SignIn
Kerala Kaumudi Online
Saturday, 31 October 2026 8.03 PM IST

നാളെ ഈ നക്ഷത്രക്കാർ കാത്തിരുന്ന ദിനം; പ്രണയം സഫലമാകും, പുതിയ വീടും വാഹനവും സ്വന്തമാക്കും

astro
പ്രതീകാത്മക ചിത്രം

റാംസാഗർ തമ്പുരാൻ, അസ്ട്രോ ന്യൂമറോളജിസ്റ്റ്, ഫോൺ: 91+8301036352, വാട്സാപ്പ്: 91+7907244210, ഇമെയിൽ: samkhiyarathnam@gmail.com

2026 നവംബർ 1 ( 1202 തുലാം 15 ) ഞായറാഴ്ച. കേരളപ്പിറവി ദിനം

( 55 നാഴിക 25 വിനാഴിക വരെ പൂയം നക്ഷത്രം ശേഷം ആയില്യം നക്ഷത്രം ) [ സപ്തമി തിഥി 17 നാഴിക 13 വിനാഴിക വരെ ശേഷം അഷ്ടമി തിഥി ] ( രാഹുകാലം 4.30 മണി മുതൽ 6.30 മണി വരെ )


അശ്വതി: മനസിന് ഉന്മേഷം വർദ്ധിക്കും, വീട്ടിൽ ഐശ്വര്യം നിറയും. പുതിയ സുഹൃത്ത് ബന്ധം ഗുണം ചെയ്യും, യാത്രകൾ വിജയകരമാകും.

ഭരണി: ധനപരമായി മുന്നേറ്റം, കുടിശ്ശിക പണം തിരികെ ലഭിക്കും. ഗുരുജനങ്ങളുടെ ഉപദേശം ജീവിതത്തിൽ വഴിത്തിരിവാകും, ദൈവാനുഗ്രഹം ഉണ്ടാകും.

കാർത്തിക: മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടാതിരിക്കുക, സ്വന്തം ജോലിയിൽ മാത്രം ശ്രദ്ധിക്കുക. കടം വാങ്ങുന്നതും കൊടുക്കുന്നതും ഒഴിവാക്കണം.

രോഹിണി: ഇന്ന് ഏറ്റവും നല്ല ദിവസം, ആഗ്രഹിച്ച വസ്തു സ്വന്തമാകും. കുടുംബത്തിൽ മംഗള കർമ്മത്തിന് യോഗം, സർക്കാർ കാര്യങ്ങൾ അനുകൂലമാകും.

മകയിരം: അപ്രതീക്ഷിത ചെലവുകൾ വരും, ബജറ്റ് തെറ്റാതെ നോക്കണം. വിദൂര സ്ഥലത്തു നിന്നുള്ള ഫോൺ കോൾ മനസിന് സന്തോഷം നൽകും.

തിരുവാതിര: പഴയ സുഹൃത്തിനെ കണ്ടുമുട്ടും, സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. ആരോഗ്യകാര്യത്തിൽ അല്പം ശ്രദ്ധ വേണം, അമിത ചിന്ത ഒഴിവാക്കുക.

പുണർതം: ജോലിസ്ഥലത്ത് സ്വന്തം കഴിവ് തെളിയിക്കാൻ അവസരം ലഭിക്കും, പ്രശംസ ലഭിക്കും. വസ്തു തർക്കങ്ങൾ പരിഹരിക്കപ്പെടും.

പൂയം: ദിവസം മുഴുവൻ പൂയം ആണ്. വലിയ തീരുമാനങ്ങൾ നാളത്തേക്ക് മാറ്റിവയ്ക്കുക, സൂര്യഭഗവാനെ പ്രാർത്ഥിക്കുന്നത് ഉത്തമം.

ആയില്യം: ശത്രുദോഷം മാറും, കോടതി വ്യവഹാരങ്ങളിൽ ജയം. വായ്പ ലഭിക്കാൻ തടസം നിന്നിരുന്നതു മാറും, മനസിന് ആശ്വാസം.

മകം: കുടുംബത്തിൽ സന്തോഷം വർദ്ധിക്കും, പ്രണയിതാക്കൾക്ക് വിവാഹ തീരുമാനം. കച്ചവടത്തിൽ പുതിയ ഓർഡർ ലഭിക്കും.

പൂരം: ആഡംബര വസ്തുക്കൾക്കായി പണം ചെലവാകും, നിയന്ത്രണം വേണം. പങ്കാളിയുടെ വാക്കുകൾക്ക് വില കൊടുക്കുക, തർക്കം ഒഴിവാക്കുക.

ഉത്രം: ഭാഗ്യം തെളിയുന്ന ദിവസം, പിതാവിൽ നിന്നും സഹായം. പുതിയ പ്രൈവറ്റ് ജോലിക്ക് അപേക്ഷിച്ചവർക്ക് അനുകൂല മറുപടി ലഭിക്കും.

അത്തം: കഴിവ് മറ്റുള്ളവർ അംഗീകരിക്കും, കലാകാരന്മാർക്ക് അംഗീകാരം. സഹോദര സ്ഥാനീയരുമായി ഒത്തുചേരൽ, സമ്മാന ലബ്ധി.

ചിത്തിര: ബിസിനസ്സ് വിപുലീകരിക്കാൻ അനുകൂല സമയം, നിക്ഷേപം ലാഭകരമാകും. പരീക്ഷയിൽ വിജയം, ആഗ്രഹം സഫലമാകും.

ചോതി: സ്ഥാനക്കയറ്റം, അധികാര ലബ്ധി, സമൂഹത്തിൽ ബഹുമാനം വർദ്ധിക്കും. ദീർഘകാലമായി കാത്തിരുന്ന അംഗീകാരം ലഭിക്കും.

വിശാഖം: മാനസികമായി അല്പം ക്ഷീണം തോന്നും, ഒന്നും തിടുക്കത്തിൽ ചെയ്യരുത്. വാഹനം ഓടിക്കുമ്പോൾ അതീവ ശ്രദ്ധ വേണം.

അനിഴം: സാമ്പത്തികമായി നേട്ടം, കച്ചവടത്തിൽ ലാഭം ഇരട്ടിക്കും. വിശ്വസ്തരായ സുഹൃത്തുക്കൾ തുണയാകും, കുടുംബത്തിൽ സമാധാനം.

തൃക്കേട്ട: പുതിയ തുടക്കങ്ങൾക്ക് തടസം, ക്ഷമയോടെ ഇരിക്കുക. ആർക്കും ജാമ്യം നിൽക്കരുത്, രേഖകൾ ഇല്ലാതെ പണം കൊടുക്കരുത്.

മൂലം: അനുകൂല വിധി പ്രതീക്ഷിക്കാം, മുടങ്ങിക്കിടന്ന കാര്യങ്ങൾ നടക്കും. ഗൃഹനിർമ്മാണം, വാഹനം വാങ്ങൽ എന്നിവയ്ക്ക് നല്ല ദിവസം.

പൂരാടം: ഔദ്യോഗികമായി വിജയം, സർക്കാർ ജോലിക്ക് ശ്രമിക്കുന്നവർക്ക് നല്ല വാർത്ത. വിവാഹ ആലോചനകൾ ഉറപ്പിക്കാൻ പറ്റിയ സമയം.

ഉത്രാടം: ചെറിയ ശാരീരിക അസ്വസ്ഥതകൾക്ക് സാദ്ധ്യത, ഭക്ഷണത്തിൽ ശ്രദ്ധിക്കണം. മറ്റുള്ളവരോട് ദേഷ്യത്തിൽ സംസാരിക്കാതിരിക്കുക.

തിരുവോണം: പണമിടപാടിൽ സൂക്ഷിക്കണം, കടം കൊടുക്കരുത്. ഈശ്വര ചിന്ത മനസിന് ശാന്തി നൽകും, തീർത്ഥയാത്രയ്ക്ക് യോഗം.

അവിട്ടം: മനസിൽ ഈശ്വര ഭക്തി വർദ്ധിക്കും, കുടുംബത്തിൽ ഐക്യം. സ്ഥലം മാറ്റത്തിന് ശ്രമിക്കുന്നവർക്ക് അനുകൂല ഉത്തരവ് ലഭിക്കും.

ചതയം: മറ്റുള്ളവരെ അന്ധമായി വിശ്വസിക്കരുത്, ചതിക്ക് സാദ്ധ്യത. ഏറ്റെടുത്ത ജോലികൾ സമയത്ത് തീർക്കാൻ പാടുപെടും, ശ്രദ്ധ വേണം.

പൂരുരുട്ടാതി: പ്രണയം മനസിനെ സന്തോഷിപ്പിക്കും, പങ്കാളിയിൽ നിന്ന് സമ്മാനം. തൊഴിലിൽ ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ വരാം, ക്ഷമ വേണം.

ഉത്തൃട്ടാതി: കോപം നിയന്ത്രിക്കുക, ഭൂമി സംബന്ധമായ തർക്കത്തിൽ അല്പം പ്രതികൂലം, വക്കീലിനോട് സംസാരിക്കുക.

രേവതി: വിദേശത്ത് നിന്ന് ശുഭവാർത്ത, ജോലി ശരിയാകും. പുതിയ വസ്ത്രം, ആഭരണം എന്നിവ ലഭിക്കും, പഴയ സുഹൃത്ത് സഹായിക്കും.

English Summary

The horoscope for Sunday, November 1, 2026, predicts a mixed day for the 27 birth stars. Rohini is likely to enjoy favourable outcomes, while Bharani and Anizham may see financial gains. Makam indicates positive developments in love and marriage. Moolam favours house construction and vehicle purchases. Some stars are advised to avoid financial risks, hasty decisions and unnecessary arguments.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LUCKY STARS, TOMORROW HOROSCOPE, ASTROLOGY PREDICTIONS, NEW HOUSE, VEHICLE PURCHASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY
TRENDING IN ASTRO