർവികസ്വത്ത് അനുഭവയോഗ്യമാകും. കൂടുതൽ യാത്രകൾ ചെയ്യേണ്ടി വരും. പുതിയ ബിസിനസുകളിൽ ഏർപ്പെടും. തൊഴിലിൽ ഉന്നതിയും അർഹിക്കുന്ന അംഗീകാരവും ലഭിക്കും. സർക്കാർ ആനുകൂല്യങ്ങൾ എളുപ്പത്തിൽ ലഭിക്കും. ദൂരയാത്രയ്ക്ക് സാദ്ധ്യത. പത്രപ്രവർത്തകർക്ക് നല്ല സമയം. ശുഭദിനം ബുധൻ.

കാർത്തിക
അപ്രതീക്ഷിതമായ പ്രതികൂല സാഹചര്യങ്ങളെ നേരിടേണ്ടി വരും. മദ്ധ്യസ്ഥം മുഖേന വ്യാപാരം ഒഴിവാക്കാൻ ശ്രമിക്കും. തൊഴിൽ മേഖലകളിൽ പ്രശ്‌നങ്ങളുണ്ടാകും. സ്ഥിരവരുമാനമുണ്ടാകുന്ന ചില പദ്ധതികൾ ആസൂത്രണം ചെയ്യും. പ്രേമകാര്യങ്ങൾ വിവാഹത്തിൽ കലാശിക്കും. ശുഭദിനം ബുധൻ.

രോഹിണി
ബാങ്കിംഗ്‌ മേഖലയിലുള്ളവർക്ക് നല്ല സമയം. സാമ്പത്തിക നില തൃപ്തികരമായിരിക്കും. ടെസ്റ്റുകളിൽ വിജയിക്കും. ജോലിയിൽ പ്രമോഷന് സാദ്ധ്യതയുണ്ട്. സത്യസന്ധമായ പ്രവൃത്തിയാൽ അന്യരെ ആകർഷിക്കും. കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കും. സാമ്പത്തിക മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അനുകൂലസമയം. ശുഭദിനം വെള്ളി.

മകയിരം
പലകാര്യങ്ങളിലും ധീരമായി പ്രവർത്തിച്ച് വിജയിക്കും. ചെറുയാത്രകൾ വിജയിക്കും. പുതിയ വ്യക്തികളുമായി ബന്ധം സ്ഥാപിക്കാനിടയുണ്ട്. വിദ്യാഭ്യാസരംഗത്ത് ഉയർച്ച. പുതിയ വീട് വാങ്ങും. അർഹമായ അംഗീകാരങ്ങൾ ലഭിക്കും. ശുഭദിനം ഞായർ.

തിരുവാതിര
ലേഖനങ്ങൾ പ്രസിദ്ധീകരണങ്ങൾ എന്നീ മേഖലയുമായി ബന്ധപ്പെട്ടവർക്ക് തങ്ങളുടെ കഴിവ് കാണിക്കാനുള്ള സമയമാണ്. ആഭരണങ്ങളോ ആഡംബര വസ്തുക്കളോ അധീനതയിലാകും. വാദപ്രതിവാദത്തിൽ താല്പര്യം കാണിക്കും. വിദ്യാഭ്യാസരംഗത്ത് പുരോഗതി. ശുഭദിനം വ്യാഴം.

പുണർതം
ഭൂമിയിൽ നിന്ന് പ്രതീക്ഷിക്കാത്ത ആദായം ലഭിക്കും. പുതിയ വാഹനമോ വീടോ വാങ്ങും. വീട്ടിൽ പൂജാദി മംഗളകർമ്മങ്ങൾ നടക്കും. എഴുത്തുകൾ ഫലവത്തായിത്തീരും. തറവാട് സ്വത്തിനെപ്പറ്റിയുള്ള പ്രശ്‌നങ്ങൾ അവസാനിപ്പിക്കും. പുതിയ വ്യക്തികളുമായി സൗഹൃദം പുലർത്തും. ശുഭദിനം ഞായർ.

പൂയം
സംഭാഷണചാതുര്യം കൊണ്ടും പെരുമാറ്റരീതി കൊണ്ടും ആരെയും ആകർഷിക്കും. ദൂരയാത്ര ആവശ്യമായി വരും. കൃഷിയിൽ നിന്ന് ആദായമുണ്ടാകും. വാഹനങ്ങൾക്ക് അറ്റകുറ്റപ്പണി ആവശ്യമായി വരും. ഷെയറുകളിൽ നിന്ന് ലാഭമുണ്ടാകും. ശുഭദിനം തിങ്കൾ.

ആയില്യം
ഭൂമി വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അതിനവസരമുണ്ടാകും. ഉന്നതപദവിയിലുള്ള വ്യക്തികളുമായി ബന്ധപ്പെടാൻ അവസരം. ആത്മീയകാര്യങ്ങളിൽ ശ്രദ്ധപതിപ്പിക്കും. കൃഷിയിൽ നിന്ന് ആദായം പ്രതീക്ഷിക്കാം. പരസ്യങ്ങളിൽ നിന്ന് ലാഭം നേടും. പിതൃസ്വത്ത് അനുഭവയോഗ്യമാകും. ശുഭദിനം ശനി.

മകം
രാഷ്ട്രീയ പ്രവർത്തകർ സംഘടനാപരമായ കഴിവുകൾ പ്രകടിപ്പിക്കും. ഒന്നിലധികം മേഖലകളിൽ വരുമാനം വരാനിടയുണ്ട്. വ്യാപാര സംബന്ധമായ ജോലി‌ക്ക് പരിശ്രമിക്കാം. സ്വന്തം കാര്യങ്ങൾ ബുദ്ധിപൂർ‌വ്വം കൈകാര്യം ചെയ്യും. സ്ഥലം മാറി താമസിക്കാൻ അനുകൂലമായ അവസരം. ശുഭദിനം ശനി.

പൂരം
ധിഷണാ‌പരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടും. ദൂരയാത്രകൾ ആവശ്യമായി വരും. പത്രപ്രവർ‌ത്തകർക്കും രാഷ്ട്രീയക്കാർക്കും അനുകൂല സമയം. കുടുംബ‌സ്വത്ത് സംബന്ധമായി പ്രശ്‌നങ്ങൾ കോടതിയെ സമീപിക്കും. പുതിയ വ്യാപാരം തുടങ്ങാൻ അനുകൂലമായ സമയം. മേലധികാരികളുടെ അപ്രീതിക്ക് സാദ്ധ്യത. ശുഭദിനം ചൊവ്വ.

ഉത്രം
സിനിമ, നാടകം തുടങ്ങിയ കലാപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് അനുകൂലസമയം. ഏജൻസികൾ പരസ്യങ്ങൾ എന്നിവ മുഖേന ആദായം ലഭിക്കും. കേസുകളിൽ അനുകൂലമായ വിധിയുണ്ടാകും. അർഹമായ അംഗീകാരം ലഭിക്കാൻ കഠിനപ്രയത്‌നം ആവശ്യമാണ്. ശുഭദിനം ഞായർ

അത്തം
സർക്കാർ ജോലിയിൽ പ്രവേശിക്കാൻ അവസരം. എഴുത്തുകാർ മുഖേനയോ വ്യാപാരം മുഖനയോ സാധാരണയിലധികം പണം വരും. പുതിയ ചില കരാറുകൾ ഏറ്റെടുക്കും. ഭൂമി, വാഹനം എന്നിവയിൽ നിന്ന് വരുമാനം ലഭിക്കും. വിദ്യാഭ്യാസരംഗത്ത് പുരോഗതിയുണ്ടാകും. ശുഭദിനം ശനി

ചിത്തിര
ഉദ്യോഗത്തിൽ പ്രമോഷൻ ലഭിക്കും. തൊഴിൽരംഗത്ത് പുരോഗതിയുണ്ടാകും. റിസർച്ച് വിദ്യാർത്ഥികൾക്ക് സന്ദർഭം വളരെ അനുകൂലമാണ്. മേലുദ്യോഗസ്ഥരുമായി ഉണ്ടായ തർക്കങ്ങൾ പരിഹരിക്കും. ഭൂസ്വത്തുക്കൾ വിൽക്കാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂല സമയം. ശുഭദിനം തിങ്കൾ

ചോതി
ബിസിനസ് ആവശ്യവുമായി ദൂരയാത്രകൾ ചെയ്യേണ്ടതായി വരും. വൈവാഹിക ജീവിതം സുഖകരമായിരിക്കും. പരസ്യങ്ങളിൽ നിന്ന് ലാഭമുണ്ടാകും. ഉന്നത വിദ്യാഭ്യാസരംഗത്ത് പുരോഗതി. ആരോഗ്യം തൃപ്തികരമായിരിക്കും. പുണ്യക്ഷേത്രങ്ങൾ സന്ദർശിക്കും. ശുഭദിനം ശനി

വിശാഖം
സർവീസിൽ പ്രമോഷന് സാദ്ധ്യതയുണ്ട്. ലോണുകൾ പെട്ടെന്ന് ശരിപ്പെട്ട് കിട്ടും. സമുദായത്തിൽ മാന്യത നേടും. വിനോദയാത്രകൾ പോകും. സമൂഹത്തിലെ ഉന്നതരുമായി ബന്ധം സ്ഥാപിക്കും. കൃഷികാര്യങ്ങളിൽ കൂടുതൽ ശ്രദ്ധവേണം. ശുഭദിനം വ്യാഴം.

അനിഴം
എല്ലാരംഗങ്ങളിലും കൃത്യനിഷ്ഠ പാലിക്കും. തപാൽ, ടെലഫോൺ എന്നീ വകുപ്പുകളിൽ ജോലിചെയ്യുന്നവർക്ക് സ്ഥാനക്കയറ്റവും സ്ഥലമാറ്റവും ഉണ്ടാകും. കുടുംബജീവിതം പൊതുവെ സുഖകരമായിരിക്കും. പരസ്യങ്ങളിൽ നിന്ന് ലാഭം നേടും. ശുഭദിനം ബുധൻ

തൃക്കേട്ട
ഒന്നിലധികം പ്രശ്‌നങ്ങളെ നേരിടേണ്ടിവരും. കടം വാങ്ങിയും സുഖഭോഗങ്ങൾക്കായി ചെലവഴിക്കും. സുഹൃത്തുക്കളാൽ പലവിധ നഷ്ടങ്ങൾ വരാനിടയുണ്ട്. പുതിയ ജോലിക്ക് ശ്രമിക്കുന്നവർക്ക് അനുകൂല സമയമാണ്. ഗൃഹത്തിൽ സത്കർമ്മങ്ങൾ നടത്താനിടയുണ്ട്. പുതിയ വാഹനങ്ങൾ വാങ്ങും. ശുഭദിനം വെള്ളി.

മൂലം
ഗുരുക്കന്മാരുടെ പ്രീതിക്ക് പാത്രമാകും. ഭൂമിയിൽ നിന്ന് വരുമാനം വർദ്ധിക്കും. ക്ഷേത്രവുമായി ബന്ധപ്പെട്ടവർക്ക് സാമ്പത്തിക നേട്ടമുണ്ടാകും. സന്താനങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിക്കും. സ്‌നേഹിതരുമായി ഉല്ലാസയാത്ര നടത്തും. ഹൃദ്രോഗികൾ ശ്രദ്ധിക്കേണ്ട സമയമാണ്. ശുഭദിനം തിങ്കൾ.

പൂരാടം
സങ്കീർണ്ണമായ കുടുംബപ്രശ്‌നം മദ്ധ്യസ്ഥതയിലൂടെ പരിഹരിക്കും. വ്യക്തിജീവിതത്തിൽ ചില പ്രശ്‌നങ്ങളുണ്ടാകാം. ചീത്തകൂട്ടുകെട്ടുകളിൽപ്പെടാതെ ശ്രദ്ധിക്കണം.ഹോട്ടൽ ബിസിനസ് നടത്തന്നവർക്ക് അനുകൂല സമയം. പുണ്യക്ഷേത്രങ്ങൾ സന്ദർശിക്കും. ശുഭദിനം വ്യാഴം.

ഉത്രാടം
ക്രെഡിറ്റ് സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി വ്യാപാരം വികസിപ്പിക്കും. എല്ലാകാര്യവും കൃത്യതയോടും ഉത്തരവാദിത്വത്തോടും ചെയ്തു തീർക്കും. ഭൂമി സംബന്ധമായി ക്രയ വിക്രയത്തിന് ശ്രമിക്കുന്നവർക്ക് തടസം നേരിടും. സന്താനങ്ങളുടെ വിവാഹകാര്യം തീരുമാനമാകും. ഷെയറുകളിൽ നിന്നുള്ള വരുമാനം വർദ്ധിക്കും. ശുഭദിനം ചൊവ്വ.

തിരുവോണം
നിസ്സാരകാര്യങ്ങളിൽ പോലും ശ്രദ്ധ വച്ചുപുലർത്തും. പുതിയ ഫാക്ടറികളോ വർക്ക്‌ഷോപ്പുകളോ തുടങ്ങും. തർക്കങ്ങളിൽ നിന്ന് അകന്നു നിൽക്കുക. വാഹനം ഓടിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കുക. കൂട്ടുബിസിനസിൽ വിജയമുണ്ടാകും. പുണ്യസ്ഥലം സന്ദർശിക്കും. ശുഭദിനം ശനി.

അവിട്ടം
വ്യവഹാരങ്ങളിൽ വിജയം. സാമ്പത്തികമായി പുരോഗതി. കർമ്മരംഗത്ത് ചില പ്രയാസങ്ങൾ നേരിടും. ഉന്നതവ്യക്തികളുമായി സൗഹൃദം സ്ഥാപിക്കും. മതപരമായ ചടങ്ങുകളിൽ പങ്കുകൊള്ളും. ഏറ്റെടുത്ത ജോലി കൃത്യമായി ചെയ്തു തീർക്കും. ശുഭദിനം തിങ്കൾ.

ചതയം
ചെറുയാത്രകൾ സുഖകരമായിരിക്കും. മത്സരങ്ങളിലോ മത്സരപരീക്ഷകളിലോ വിജയിക്കാനവസരം. ഒന്നിലധികം മേഖലയിൽ നിന്ന് വരുമാനം പ്രതീക്ഷിക്കാം. ഉദ്യോഗക്കയറ്റം ലഭിക്കും. കൂട്ടുകച്ചവടം പിരിയാനിടയുണ്ട്. പുതിയ വീട് നിർമ്മിക്കും. ആരോഗ്യം തൃപ്തികരം. ശുഭദിനം ഞായർ

പൂരുരുട്ടാതി
ഇപ്പോഴുള്ള ബിസിനസിൽ കൂടുതൽ വിപുലീകരണം വരുത്തും. നഷ്ടം വരുമെങ്കിലും കഠിനമായി പ്രയത്‌നിക്കും. നയപരവും മധുരവുമായ സംസാരത്താൽ ആരെയും ആകർഷിക്കും. പിതാവിന് അസുഖങ്ങൾ വരാനിടയുണ്ട്. ഇഷ്ടപ്പെട്ട ജീവിതപങ്കാളിയെ കണ്ടെത്തും. ശുഭദിനം ബുധൻ

ഉത്രട്ടാതി
പുതിയ കരാറകളിൽ ഒപ്പുവയ്ക്കും. പരസ്യങ്ങളിൽ നിന്ന് പ്രതീക്ഷയ്‌ക്കൊത്ത് പണം ലഭിക്കും. സാഹിത്യം, കല എന്നീ പ്രവർത്തനങ്ങളിൽ വ്യാപൃതമാകും. ശത്രുക്കളെ പരാജയപ്പെടുത്തും. ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കണം. ശുഭദിനം ചൊവ്വ.

രേവതി
എതിർപ്പുകളെ നയത്തോടെ നേരിടാൻ ശ്രമിക്കും. ഭൂമി ഇടപാടിൽ ലാഭം പ്രതീക്ഷിക്കാം. ഉദ്യോഗസ്ഥർക്ക്‌ ജോലിഭാരം വർദ്ധിക്കും. ബന്ധുക്കളുമായി രമ്യതയിൽ വർത്തിക്കും. ഇഷ്ടവിഷയത്തിൽ ഉപരിപഠനത്തിന് സാദ്ധ്യത. പുണ്യക്ഷേത്രങ്ങൾ സന്ദർശിക്കും. ശുഭദിനം ഞായർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ASTRO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY
TRENDING IN ASTRO