SignIn
Kerala Kaumudi Online
Wednesday, 04 November 2026 3.49 PM IST

മരിച്ചാലും 13 ദിവസം ആത്മാവ് സ്വന്തം വീട്ടിലുണ്ടാകും; ഗരുഡ പുരാണത്തിൽ പറയുന്നത്

viswasam
പ്രതീകാത്മക ചിത്രം

ആത്മാവിന് മരണമില്ലെന്നാണ് ഹിന്ദുമത വിശ്വാസം. മരിച്ച് ശരീരം മണ്ണോട് ചേർന്നാലും ആത്മാവ് ഈ ലോകത്ത് തന്നെ നിലനിൽക്കും. ഇങ്ങനെ ശരീരം വിടുന്ന ആത്മാവിന് പിന്നീട് എന്ത് സംഭവിക്കുമെന്ന് ഗരുഡ പുരാണത്തിൽ പരാമർശിക്കുന്നുണ്ട്. ഒരു വ്യക്തി മരിച്ച ശേഷം അവരുടെ ആത്മാവ് 13 ദിവസം സ്വന്തം വീട്ടിൽ തുടരുമെന്നാണ് ഗരുഡ പുരാണപ്രകാരമുള്ള വിശ്വാസം. ഈ ദിവസങ്ങളിൽ ആത്മാവ് കുടുംബാംഗങ്ങൾക്കൊപ്പം ഉണ്ടാകും.

ആത്മാവിന് തന്റെ കുടുംബാംഗങ്ങൾ കരയുന്നതും തന്റെ മൃതദേഹവും കാണാനാകുമെന്നും പറയുന്നുണ്ട്. എന്നാൽ, വായുപോലുള്ള ഊർജമായി മാറിക്കഴിഞ്ഞ ആത്മാവിന് അവരോട് സംസാരിക്കാനോ തൊടാനോ സാധിക്കില്ല. പഴയ ശരീരത്തിൽ പ്രവേശിക്കാൻ ഈ ആത്മാവ് ശ്രമിച്ചാലും അതിന് സാധിക്കില്ല. ശരീരം വിട്ടാൽ ആത്മാവിന് ബലഹീനത അനുഭവപ്പെടും.

11, 12 ദിവസങ്ങളിൽ വീട്ടിൽ നടത്തുന്ന പ്രത്യേക പ്രാർത്ഥനകളും പിണ്ഡദാനവും ആത്മാവിനെ ശക്തിപ്പെടുത്തുകയും സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു. ഇതോടെ ഈ ലോകത്തെ തന്റെ യാത്ര പൂർണമായും അവസാനിച്ചുവെന്നും മുന്നോട്ട് പോകേണ്ടതുണ്ടെന്നും ആത്മാവിന് മനസിലാകുന്നു. ശേഷം ഭൂമി, കുടുംബം എന്നിവയുമായി ആത്മാവിനുള്ള ബന്ധം എന്നെന്നേക്കുമായി വിച്ഛേദിക്കപ്പെടുന്നു. 13 -ാം ദിവസം ആത്മാവ് യമലോകത്തേക്ക് യാത്ര ആരംഭിക്കും. ഈ യാത്ര പൂർത്തിയാകാൻ ആത്മാവിന് ഏകദേശം ഒരു വർഷം സമയമെടുക്കും.

English Summary

According to beliefs described in the Garuda Purana, a soul remains near its home for 13 days after death. During this period, prayers and rituals performed by family members are believed to strengthen the soul. On the 13th day, the soul begins its journey towards Yamaloka, which is believed to take approximately one year.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GARUDA PURANA AFTER DEATH, HINDU BELIEFS ABOUT SOUL, SOUL JOURNEY AFTER DEATH, GARUDA PURANAM MALAYALAM, DEATH RITUALS IN HINDUISM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY
TRENDING IN ASTRO