SignIn
Kerala Kaumudi Online
Monday, 27 July 2026 2.49 AM IST

അഞ്ച് നക്ഷത്രക്കാർക്ക് നാളെ മനസിന് സന്തോഷമുള്ള വാർത്ത കേൾക്കാം, ധനപ്രാപ്‌തിയും തൊഴിലിൽ പ്രമോഷനും ലഭിക്കും

promote

റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com

2026 ഫെബ്രുവരി 28 1201 കുംഭം 16 ശനിയാഴ്ച (7 നാഴിക 9 വിനാഴിക വരെ പുണർതം ശേഷം പൂയം നക്ഷത്രം)

(ദ്വാദശി തിഥി 35 നാഴിക 0 വിനാഴിക വരെ)

(രാഹുകാലം 1.30 മണി മുതൽ 3 മണി വരെ)


അശ്വതി : തൊഴിൽ രംഗത്ത് അന്യരുടെ ഇടപെടൽ മനോവിഷമം സൃഷ്ടിക്കും. കേസുകളോ, അപമാനങ്ങളോ ഉണ്ടാകും, ധനനഷ്ടം, കലഹം.

ഭരണി : പണം നൽകാനുള്ളവരിൽ നിന്ന് അലട്ടൽ നേരിടേണ്ടിവരും. സന്താനങ്ങൾക്ക് അരിഷ്ടതയ്ക്ക് സാദ്ധ്യത, വിവാഹം ഒഴിഞ്ഞു പോകും, യാത്രയിൽ ആപത്തുകൾ.

കാർത്തിക : മാതാവിനോ മാതൃജനങ്ങൾക്കോ അരിഷ്ടത. സാഹസികമായി കാര്യങ്ങൾ ഫലപ്രാപ്തിയിൽ എത്തിക്കും, മയത്തിൽ പെരുമാറണം.

രോഹിണി: സ്വയംതൊഴിൽ ചെയ്യുന്നവർക്ക് പ്രതിസന്ധികളെ അതിജീവിക്കേണ്ടി വരും,​ തർക്കവിഷയങ്ങൾ ഉണ്ടാകും, സംസാരം പരുക്കമാകാതിരിക്കാൻ ശ്രമിക്കണം.

മകയിരം: രോഗദുരിതങ്ങളിൽനിന്ന് മോചനം. സ്വപ്രയത്നം കൊണ്ട് തടസങ്ങൾ തരണം ചെയ്യും. പരിശ്രമം വിജയിക്കും, തൊഴിൽ മേഖലയിൽ ബുദ്ധിമുട്ടുകൾ.

തിരുവാതിര : പുതിയ വസ്ത്രം ഉപഹാരമായി ലഭിക്കും. ഗൃഹോപകരണങ്ങൾ മാറ്റി വാങ്ങും. പ്രണയം പൂർവ്വാധികം ശക്തമാകും, വിദേശ യാത്രകൾ നടത്താനുള്ള അനുമതി ലഭിക്കും.

പുണർതം : സന്താനങ്ങൾ മൂലം മുടങ്ങിക്കിടന്നിരുന്ന ഗൃഹനിർമ്മാണം പുനഃരാരംഭിക്കും, വിനോദങ്ങളിൽ പങ്കുചേരും, മനഃസുഖം, ധനനേട്ടം.

പൂയം : ബന്ധുക്കൾ വഴി കാര്യസാദ്ധ്യം. വിദേശയാത്രയ്ക്കുള്ള ശ്രമം വിജയിക്കും. ധനപരമായി നല്ല ദിനം, സന്താനങ്ങളുടെ വിവാഹത്തിന് മാർഗ്ഗങ്ങൾ തെളിയും.

ആയില്യം : തൊഴിൽപരമമായ ഉയർച്ച .ഭാഗ്യപുഷ്ടി വർധിച്ചു നിൽക്കുന്ന ദിനം. കഴിവിന് അനുസരിച്ച് അംഗീകാരം കിട്ടും, രോഗശാന്തി.

മകം : തൊഴിലിൽ അനുകൂലമായ സാഹചര്യം. പ്രവർത്തനവിജയം കൈവരിക്കും. പഴയ കാല സുഹൃത്തുക്കളെ കണ്ടുമുട്ടും, കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് നേട്ടം.

പൂരം: അകന്നുകഴിഞ്ഞിരുന്ന ദമ്പതികൾ ഒന്നിക്കും. തൊഴിൽ മേഖല ശാന്തമാകും. ധനപരമായി വളരെ നല്ല സമയം, പുതിയ അവസരങ്ങൾ വന്നു ചേരും.

ഉത്രം : ദമ്പതികൾ ഒന്നിച്ചു യാത്രകൾ നടത്തും . തൊഴിൽരംഗത്തു നിന്ന് അവധിയെടുക്കും. പണത്തിന്റെ കാര്യത്തിൽ പിശുക്ക് കാണിക്കും, ദൂരയാത്ര കൊണ്ട് നേട്ടങ്ങൾ.

അത്തം: അയൽവാസികളുടെ സഹായം ലഭിക്കും. ബന്ധുക്കളിൽ നിന്നുള്ള അകൽച്ച അവസാനിക്കും,​ ഭാര്യാഗുണം, ശത്രുക്കൾ നിഷ്പ്രഭരാകും, വാഹനഭാഗ്യം.

ചിത്തിര : സന്താനങ്ങൾക്ക് പുരോഗതി. ഉദ്യോഗാർത്ഥികൾക്ക് അനുകൂല ഉത്തരവുകൾ ലഭിക്കാം. അന്യരിൽ നിന്നും നേട്ടം, ബന്ധു സമാഗമം.

ചോതി : തൊഴിൽപരമായ മേന്മ പ്രകടിപ്പിക്കുവാൻ അവസരം ലഭിക്കും. വിശേഷ വസ്ത്രാഭരണാദികളുടെ ലഭ്യത, പുതിയ സംരംഭങ്ങൾ തുടങ്ങും.

വിശാഖം : വിവാഹ ആലോചനകളിൽ പുരോഗതി. വാഹനത്തിന് അറ്റകുറ്റപ്പണികൾ വേണ്ടിവരും. ജീവിതം ഗുണദോഷ സമ്മിശ്രം ആയിരിക്കും, സുഖവും ദുഃഖവും മാറിമാറി വരും.

അനിഴം: ബുദ്ധിമുട്ടുനിറഞ്ഞ യാത്രകൾ. സഹപ്രവർത്തകർ നിമിത്തമായി മനോവിഷമം. മനഃസുഖക്കുറവ്, പ്രണയം പരാജയപ്പെടും, വ്യവഹാരങ്ങളിൽ പരാജയഭീതി.

കേട്ട : സുഹൃത്തുക്കളുമായി ഒത്തുചേർന്ന് ചെയ്യുന്ന പ്രവർത്തനങ്ങളിൽ നിന്ന് പ്രശ്നങ്ങൾ ഉണ്ടാവാം. കഠിനമായ അദ്ധ്വാനം കുറയ്ക്കണം, ധനചിലവ് വരാം.

മൂലം : സുഹൃത്തുക്കളുടെ പെരുമാറ്റം അനുകൂലമായിരിക്കില്ല. തൊഴിൽരംഗത്ത് മടുപ്പേറിയ അനുഭവങ്ങൾ ഉണ്ടാകും. സർക്കാരിൽ നിന്നും അനുകൂലമല്ലാത്ത മറുപടി.

പൂരാടം : മുൻ പിൻ ചിന്തിക്കാതെ പ്രവർത്തിക്കും . ബന്ധുജനങ്ങളുമായി അഭിപ്രായ ഭിന്നത ഉടലെടുക്കും. ദാമ്പത്യസുഖക്കുറവ്, കലാപരമായ കാര്യങ്ങൾക്ക് കാലതാമസം.

ഉത്രാടം: സന്താനങ്ങൾക്ക് അനുകൂലകാലമാണ്. അവർക്കുണ്ടായിരുന്ന രോഗദുരിതത്തിൽ ശമനം. ബുദ്ധിമുട്ടുകൾക്കും ക്ലേശങ്ങൾക്കും പരിഹാരം കിട്ടും, സാമ്പത്തിക പ്രയാസം മാറിക്കിട്ടും.

തിരുവോണം: കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി. കർമ്മരംഗം പുഷ്ടിപ്പെടും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. ദൂരയാത്രയിൽ നേട്ടം, കുടുംബ സ്‌നേഹം, വിദ്യാലാഭം.

അവിട്ടം: ആലോചിക്കാതെ ചെയ്തുപോയ കാര്യങ്ങളുടെ അനന്തരഫലങ്ങളെക്കുറിച്ച് ചിന്തിച്ച് വിഷമിക്കും, ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കണം, ധനപരമായി കുഴപ്പമില്ല.

ചതയം: പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി. മനസിന് സന്തോഷം നല്കുന്ന വാർത്തകൾ കേൾക്കുവാൻ സാധിക്കും. ശത്രുജയം, തൊഴിലിൽ മേന്മ, ദാമ്പത്യം വിജയപ്രദം, പരീക്ഷകളിൽ ഉന്നത വിജയം.

പൂരുരുട്ടാതി:കുടുംബത്തിൽ നിലനിന്നിരുന്ന അസ്വസ്ഥതകൾ ശമിക്കും. തീർത്ഥയാത്രകൾ നടത്തും. പുതിയ ഭൂമി വാങ്ങുവാൻ തീരുമാനമെടുക്കും. തനിക്കും മറ്റുള്ളവർക്കും പ്രയോജനപ്പെടുന്ന രീതിയിൽ കാര്യങ്ങൾ വിലയിരുത്തും.

ഉത്തൃട്ടാതി: ദൂരയാത്രകൊണ്ട് ഗുണമുണ്ടാകും.പ്രണയസാഫല്യം. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും, കമിതാക്കളുടെ തെറ്റിദ്ധാരണകൾ ഒഴിവാകും.

രേവതി: സഹോദരങ്ങൾക്ക് ഉയർച്ച ഉണ്ടാകും.പണമിടപാടുകളിൽ കൃത്യത പുലർത്തും. സന്താനങ്ങൾ മൂലം സന്തോഷവും അഭിമാനവും കിട്ടും, ധനപ്രാപ്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GOOD NEWS, MONEY, JOB PROMOTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY