SignIn
Kerala Kaumudi Online
Sunday, 14 June 2026 8.08 PM IST

നാളെ മുതൽ ഈ നാളുകാർക്ക് നല്ല സമയം; കഷ്ടപ്പാടുകൾ തീരും, ആഗ്രഹിച്ചതെല്ലാം കൈവെള്ളയിൽ

astrology-

റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com

2026 ജൂൺ 15 1201 മിഥുനം 1 തിങ്കളാഴ്ച. (32 നാഴിക 34 വിനാഴിക വരെ മകയിരം നക്ഷത്രം ശേഷം തിരുവാതിര നക്ഷത്രം )

[അമാവാസി തിഥി 5 നാഴിക 42 വിനാഴിക വരെ ശേഷം പ്രഥമ തിഥി] (രാഹുകാലം 7.30 മണി മുതൽ 9 മണി വരെ )


അശ്വതി: ദുർവാശി മൂലം ദുരിതം, ഏതുകാര്യവും ദീർഘദൃഷ്ടിയോടെ ചെയ്യുക. കർമ്മ രംഗത്ത് പ്രതിസന്ധികളെ തരണം ചെയ്യേണ്ടി വരും. ദാമ്പത്യ സുഖക്കുറവ്, ആരോഗ്യം മോശമാകും.

ഭരണി: ചിട്ടി, ബാങ്ക് എന്നിവ മുഖേനെ പ്രയാസങ്ങൾ, രോഗസാധ്യത. ആരോഗ്യപരമായി നല്ല ശ്രദ്ധ പുലർത്തണം. അന്യദേശ വാസം, വ്യവഹാര വിഷയങ്ങളിൽ മനോദുഃഖം.

കാർത്തിക: യാത്രയിൽ വളരെ കരുതൽ വേണം. ആരോഗ്യകാര്യത്തിൽ വളരെ ശ്രദ്ധിക്കുക, മറ്റുള്ളവരുടെ വാഗ്ദാനങ്ങളിൽ പൂർണ വിശ്വാസം അർപ്പിക്കരുത്. സ്വാർത്ഥമായി പെരുമാറും, ജാമ്യം നിന്നതിൽ പ്രശ്നങ്ങൾ.

രോഹിണി: സംഭാഷണം പലവിധ പ്രയാസങ്ങൾക്ക് വഴിയൊരുക്കും. അസ്വസ്ഥതകളും തർക്കങ്ങളും കാരണം മനസ് കലുഷിതമാകും. കലഹങ്ങളിൽ നിന്നൊഴിഞ്ഞു നിൽക്കണം, അതീവ ശ്രദ്ധ എല്ലാ കാര്യത്തിലും പുലർത്തണം.

മകയിരം: ധനാഗമത്തിന് അനുകൂലമായ സാഹചര്യങ്ങൾ. കലാരംഗത്തുള്ളവർക്ക് നേട്ടം, ക്ഷേത്ര ദർശനം നടത്തും. യുവതീ യുവാക്കളുടെ വിവാഹ കാര്യങ്ങളിൽ തീരുമാനം, പ്രതിസന്ധികളിൽ തളരാതെ പ്രവർത്തിക്കും.

തിരുവാതിര: ഓഹരി പങ്കുവയ്ക്കുന്നതിനെ കുറിച്ച് അഭിപ്രായ ഭിന്നത, പരസ്ത്രീകളിൽ അതിയായ താൽപര്യം കാണിക്കും, ക്ഷമയില്ലായ്മ ആപത്ത് ഉണ്ടാക്കും. സഹായം കൈപ്പറ്റിയിരുന്നവർ ശത്രുക്കൾ ആകും.

പുണർതം: ഏറ്റെടുത്ത പദ്ധതികൾ പൂർത്തിയാക്കാൻ പ്രയാസപ്പെടും, കലഹങ്ങൾ ഉണ്ടാകാതെ നോക്കണം.കർമ്മപുഷ്ടിയും യാത്രാവിജയവും, ആത്മവിശ്വാസക്കൂടുതൽ.

പൂയം: ബുദ്ധിപരമായി കാര്യങ്ങൾ നിറവേറ്റും, സുഹൃത്തുക്കൾ സഹായിക്കും, ജീവിതം സുഖകരമായിരിക്കും, സന്താനങ്ങൾക്ക് ജോലി ലഭ്യത, പ്രശ്നങ്ങൾക്ക് പരിഹാരം, സുഖപ്രദമായ കുടുംബജീവിതം.

ആയില്യം: മേലുദ്യോഗസ്ഥരുടെ പ്രശംസയ്ക്ക് അർഹാനാകും, കുടുംബസുഖം. മറ്റുള്ളവരെ സഹായിക്കും, പരിശ്രമ ശീലം കൂടുതൽ ആയിരിക്കും. അതിൽ വിജയിക്കുകയും ചെയ്യും.

മകം: ആരോഗ്യ നില തൃപ്തികരം, പുതിയ ജോലി ലഭിക്കും. ശാരീരികമായി വളരെയധികം സുഖാനുഭവങ്ങൾ, കുടുംബസുഖം, വിവാഹ കാര്യങ്ങളിൽ അനുകൂലമായ നിലപാട്, യാത്രകൾ വേണ്ടി വരും.

പൂരം: യാത്രമൂലം നേട്ടം, തൊഴിൽ രംഗത്ത് നിന്നും ആനുകൂല്ല്യം, വസ്ത്രാഭരണാദി നേട്ടം, പുതിയ അവസരങ്ങൾ. പ്രണയ കാര്യങ്ങളിൽ സന്തോഷാനുഭവങ്ങൾ ഉണ്ടാകും, പരസഹായത്താൽ സുഖാനുഭവങ്ങൾ.

ഉത്രം: ശത്രുക്കളുടെ ഉപദ്രവം കുറയും, യാത്രമൂലം നേട്ടം ,തൊഴിൽ രംഗത്ത് നിന്നും ആനുകൂല്ല്യം, ദാമ്പത്യം സുഖപ്രദം, ബന്ധു ഗുണം. ഉയർച്ചയിൽ മറ്റുള്ളവർക്ക് അസൂയ ഉടലെടുക്കും, വശ്യമായി സംസാരിക്കും.

അത്തം: ദൈവാനുകൂല്ല്യം, തേൻപുരട്ടിയ വാഗ്ദാനങ്ങളിൽ വീണുപോകരുത്. ശുഭകാര്യങ്ങൾ നടക്കും, തൊഴിലിലും ബിസിനസ്സിലും നേട്ടം. സ്വന്തം കഴിവിലുള്ള വിശ്വാസം ഉയർച്ച നേടിത്തരും, ഭാര്യാ ഗുണം.

ചിത്തിര: വാഗ്‌ദാനങ്ങളിൽ വഴിപ്പെടരുത്. ഏറ്റെടുത്ത പദ്ധതികൾ പൂർത്തിയാക്കാൻ പ്രയാസപ്പെടും, പ്രശ്നങ്ങളിൽ ചാടാൻ സാധ്യതയുണ്ട്. കുടുംബസുഖം ലഭിക്കും, നേത്ര രോഗം വരാതെ നോക്കണം.

ചോതി: ധനത്തിന്റെ കാര്യങ്ങൾ വളരെ ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യണം.വിശ്വാസവഞ്ചന നേരിടേണ്ടി വരും,എല്ലാ കാര്യങ്ങളിലും അതീവ ശ്രദ്ധ ചെലുത്തണം. വാഗ്ദാനങ്ങൾ പാലിക്കാൻ സാധിക്കില്ല, ചെലവുകൾ വർദ്ധിക്കും.

വിശാഖം: ജോലിസ്ഥലത്ത് ശത്രുക്കളുടെ ഉപദ്രവം.ദൈവീക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം. ആരോഗ്യപരമായി അസ്വസ്ഥതകൾ,തെറ്റിദ്ധാരണകൾ വന്നുഭവിക്കും. സഹപ്രവർത്തകരുമായി അകൽച്ചയുണ്ടാകും.

അനിഴം: ജീവിതത്തിൽ അസ്വസ്ഥതകൾ സൃഷ്ടിക്കും. കർക്കശമായ തീരുമാനങ്ങൾ പിന്നീട് ബുദ്ധിമുട്ട് ഉണ്ടാക്കും, കർമ്മ മണ്ഡലത്തിൽ വിഷമതകൾ. ഔഷധം ഉപയോഗിക്കേണ്ടി വരും,പ്രണയം മൂലം കഷ്ടപ്പാടുകൾ,

തൃക്കേട്ട: മിത്രങ്ങൾ ശത്രുക്കൾ ആകും, അനാവശ്യ കാര്യങ്ങൾക്കായി പണം ചെലവാകും. പരിശ്രമങ്ങൾക്ക് അനുകുലമായ ഫലം കിട്ടില്ല, ഉദ്യോഗസ്ഥലത്ത് അധികാരം പ്രകടിപ്പിക്കേണ്ടി വരും.

മൂലം: എഴുത്തുകുത്തുകൾ അനുകൂലമാകും, ഉന്നത ഉദ്യോഗസ്ഥരുടെ പ്രീതി നേടും. ആരോഗ്യത്തിൽ കരുതൽ വേണം, പ്രണയനൈരാശ്യം, ദുരിതങ്ങൾ, ദാമ്പത്യ ജീവിതത്തിൽ വിഷമതകൾ.

പൂരാടം: വിശ്വാസവഞ്ചന നേരിടും, തൊഴിൽപരമായി എതിർപ്പുകൾ, അനുകൂലികൾ ശത്രുക്കൾ ആകും. കുടുംബസമാധാനം തിരികെ കിട്ടും, തൊഴിൽ മേഖല ഉഷാറാകും. വിവാദങ്ങളിൽ അകപ്പെടാതെ സൂക്ഷിക്കണം.

ഉത്രാടം: വിവാഹജീവിതത്തിൽ ചില വിഷമതകൾ വന്നു ഭവിക്കും, കരുതലോടെയിരിക്കുക,വിദ്യാർത്ഥി കൾക്ക് നല്ലസമയം, ധനപ്രാപ്തി. പ്രണയംമൂലം കഷ്ടപ്പാടുകൾ.

തിരുവോണം: ജോലി സ്ഥിരപ്പെടുത്താൻ മേലുദ്യോഗസ്ഥർ സഹായിക്കും, കുടുബാംഗങ്ങൾ സ്‌നേഹത്തോടെ പെരുമാറും, വ്യവഹാരവിജയം, ബന്ധു ബലം. ഔദ്യോഗികമായി ആനുകൂല്യങ്ങൾ ലഭിക്കും.

അവിട്ടം: സാമ്പത്തികമായുള്ള ബുദ്ധിമുട്ടുകൾ മാറും, സന്താനങ്ങൾക്ക് ജോലി ലഭ്യതയുണ്ടാകും, കുടുംബ സുഖം, മംഗളകർമ്മങ്ങളിൽ സഹകരിക്കും. യാത്രയിൽ നേട്ടം, സ്ത്രീകൾക്ക് അംഗീകാരം.

ചതയം: സുഖാനുഭവങ്ങൾ,​ താൽക്കാലിക ജോലിസ്ഥിരമാകും, മംഗളകർമ്മങ്ങൾക്ക് സാക്ഷിയാകും, കലാ മത്സരങ്ങളിൽ വിജയവും അംഗീകാരവും. അനുകൂലമായ വിവാഹ ബന്ധം കിട്ടും.

പൂരുരുട്ടാതി: സ്വതന്ത്രചിന്തയും വിശാലവീഷണവും ഉണ്ടാകും, പ്രവർത്തി വിജയം, സന്താനങ്ങളെക്കൊണ്ട് ഗുണം, പൊതുവെ ഐക്യത, അധികാരപരിധി വർദ്ധിക്കും. ഇഷ്ടമംഗല്ല്യയോഗം, സ്ത്രീകൾ മൂലം ഗുണാനുഭവങ്ങൾ.

ഉത്തൃട്ടാതി: മറ്റുള്ളവരെ വശ്യമായി സംസാരിച്ചു കീഴ്‌പ്പെടുത്താൻ സാധിക്കും, ബന്ധുക്കളിൽ നിന്നും സഹായം കിട്ടും, സ്ഥാപനത്തിൽ ഉന്നത സ്ഥാന ലബ്ധി, കുടുംബപരമായി ഉള്ള അസ്വസ്ഥതകൾ കുറയും.

രേവതി: എതിർപ്പുകളെ അതിജീവിക്കും, യാത്രയിൽ അപ്രതീക്ഷിതമായി കണ്ടുമുട്ടലുകൾ ഉണ്ടാകും. ശത്രു ഭയം മാറിക്കിട്ടും, പുതിയ അവസരങ്ങൾ, പലതരത്തിൽ ധന നേട്ടം, ശുഭകാര്യങ്ങൾ നടക്കും, ധനപരമായ കാര്യങ്ങളിൽ വിജയം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ASTROLOGY, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY