റാംസാഗർ തമ്പുരാൻ, അസ്ട്രോ ന്യൂമറോളജിസ്റ്റ്, ഫോൺ : 91+83010 36352, വാട്സാപ്പ് : 91+7907244210, ഇമെയിൽ: samkhiyarathnam@gmail.com
2026 നവംബർ 2 (1202 തുലാം 16) തിങ്കളാഴ്ച
* മണ്ണാറശാല ആയില്യം.
(53 നാഴിക 36 വിനാഴിക വരെ ആയില്യം നക്ഷത്രം ശേഷം മകം നക്ഷത്രം)
[അഷ്ടമി തിഥി 17 നാഴിക 13 വിനാഴിക വരെ ശേഷം നവമി തിഥി]
(രാഹുകാലം 7.30 മണി മുതൽ 9 മണി വരെ)
അശ്വതി: രാവിലെ തന്നെ അനുകൂല വാർത്ത കേൾക്കാൻ യോഗമുണ്ട്. പഴയ നിക്ഷേപത്തിൽ നിന്ന് ചെറിയ തുക തിരികെ ലഭിക്കും. വാഹന യാത്രകളിൽ കൂടുതൽ ശ്രദ്ധ പുലർത്തണം. ഗുരുജനങ്ങളുടെ അനുഗ്രഹം പ്രവർത്തികളിൽ പ്രതിഫലിക്കും. സന്ധ്യയ്ക്ക് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കും.
ഭരണി: മുടങ്ങിക്കിടന്ന ഫയൽ ഇന്ന് ക്ലിയർ ആകും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുതിയ അവസരം തുറന്നുവരും. സഹോദരസ്ഥാനീയരുമായി ഉണ്ടായിരുന്ന അകൽച്ച മാറും. ഉച്ചയ്ക്ക് ശേഷം മനസിന് ഉന്മേഷം തോന്നുന്ന കാര്യം നടക്കും. ഭക്ഷണത്തിൽ നിയന്ത്രണം പാലിക്കുന്നത് നല്ലതാണ്.
കാർത്തിക: പുതിയ ജോലിക്ക് അപേക്ഷിച്ചവർക്ക് അഭിമുഖത്തിനുള്ള വിളി വരും. ഭൂമി സംബന്ധമായ തർക്കത്തിന് പരിഹാരമാകും. വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ പ്രതീക്ഷിച്ച മാർക്ക് ലഭിക്കും. വൈകുന്നേരം സുഹൃത്തിന്റെ സഹായത്താൽ ഒരു പ്രതിസന്ധി ഒഴിയും. ദേവീക്ഷേത്ര ദർശനം ഗുണം ചെയ്യും.
രോഹിണി: കച്ചവടത്തിൽ അപ്രതീക്ഷിത ഓർഡർ ലഭിക്കും. ദാമ്പത്യജീവിതത്തിൽ കൂടുതൽ അടുപ്പം അനുഭവപ്പെടും. പൂർവിക സ്വത്ത് സംബന്ധമായ രേഖകൾ ശരിയാകും. യാത്രയിൽ വിലപ്പെട്ട വസ്തു കണ്ടെടുക്കാൻ യോഗമുണ്ട്. രാത്രി ഉറക്കം സുഖകരമാകും.
മകയിരം: എഴുത്ത്, മാദ്ധ്യമ മേഖലയിൽ ഉള്ളവർക്ക് പ്രശസ്തി കൂടും. ചെറിയ തുക കടമായി നൽകേണ്ടി വന്നേക്കാം. മക്കളുടെ വിദ്യാഭ്യാസ കാര്യത്തിൽ തീരുമാനം എടുക്കും. സർക്കാർ ഓഫീസിലെ കാര്യം വേഗത്തിൽ നടക്കും. ചെവി സംബന്ധമായ ചെറിയ അസ്വസ്ഥതകൾ ശ്രദ്ധിക്കണം.
തിരുവാതിര: വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവർക്ക് അനുകൂല സൂചന ലഭിക്കും. പഴയ വാഹനം മാറ്റി പുതിയത് വാങ്ങാൻ ആലോചിക്കും. തൊഴിൽസ്ഥലത്ത് സ്വന്തം അഭിപ്രായത്തിന് വില കിട്ടും. കടം വാങ്ങിയ തുക തിരിച്ചു നൽകാൻ സാധിക്കും. ദാനധർമ്മങ്ങൾ ചെയ്യാൻ മനസ് തോന്നും.
പുണർതം: കുടുംബത്തിൽ മംഗള കർമ്മത്തിന് തീയതി കുറിക്കും. കർഷകർക്ക് വിളവെടുപ്പിൽ നേട്ടമുണ്ടാകും. വൈദ്യസഹായം തേടിയിരുന്നവർക്ക് ആശ്വാസം ലഭിക്കും. ഉച്ചയ്ക്ക് ശേഷം ഓഫീസിൽ നിന്ന് നല്ല വാർത്ത വരും. വീട്ടിൽ അതിഥി സൽക്കാരത്തിന് യോഗമുണ്ട്.
പൂയം: മേലധികാരിയിൽ നിന്ന് പ്രശംസ ലഭിക്കും. പുതിയ വസ്ത്രം, ആഭരണം എന്നിവ വാങ്ങും. നിയമപരമായ കാര്യങ്ങളിൽ വിജയം കൈവരിക്കും. പങ്കാളിയുടെ ആരോഗ്യത്തിൽ പുരോഗതി കാണും. സന്ധ്യയ്ക്ക് ഇഷ്ടഭക്ഷണം ലഭിക്കും.
ആയില്യം: മണ്ണാറശാല ആയില്യം ആയതിനാൽ നാഗപ്രീതി വർദ്ധിക്കുന്ന ദിനമാണ്. മനസിൽ വിചാരിച്ച കാര്യം നടക്കാൻ തടസം മാറും. കുടുംബത്തിൽ നിലനിന്നിരുന്ന ദോഷശാന്തിക്ക് പരിഹാരം കാണും. സന്താനഭാഗ്യം ആഗ്രഹിക്കുന്നവർക്ക് അനുകൂല സമയമാണ്. വൈകിട്ട് കുടുംബ ക്ഷേത്രത്തിൽ വിളക്ക് വയ്ക്കുന്നത് ഐശ്വര്യപ്രദമാണ്.
മകം: പുതിയ ബിസിനസ് തുടങ്ങാൻ ആലോചിക്കുന്നവർക്ക് ദിവസം നല്ലതാണ്. പിതൃതുല്യരിൽ നിന്ന് സാമ്പത്തിക സഹായം ലഭിക്കും. കലാപരമായ കഴിവ് മറ്റുള്ളവർ അംഗീകരിക്കും. യാത്രയ്ക്കിടെ പുതിയ സൗഹൃദം ഉടലെടുക്കും. തലവേദന പോലുള്ള ചെറിയ പ്രശ്നങ്ങൾ അവഗണിക്കരുത്.
പൂരം: പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ജനപിന്തുണ കൂടും. വീട് നിർമ്മാണത്തിന് പണം ലഭിക്കാൻ വഴി തെളിയും. വിവാഹ ആലോചനയിൽ അനുകൂല തീരുമാനം ഉണ്ടാകും. പഴയ സുഹൃത്തിനെ കണ്ടുമുട്ടി സന്തോഷിക്കും. രാത്രിയിൽ ആഘോഷത്തിൽ പങ്കെടുക്കും.
ഉത്രം: വസ്തു വിൽപ്പനയിൽ നിന്ന് നല്ല ലാഭം കിട്ടും. മത്സരപരീക്ഷയിൽ വിജയസാദ്ധ്യത തെളിയും. അമ്മയുടെ ആരോഗ്യത്തിൽ ശ്രദ്ധ വയ്ക്കണം. ഓൺലൈൻ ജോലി ചെയ്യുന്നവർക്ക് വരുമാനം കൂടും. മനസിൽ ഏറെ നാളായി കൊണ്ടുനടന്ന ആഗ്രഹം സഫലമാകും.
അത്തം: കടം കൊടുത്ത പണം തിരികെ കിട്ടും. തൊഴിൽ തേടുന്നവർക്ക് നല്ല കമ്പനിയിൽ നിന്ന് വിളി വരും. വീട്ടിലെ അറ്റകുറ്റപ്പണി പൂർത്തിയാക്കും. ഭക്ഷ്യവിഷബാധ ഏൽക്കാതെ ശ്രദ്ധിക്കണം. ദമ്പതികൾ തമ്മിലുള്ള തെറ്റിദ്ധാരണ മാറും.
ചിത്തിര: ഡിസൈനിംഗ്, ഫാഷൻ മേഖലയിൽ ഉള്ളവർക്ക് നേട്ടമുണ്ടാകും. പുതിയ വാഹനം വാങ്ങാൻ യോഗമുണ്ട്. കുട്ടികളുടെ പഠനത്തിൽ മികവ് തെളിയും. ബാങ്ക് ലോൺ പാസാകാൻ സാദ്ധ്യതയുണ്ട്. വൈകുന്നേരം ആരാധനാലയത്തിൽ പോകണം.
ചോതി: കോടതി വ്യവഹാരത്തിൽ അനുകൂല വിധി വരും. ശത്രുക്കളുടെ നീക്കം പരാജയപ്പെടും. വ്യാപാരികൾക്ക് കുടിശ്ശിക പിരിഞ്ഞുകിട്ടും. സഹപ്രവർത്തകരുടെ സഹകരണം ലഭിക്കും. കണ്ണിന് ചെറിയ അസ്വസ്ഥത അനുഭവപ്പെട്ടേക്കാം.
വിശാഖം: ഓഹരി വിപണിയിൽ നിന്ന് നേട്ടം പ്രതീക്ഷിക്കാം. ഗൃഹത്തിൽ സമാധാന അന്തരീക്ഷം നിലനിൽക്കും. പുതിയ കോഴ്സിന് ചേരാൻ തീരുമാനിക്കും. അച്ഛന്റെ ഉപദേശം ഗുണം ചെയ്യും. യാത്രയിൽ സൂക്ഷിച്ചില്ലെങ്കിൽ ചെറിയ പോറൽ ഏൽക്കാം.
അനിഴം: ജോലിയിൽ സ്ഥിരത കൈവരും, പ്രമോഷൻ ലിസ്റ്റിൽ പേര് വരും. രഹസ്യമായി സൂക്ഷിച്ച പദ്ധതി വിജയിക്കും. പ്രണയബന്ധം വിവാഹത്തിലേക്ക് നീങ്ങും. ഉദരസംബന്ധമായ അസുഖമുള്ളവർക്ക് ആശ്വാസം ലഭിക്കും. വൈകിട്ട് കുടുംബസമേതം പുറത്തുപോകും.
തൃക്കേട്ട: മംഗളവാർത്ത കേൾക്കാൻ യോഗമുണ്ട്. കെട്ടിടനിർമ്മാണം പാതിവഴിയിൽ നിന്ന് മുന്നോട്ട് പോകും. സഹോദരിക്ക് ശുഭകരമായ കാര്യം നടക്കും. മനസിലെ ഭയം മാറി ആത്മവിശ്വാസം കൂടും. രാത്രിയിൽ നല്ല ഉറക്കം ലഭിക്കും.
മൂലം: ഉന്നത പഠനത്തിന് അഡ്മിഷൻ ലഭിക്കും. ഗവേഷണ മേഖലയിൽ ഉള്ളവർക്ക് അംഗീകാരം കിട്ടും. വീട്ടിൽ പഴയ വസ്തുക്കൾ അടുക്കി വയ്ക്കും. കാലിന് ചെറിയ വേദന അനുഭവപ്പെടാം. സുഹൃത്തിന്റെ വീട്ടിൽ സൽക്കാരത്തിന് പോകും.
പൂരാടം: കുടുംബത്തിൽ ഒത്തൊരുമ കൂടും. പുതിയ വീട്ടിലേക്ക് താമസം മാറാൻ യോഗമുണ്ട്. കൃഷിയിൽ നിന്ന് അധിക വരുമാനം ലഭിക്കും. മനസിന് സന്തോഷം തരുന്ന മെസേജ് ലഭിക്കും. ഈശ്വര പ്രാർത്ഥനയ്ക്ക് കൂടുതൽ സമയം കണ്ടെത്തും.
ഉത്രാടം: ധൈര്യപൂർവ്വം എടുത്ത തീരുമാനം നേട്ടമാകും. പുതിയ ആളുകളെ പരിചയപ്പെടാൻ അവസരം കിട്ടും. പഴയ വാഹനത്തിന്റെ കേടുപാട് തീർക്കും. സർക്കാരിൽ നിന്ന് ആനുകൂല്യം ലഭിക്കാൻ സാദ്ധ്യതയുണ്ട്. വൈകുന്നേരം ചെറിയ സമ്മാനം ലഭിക്കും.
തിരുവോണം: ഇന്ന് അതീവ ശുഭദിനമാണ്. എന്ത് തുടങ്ങിയാലും വിജയിക്കും. ധനവരവ് പ്രതീക്ഷിച്ചതിലും കൂടുതലായിരിക്കും. ഭഗവാൻ മഹാവിഷ്ണുവിന്റെ അനുഗ്രഹം ഉണ്ടാകും. തൊഴിൽ മേഖലയിൽ സ്വന്തം വാക്കിന് വില കൂടും. കുടുംബത്തിൽ സന്തോഷം നിറയും.
അവിട്ടം: വാഹന ഭാഗ്യം തെളിയും, യാത്ര സുഖകരമാകും. വൈദ്യുതി ഉപകരണങ്ങൾ വാങ്ങാൻ നല്ല ദിവസമാണ്. സഹോദരന്റെ കാര്യത്തിൽ നല്ല തീരുമാനം എടുക്കും. കടബാദ്ധ്യതയിൽ നിന്ന് കുറച്ചെങ്കിലും മോചനം ലഭിക്കും. രാത്രിയിൽ ബന്ധുവീട്ടിൽ നിന്ന് വിളി വരും.
ചതയം: മുടങ്ങിക്കിടന്ന നിർമ്മാണം പുനരാരംഭിക്കും. ആശയങ്ങൾ പങ്കുവയ്ക്കാൻ പറ്റിയ സുഹൃത്തിനെ ലഭിക്കും. ലാബ് പരിശോധനാഫലം ആശ്വാസകരമാകും. വസ്ത്ര വ്യാപാരികൾക്ക് നല്ല കച്ചവടം ലഭിക്കും. പുണ്യസ്ഥലം സന്ദർശിക്കാൻ യോഗമുണ്ട്.
പൂരുരുട്ടാതി: അപ്രതീക്ഷിതമായി പണം കൈയിൽ വരും. വിദേശത്തുള്ള ബന്ധുവിൽ നിന്ന് അനുകൂലമായ വിവരം ലഭിക്കും. പുതിയ പദ്ധതിക്ക് അംഗീകാരം കിട്ടും. വീട്ടിൽ ചെറിയ ചടങ്ങ് നടക്കും. യാത്രാവേളയിൽ ഭക്ഷണം കൈവശം കരുതണം.
ഉത്രട്ടാതി: ദൈവാനുഗ്രഹത്താൽ മനസിന് ശാന്തി ലഭിക്കും. കലാകാരന്മാർക്ക് അവാർഡ് ലഭിക്കാൻ സാദ്ധ്യതയുണ്ട്. പഴയ കേസിൽ നിന്ന് മോചനം ലഭിക്കും. ദമ്പതികൾ ഒരുമിച്ച് തീർത്ഥയാത്ര പോകും. ഉറക്കത്തിൽ കണ്ട സ്വപ്നം ശുഭസൂചകമാകും.
രേവതി: മനസിന് കുളിർമ്മ നൽകുന്ന വാർത്ത കേൾക്കും. സഹായം ചോദിച്ച് വന്നവരെ സഹായിക്കാൻ കഴിയും. സ്വർണ്ണവുമായി ബന്ധപ്പെട്ട ഇടപാടിൽ ലാഭമുണ്ടാകും. മേലധികാരി കഴിവിനെ പുകഴ്ത്തും. സന്ധ്യയ്ക്ക് കുടുംബത്തോടൊപ്പം പ്രാർത്ഥനയിൽ പങ്കെടുക്കണം.
The November 2, 2026 horoscope, prepared by astrologer Ramsagar Thampuran, covers predictions for all 27 birth stars. It highlights career opportunities, financial gains, family happiness, marriage prospects, education and travel. The day also marks Mannarasala Ayilyam. Rahukalam is from 7:30 am to 9 am.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |