SignIn
Kerala Kaumudi Online
Thursday, 16 July 2026 12.16 PM IST

ഐഡി കാർഡിലെ നമ്പറും ടിക്കറ്റ് നമ്പറും ഒന്ന്; നറുക്കെടുപ്പിൽ കോടികളുടെ ഭാഗ്യം തേടിയെത്തിയത് ഹിറയെ

-lucky-draw
ദുബായ് ലോട്ടറി നറുക്കെടുപ്പ്

ദുബായ്: ആദ്യമായി വാങ്ങിയ ലോട്ടറി ടിക്കറ്റിൽ തന്നെ ഒരു മില്യൺ ഡോളറിന്റെ (9,63,52,300 രൂപ) ജാക്ക്‌‌‌പോട്ട് സ്വന്തമാക്കി പാകിസ്ഥാനി യുവതി. ഹിറ നയ്യാർ ആണ് ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം നേടിയിരിക്കുന്നത്.

38കാരിയായ ഹിറ ചാർട്ടേഡ് അക്കൗണ്ടന്റാണ്. ജോലിക്കിടെ സുഹൃത്തുമായി സംസാരിക്കുമ്പോഴാണ് ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിനെക്കുറിച്ചറിയുന്നതെന്ന് ഹിറ പറയുന്നു. തുടർന്ന് വെബ്‌സൈറ്റ് പരിശോധിക്കുകയും ഒരു ടിക്കറ്റ് വാങ്ങാൻ തീരുമാനിക്കുകയും ചെയ്തു. ടിക്കറ്റിന്റെ നമ്പറാണ് തന്നെ ആകർഷിച്ചതെന്നും ഹിറ പറഞ്ഞു. സിസ്റ്റത്തിൽ ടിക്കറ്റ് നമ്പർ കണ്ടപ്പോൾ അത്ഭുതം തോന്നി. ചാർട്ടേഡ് അക്കൗണ്ടന്റ് മെമ്പർ ഷിപ്പ് നമ്പർ 1387 ആണ്. ടിക്കറ്റിന്റെ നമ്പറും ഇതുതന്നെയായിരുന്നുവെന്ന് ഹിറ വെളിപ്പെടുത്തി.

ദിവസങ്ങൾ പിന്നിട്ടപ്പോൾ ടിക്കറ്റ് വാങ്ങിയ കാര്യം മറന്നു. ഒരു ദിവസം ഓഫീസിൽ ജോലിക്കിടെ നറുക്കെടുപ്പ് ലൈവായി കാണാൻ ശ്രമിച്ചു. സോഷ്യൽ മീഡിയയിലൂടെ നറുക്കെടുപ്പ് കാണുന്നതിനിടെ ഒന്നാം സമ്മാനത്തിന്റെ ടിക്കറ്റ് നമ്പർ പ്രഖ്യാപിക്കുന്നതുകേട്ട് ഞെട്ടി.

'1387 എന്ന നമ്പർ കേട്ടപ്പോൾ മരവിച്ചുപോയി. എനിക്ക് വിശ്വസിക്കാൻ സാധിച്ചില്ല. ഇതെങ്ങനെ സംഭവിക്കുമെന്ന് തോന്നി. ഇക്കാര്യം ഭർത്താവിനോട് പറഞ്ഞപ്പോൾ അദ്ദേഹവും വിശ്വസിച്ചില്ല. പിന്നീട് ടിക്കറ്റിന്റെ ഫോട്ടോയും നറുക്കെടുപ്പിന്റെ വീഡിയോയും കണ്ടപ്പോഴാണ് വിശ്വസിച്ചത്. സമ്മാനത്തുക എന്തുചെയ്യണമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല. കാരണം സമ്മാനം ലഭിക്കില്ലെന്നാണ് കരുതിയിരുന്നത്. എന്നാലിപ്പോൾ പ്രോപ്പർട്ടി വാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണ്. എന്റെ കുടുംബത്തിൽ സ്ത്രീകൾക്ക് സ്വന്തം പേരിൽ പ്രോപ്പർട്ടി ഉണ്ടാകാറില്ല. അതിനാൽതന്നെ സ്വന്തം പേരിൽ വാങ്ങാനും ഒരുങ്ങുകയാണ്'- ഹിറ വെളിപ്പെടുത്തി.

English Summary

A Pakistani chartered accountant, Hira Nayyar, won a $1 million jackpot in the Dubai Duty Free Millennium Millionaire draw with her very first lottery ticket. She bought the ticket after learning about the draw from a friend and chose it because its number matched her chartered accountant membership number, 1387.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DUBAI DUTY FREE LOTTERY, PAKISTAN WOMAN WINS LOTTERY, MILLION DOLLAR JACKPOT DUBAI, HIRA NAYAR, DUBAI LOTTERY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360