തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ബി.ജെ.പി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ നെടുമങ്ങാട് സെക്കൻഡ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത വധശ്രമക്കേസിലും, കസ്റ്റഡിയിലെടുക്കുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലുമാണ് ഇപ്പോൾ ജാമ്യം ലഭിച്ചിരിക്കുന്നത്.
നേരത്തെ ഈ രണ്ട് കേസുകളിലും കോടതി ജാമ്യം നിഷേധിച്ചിരുന്നു. തുടർന്ന്, കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്യുന്നതിനായി കോടതി പ്രത്യേക അനുമതി നൽകിയിരുന്നെങ്കിലും ജാമ്യം അനുവദിച്ചിരുന്നില്ല. കൂടാതെ, കാപ്പ കേസിൽ പ്രതിയായതിനാൽ ഹൈക്കോടതിയുടെ അനുമതിയോടെ മാത്രമേ സത്യപ്രതിജ്ഞ ചെയ്യാൻ സാധിക്കൂ എന്നും കോടതി അന്ന് വ്യക്തമാക്കിയിരുന്നു.
ഇരു കേസുകളിലും ജാമ്യം ലഭിച്ചതോടെ പുറത്തിറങ്ങുന്നതിനുള്ള തടസങ്ങൾ നീങ്ങിയെങ്കിലും, കാപ്പ ഉത്തരവ് റദ്ദാക്കുന്ന കാര്യത്തിൽ ഇനി ഹൈക്കോടതിയുടെ തീരുമാനം നിർണായകമാണ്. സർക്കാർ ശരിവച്ച കാപ്പ നടപടികളിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സുഗതൻ സമർപ്പിച്ച ഹർജി നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്. കാപ്പ കേസിൽ കൂടി അനുകൂല തീരുമാനം ഉണ്ടായാൽ മാത്രമേ സുഗതന് ജയിലിൽ നിന്ന് പുറത്തിറങ്ങാൻ സാധിക്കൂ.
The magistrate court had previously denied bail in these two cases. Though special permission was granted earlier for him to take the oath as a councillor, the court noted at the time that his participation was subject to High Court approval due to his detention under the Kerala Anti-Social Activities (Prevention) Act (KAAPA).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |