റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com
2026 ജൂലൈ 30 കർക്കിടകം 14 വ്യാഴാഴ്ച. രാമായണമാസം ദിനം 14.
(28 നാഴിക 35 വിനാഴിക വരെ തിരുവോണം നക്ഷത്രം ശേഷം അവിട്ടം നക്ഷത്രം)
(പ്രഥമ തിഥി 38 നാഴിക 3 വിനാഴിക വരെ ശേഷം ദ്വിതീയ തിഥി) (രാഹുകാലം 1.30 മണി മുതൽ 3 മണി വരെ)
അശ്വതി: ബിസിനസിൽ നേട്ടവും സമൂഹത്തിൽ ഉയർന്ന പദവിയും ലഭിക്കും, ഗൃഹം നവീകരിക്കും, പുതുവസ്ത്രങ്ങളും ആഭരണങ്ങളും വാങ്ങും, പിതൃസ്ഥാനീയർക്ക് ഗുണാനുഭവങ്ങൾ.
ഭരണി: പല വിധത്തിലുമുള്ള ആപത്തുകളിൽ നിന്നും രക്ഷപ്പെടും, പ്രശ്നങ്ങളെ അതിജീവിക്കുന്നതിനും പുതിയ ജീവിതമാർഗ്ഗങ്ങൾ കണ്ടെത്താനും സാധിക്കും, വിവാഹാലോചനകൾ തീരുമാനിക്കപ്പെടും.
കാർത്തിക: അഭിവൃദ്ധിയും സാമ്പത്തിക നേട്ടവും പ്രതീക്ഷിക്കാം. ഉയർച്ചകൾ കൈവരിക്കും, ബുദ്ധിപരമായി പല സന്ദർഭങ്ങളും കൈകാര്യം ചെയ്യും, ഏവരുടേയും പ്രശംസ നേടും.
രോഹിണി: ശത്രുക്കൾ ഒഴിഞ്ഞുപോകും, സ്വന്തം തീരുമാനങ്ങളിൽ ഉറച്ചു നിൽക്കും, യാത്രയിൽ കാര്യനേട്ടങ്ങൾ കൈവരിക്കും. വിവാഹ അന്വേഷണം നടത്തുന്നവർക്ക് മംഗല്യം സിദ്ധിക്കുന്ന അവസരമാണ്.
മകയിരം: അലസതകൾ അനുഭവപ്പെടും, കർമ്മസംബന്ധമായി ബുദ്ധിമുട്ടുകൾ, ഭവനത്തിൽ സമാധാനം കുറയും. ദുർചിലവുകൾ അനുഭവപ്പെടാം, പൊതു കാര്യങ്ങളിൽ ഇടപെട്ട് ദുഷ്‌പേര്, ഉദ്യോഗത്തിനു വേണ്ടിയുള്ള പരിശ്രമങ്ങൾ സാധിക്കും.
തിരുവാതിര: മേലധികാരികളിൽ നിന്നോ സർക്കാരിൽ നിന്നോ പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരും. വിഷാഗ്നി ഭയത്തിന് ഇടയായേക്കാം, ക്ഷതപതന ദുരിതങ്ങൾ, വിവാഹ ആലോചനകൾ മാറ്റി വയ്ക്കാനിടയാകും, ജീവിതത്തിൽ വഴിത്തിരിവ് ആയേക്കാവുന്ന ഒരു പുതിയ ബന്ധം ഉണ്ടാകും.
പുണർതം: കുടുംബത്തിൽ അസ്വസ്ഥതകളും അഭിപ്രായ ഭിന്നതകളും, മനഃക്ലേശത്തിന് സാദ്ധ്യത, കടബാദ്ധ്യതകൾ മാനസിക സംഘർഷത്തിനിടയാക്കും.
യാത്ര താമസിക്കുകയോ മുടങ്ങുകയോ ചെയ്യും, സഹോദര ഭാഗത്തു നിന്നും മനക്ലേശം.
പൂയം: മധുരമായി സംസാരിക്കുന്നത് കൊണ്ട് അധികാരികൾ സൗമ്യമായ രീതിയിൽ ഇടപെടും. തൊഴിൽ രംഗത്ത് ഉയർച്ച, അംഗീകാരം എന്നിവ ലഭിക്കും, ഭൂമിയിൽനിന്നും ആദായം വർദ്ധിക്കും, ദൈവിക കാര്യങ്ങൾ നടത്തുവാൻ അവസരം ലഭിക്കും.
ആയില്യം: ആശുപത്രിവാസത്തിന് സാദ്ധ്യതയുള്ളതിനാൽ ശ്രദ്ധിക്കണം. കുടുംബത്തിൽ ശുഭകാര്യങ്ങൾ നടക്കും, കേസുകൾ, ശത്രുത എന്നിവ സംഭവിക്കാതിരിക്കുവാൻ കൂടുതൽ ശ്രദ്ധിക്കണം, സ്വന്തം തൊഴിൽ അനുഷ്ഠിക്കുന്നവർക്കും ഗുണകരമായ സമയം.
മകം: വാഹന ഭാഗ്യം, മുടങ്ങിപോയിരുന്ന പ്രണയം പുനഃരാരംഭിക്കും. വാണിജ്യം, വ്യവസായം എന്നീ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഗുണപ്രദമായ ദിനം, സുഗന്ധ ദ്രവ്യങ്ങൾ,അലങ്കാര വസ്തുക്കൾ എന്നിവ ലഭിക്കും.
പൂരം: യാത്രയിൽ ഗുണാനുഭവങ്ങൾ, കുടുംബാംഗങ്ങൾ തമ്മിൽ ചേർച്ചയുണ്ടാകും, തൊഴിൽരംഗത്ത് പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും. സന്താനങ്ങളിൽ നിന്നും സന്തോഷം വർദ്ധിക്കും. വിദ്യാഭ്യാസ പുരോഗതി, എല്ലാ രംഗത്തും വിജയം.
ഉത്രം: ഇഷ്ടഭക്ഷണ ലഭ്യത, ധനനേട്ടം, കുടുംബസമാധാനം, ബന്ധുക്കളിൽ നിന്നും സഹായം കിട്ടും, ആപത്തുകളിൽ നിന്നും രക്ഷപ്പെടും. പുതിയ സംരംഭങ്ങൾ തുടങ്ങാനുള്ള തീരുമാനം ഉണ്ടാകും, മറ്റുള്ളവരുടെ പ്രശംസ പിടിച്ചു പറ്റും.
അത്തം: ആരോഗ്യ സംരക്ഷണത്തിൽ അതീവ ജാഗ്രത കാണിക്കും. പരിശ്രമ ശീലം കൂടുതൽ ആയിരിക്കും, കുടുംബപരമായി സ്വസ്ഥതയും സമാധാനവും. സ്ഥാനക്കയറ്റം ലഭിക്കും, രോഗദുരിതങ്ങൾക്ക് ശമനം കണ്ടു തുടങ്ങും.
ചിത്തിര: കുടുംബത്തിലെ മുതിർന്നവരെ കൊണ്ട് സഹായവും ധനപ്രാപ്തിയും, ശത്രുശല്യം കുറയും, ആർഭാടകരമായ ജീവിതസൗകര്യം വന്നുചേരും, മുടങ്ങിക്കിടന്നിരുന്ന കാര്യങ്ങൾ പുനഃരാരംഭിക്കും, പൊതുജനങ്ങൾക്ക് സേവന പ്രവർത്തനങ്ങൾ നടത്തും.
ചോതി: ആവേശപൂർവ്വം ജോലികൾ ചെയ്തു തീർക്കും. കരാർ ജോലികളിൽ നിന്നും നേട്ടങ്ങളുണ്ടാകും. സർക്കാർ അംഗീകാരങ്ങൾ ലഭിക്കാനിടയാകും, ദാമ്പത്യസുഖം ലഭിക്കും, തൊഴിലിൽ അഭിവൃദ്ധിയുണ്ടാകും.
വിശാഖം: അംഗീകാരം കൈവിട്ടുപോയ അവസ്ഥ വരും, സ്വാർഥത ഒഴിവാക്കുക. ഒന്നിലധികം വിഷയങ്ങൾ കൈകാര്യം ചെയ്യേണ്ടി വരും. വസ്തുസംബന്ധമായ തർക്കങ്ങൾക്ക് പരിഹാരം കണ്ടെത്തും. അസ്വസ്ഥതകൾ മാറിത്തുടങ്ങും.
അനിഴം: കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് നേട്ടം, ശാരീരിക അസുഖങ്ങൾ ഭേദപ്പെടും. പ്രയത്നത്തിനു തക്കവണ്ണം സാമ്പത്തിക ലാഭം, സ്‌നേഹബന്ധങ്ങൾക്ക് തുടക്കം കുറിക്കും, ബന്ധുക്കൾ സ്‌നേഹത്തോടെ പെരുമാറും.
തൃക്കേട്ട: തൊഴിലിൽ ഉയർച്ചയും പുത്തനുണർവും ഉണ്ടാകും, ഉല്ലാസയാത്രകളിൽ പങ്കെടുക്കും,സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കും, പങ്കാളിയുടെ ഭാഗത്തു നിന്നും സാമ്പത്തികമായ സഹായങ്ങൾ, വസ്തുവകകൾ എന്നിവ വന്നുചേരും.
മൂലം: സന്താനങ്ങളുടെ ആരോഗ്യകാര്യങ്ങൾക്കായി പണവും സമയവും ചെലവഴിക്കേണ്ടി വരും. ശാരീരിക പ്രശ്നങ്ങൾ അലട്ടും, വളരെ സൂക്ഷിച്ചില്ലെങ്കിൽ അമിതമായ ധനചിലവ്, കാര്യങ്ങൾക്ക് തടസ്സം നേരിടും, വസ്തുതർക്കം.
പൂരാടം: ഗൃഹത്തിൽ സ്വസ്ഥതക്കുറവ്, സഹപ്രവർത്തകരുമായി വാദപ്രതിവാദങ്ങൾ ഉണ്ടാകും,ശസ്ത്രക്രിയയാലോ മറ്റെന്തെങ്കിലും അശ്രദ്ധയാലോ ശരീരത്തിന് മുറിവ് സംഭവിക്കാം, സഹോദര പക്ഷത്ത് നിന്നും അകൽച്ച.
ഉത്രാടം: അപകീർത്തിക്കു സാദ്ധ്യത, ശാരീരിക അസുഖങ്ങൾ കൂടും, സഹപ്രവർത്തകർ ശത്രുതാ മനോഭാവത്തോടെ പെരുമാറും, മുൻകോപവും പിടിവാശിയും കുടുംബത്തിലും ജോലിസ്ഥലത്തും പ്രശ്നങ്ങൾ ഉണ്ടാകും.
തിരുവോണം: ശത്രുക്കളുടെ ശല്യം നിമിത്തം അപകടം സംഭവിക്കാം, ആത്മധൈര്യം കൈവിടാതെ പ്രവർത്തിക്കണം, അപ്രതീക്ഷിതമായി ധനലാഭം. അപകട സാദ്ധ്യതയുള്ളതിനാൽ അസമയത്തുള്ള യാത്രകൾ ഒഴിവാക്കണം.
അവിട്ടം: പല കാര്യത്തിലും അവിചാരിത തടസ്സങ്ങൾ, സുഹൃത്തുക്കളുമായി കലഹവും അകൽച്ചയും ഉണ്ടാകും. മാതാവിൽ നിന്നും മനപ്രയാസം,
ബന്ധുജനങ്ങളിൽ നിന്നും വിമർശനങ്ങൾ നേരിടേണ്ടിവന്നേക്കും, ഉത്തരവാദിത്വങ്ങൾ നിറവേറ്റുവാൻ പ്രയാസപ്പെടും.
ചതയം: കള്ളന്മാരെക്കൊണ്ട് ചില നാശനഷ്ടങ്ങൾക്ക് സാദ്ധ്യതയുണ്ട്. പ്രവർത്തികൾക്ക് അംഗീകാരം കിട്ടില്ല, രക്തദൂഷ്യ അസുഖങ്ങൾ അലട്ടുവാൻ വഴിയുണ്ട്. ദാമ്പത്യ ജീവിതത്തിലും അപ്രതീക്ഷിത പ്രയാസങ്ങൾ, പണത്തിന് ബുദ്ധിമുട്ട് വരും.
പൂരുരുട്ടാതി: പുതിയ ഗൃഹോപകരണങ്ങൾ വാങ്ങിക്കും, വിവാഹാദി മംഗളകർമ്മങ്ങളിൽ പങ്കെടുക്കും, വിദ്യാഭ്യാസം,തൊഴിൽ എന്നീ രംഗത്ത് നേട്ടങ്ങൾ കൈവരിക്കും, പ്രേമവിവാഹം തീരുമാനമാകും, പിണങ്ങി നിന്ന ദമ്പതികൾ യോജിപ്പിലാകും.
ഉത്തൃട്ടാതി: ബുദ്ധി ഉപയോഗിച്ച് സമ്പത്ത് ഉണ്ടാക്കുന്നതാണ്. ദാമ്പത്യം സന്തോഷപ്രദമായിരിക്കും, കല്യാണ വിഷയത്തിൽ അനുകൂലമായ തീരുമാനങ്ങൾ,
വിദ്യാഭ്യാസരംഗത്ത് നല്ല പുരോഗതി,യാത്രക്ക് അനുയോജ്യമായ സമയം.
രേവതി: എടുത്തുചാട്ടവും കുറ്റം പറച്ചിലും വിനയായി മാറിയേക്കും. അപമാനിക്കാൻ മറ്റുള്ളവർ ശ്രമിക്കും സൂക്ഷിക്കുക, വാഹനയാത്ര ശ്രദ്ധിക്കണം, കുടുംബാംഗങ്ങളോട് പരുഷമായ വാക്കുകൾ ഉപയോഗിക്കും, ആരോഗ്യപരമായി ബുദ്ധിമുട്ട്.
"for these persons pleasant communication will help you gain the support of authorities. You are likely to receive career growth and recognition, and your income from land or property may increase."
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |