SignIn
Kerala Kaumudi Online
Sunday, 19 July 2026 3.53 AM IST

മൺസൂൺ ബമ്പർ 10കോടിയുടെ ഭാഗ്യം കണ്ണൂരിൽ

lottery

തിരുവനന്തപുരം: 10 കോടി രൂപ ഒന്നാം സമ്മാനമായുള്ള മൺസൂൺ ബമ്പർ ഭാഗ്യം എം.സി 576896 എന്ന നമ്പറിലെ ടിക്കറ്റിന്. കണ്ണൂരിലെ ഏജന്റ് വിറ്റ ടിക്കറ്റാണിതെന്ന് ലോട്ടറി വകുപ്പ് അറിയിച്ചു. ഭാഗ്യശാലിയെ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഗോർഖി ഭവനിൽ ഇന്നലെ ഉച്ചയ്ക്ക് രണ്ടിനായിരുന്നു നറുക്കെടുപ്പ്. 40 ലക്ഷം ടിക്കറ്റാണ് ആകെ വിറ്റുപോയത്.

രണ്ടാം സമ്മാനമായി അഞ്ച് പരമ്പരകൾക്ക് പത്തുലക്ഷം രൂപ വീതം ലഭിക്കും. എംഎ 530984, എംബി 884378, എംസി 351820, എംഡി 557299, എംഇ 685785 ടിക്കറ്റുകൾക്കാണ് രണ്ടാം സമ്മാനം. അഞ്ച് ലക്ഷം രൂപവീതം അഞ്ച് പേർക്ക് മൂന്നാം സമ്മാനവും ലഭിക്കും. 250രൂപയായിരുന്നു ടിക്കറ്റ് വില.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOTTERY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA