SignIn
Kerala Kaumudi Online
Saturday, 25 July 2026 1.44 AM IST

വ്യാജ ലോട്ടറിക്ക് എതിരെ കർശന നടപടി

fake

തിരുവനന്തപുരം: വ്യാജന്മാർക്ക് ലോട്ടറിയുടെ വിശ്വാസ്യതയെ തോൽപ്പിക്കാനാകില്ലെന്ന് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് വാർത്താകുറിപ്പിൽ വ്യക്തമാക്കി. വ്യാജ ലോട്ടറിയുണ്ടാക്കി ജനങ്ങളെ കബളിക്കുന്നവർക്ക് എതിരെ ലോട്ടറി വകുപ്പും പൊലീസും ശക്തമായ നടപടിയെടുക്കുമെന്ന് ഡയറക്ടർ കെ.എസ് അഞ്ജു വ്യക്തമാക്കി. സീക്രട്ട് കോഡ്, ബാർകോഡ് ഉൾപ്പെടെ 12 സുരക്ഷാ സംവിധാനങ്ങളോടെയാണ് ലോട്ടറി വിതരണം ചെയ്യുന്നത്. ടിക്കറ്റുകളുടെ ആധികാരികത ഒപാക് ടെസ്റ്റ് പാറ്റേൺ ഫിലിം ഉപയോഗിച്ച് പരിശോധിക്കുന്നു. അംഗീകൃത ഏജന്റുമാർക്കും ഇതിനായി പരിശീലനം നൽകിയിട്ടുണ്ട്. പൊതുജനങ്ങൾ ലോട്ടറി ടിക്കറ്റുകൾ അംഗീകൃത ഏജൻസികൾ,​വിൽപ്പനക്കാർ എന്നിവരിൽ നിന്ന് വാങ്ങണമെന്ന് വകുപ്പ് അറിയിച്ചു. ഓൺലൈൻ ലോട്ടറി തട്ടിപ്പിനിരയായാൽ 1930 എന്ന ഹെൽപ് ലൈൻ നമ്പറിലോ www.cybercrime.gov.in എന്ന സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിലോ പരാതി രജിസ്റ്റർ ചെയ്യുകയും വേണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOTTERY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360