SignIn
Kerala Kaumudi Online
Tuesday, 29 September 2026 12.17 AM IST

'നെഞ്ചിൽ ഇടിച്ച് പരിക്കേൽപ്പിച്ചു’, വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ അവസാന ഫോൺവിളിയിൽ ദുരൂഹത,​ ആൺ സുഹൃത്ത് അറസ്റ്റിൽ

nimisha-ashiq-ali
നിമിഷാ ഠാക്കൂർ,​ ആഷിഖ് അലി

ഗോഹട്ടി: അസമിലെ ഗോഹട്ടിയിൽ വിദ്യാർത്ഥിനി നിമിഷാ ഠാക്കൂർ മരിച്ച സംഭവത്തിൽ ഒപ്പം ഉണ്ടായിരുന്ന ആൺസുഹൃത്ത് അറസ്റ്റിൽ. ആഷിഖ് അലി എന്ന 26കാരനാണ് അറസ്റ്റിലായത്. ധരാപൂർഗരാൽ മേഖലയിലെ ഹോംസ്റ്റേയിൽ വച്ചാണ് കേസിന് ആസ്‌പദമായ സംഭവം. കൊലപാതകം, കൂട്ട ബലാത്സംഗം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ആൺ സുഹൃത്തിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. കൃത്യമായ തിരിച്ചറിയൽ രേഖകൾ പരിശോധിക്കാതെ മുറി നൽകിയതിന് ഹോംസ്റ്റേ പൊലീസ് സീൽ ചെയ്യുകയും ഉടമയെയും ജീവനക്കാരെയും ചോദ്യംചെയ്യുകയും ചെയ്തു. അതേസമയം നിമിഷ ജീവനൊടുക്കിയെന്നായിരുന്നു സുഹൃത്തിന്റെ മൊഴി.

വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെ വീട്ടിൽനിന്ന് ഇറങ്ങിയ നിമിഷ സുഹൃത്തുക്കൾക്കൊപ്പം ഹോസ്റ്റലിൽ താമസിക്കുമെന്ന് അമ്മയോട് പറഞ്ഞിരുന്നതായി പിതാവ് പറഞ്ഞു. രാത്രി പത്ത് മണിയായപ്പോഴും ഇതേ കാര്യം നിമിഷ മാതാപിതാക്കളെ അറിയിച്ചിരുന്നു. എന്നാൽ പുലർച്ചെ രണ്ടോടെ അപ്രതീക്ഷിതമായി അമ്മയെ വിളിച്ച ശേഷം നിമിഷയുടെ ഫോൺ ലഭിക്കാതായി.അമ്മേ അവർ എന്നെ ഉപദ്രവിക്കും എന്നാണ് നിമിഷ അവസാനമായി പറഞ്ഞത്. പിന്നീട് കുടുംബം പലതവണ നിമിഷയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് അസാര പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. ഫോൺ ലൊക്കേഷൻ പരിശോധിച്ച പൊലീസ് പിന്നീട് ഗരൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഒരു യുവതിയെ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് കുടുംബത്തെ അറിയിച്ചു.

നിമിഷയും ആഷിഖും ധരാപുർഗരൽ മേഖലയിലെ ഒരു ഹോംസ്റ്റേയിലാണ് താമസിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തി. എന്നാൽ ഹോംസ്റ്റേയിൽ താമസിക്കുമെന്ന് നിമിഷ കുടുംബത്തോട് പറഞ്ഞിരുന്നില്ലെന്നാണ് പിതാവിന്റെ മൊഴി. നിമിഷ ആത്മഹത്യ ചെയ്തതാണെന്നാണ് ആഷിഖ് പൊലീസിനോട് പറഞ്ഞത്. എന്നാൽ ഈ വാദം ശരിയാണോ എന്ന് അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകൂ എന്ന് ഡെപ്യൂട്ടി കമ്മിഷണർ ഓഫ് പൊലീസ് ബാലിൻ ദേവുരി അറിയിച്ചു. സി.ഐ.ഡി, ഫോറൻസിക് സംഘങ്ങളും ഹോംസ്റ്റേയിലെത്തി തെളിവുകൾ ശേഖരിച്ചിരുന്നു.

ഈ മാസം നിമിഷയും ആഷിഖും അഞ്ചുതവണ ഹോംസ്റ്റേയിൽ എത്തിയിരുന്നതായും ആവശ്യമായ തിരിച്ചറിയൽ രേഖകൾ ശേഖരിക്കാതെയാണ് താമസിക്കാൻ അനുവദിച്ചതെന്നും പൊലീസ് പറഞ്ഞു. ഹോംസ്റ്റേ ഉടമയെ ചോദ്യം ചെയ്തിട്ടുണ്ട്.

ഹോംസ്റ്റേ ജീവനക്കാരൻ ബിപുൽ ബെയ്‌ലുങിന്റെ മൊഴിപ്രകാരം രാത്രി 9.30ഓടെ ഇരുവരും ഭക്ഷണം ഓർഡർ ചെയ്തിരുന്നു. പുലർച്ചെ 2.30നും മൂന്നിനും ഇടയിൽ സഹായത്തിനായി നിലവിളിക്കുന്ന ശബ്ദം കേട്ടതിനെ തുടർന്ന് ജീവനക്കാർ മുറിയിലെത്തിയപ്പോൾ നിമിഷ നിലത്ത് കിടക്കുന്നതും ആസിഫ് അവരെ കൈകളിൽ പിടിച്ചിരിക്കുന്നതുമാണ് കണ്ടത്. സംഭവത്തിന് പിന്നിൽ 'ലവ് ജിഹാദ്' ആണെന്ന ആരോപണവും ഉയരുന്നുണ്ട്. എന്നാൽ സംഭവത്തിന്റെ യഥാർത്ഥ കാരണം അന്വേഷണത്തിലൂടെയാണ് വ്യക്തമാകേണ്ടത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ശനിയാഴ്ച വൈകിട്ട് നിമിഷയുടെ മൃതദേഹം കുടുംബത്തിന് കൈമാറി.

English Summary

A 22-year-old Gauhati University student, Nimisha Thakuria, was found dead at a homestay in Guwahati. Her male companion, 26-year-old Ashiq Ali, has been arrested, with police investigating allegations including murder and gang rape.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME, NIMISHA THAKUR, ASHIQ ALI, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY