SignIn
Kerala Kaumudi Online
Tuesday, 20 October 2026 12.43 AM IST

മുൻഭാര്യയുടെ അമ്മയുടെ വിരലുകൾ തകർത്തു; അതിക്രമം തടയാനെത്തിയ നാട്ടുകാർക്ക് നേരെ കാർ പാഞ്ഞുകയറ്റി, രണ്ടുപേർക്ക് പരിക്ക്‌

shocker-man
അതിക്രമം നടത്തിയ ശേഷം കാറിൽ രക്ഷപ്പെടുന്ന പ്രതി

ലുധിയാന: മുൻ ഭാര്യയുടെ അമ്മയെ പട്ടാപ്പകൽ ക്രൂരമായി മർദിക്കുകയും വിരലുകൾ ഒടിക്കുകയും ചെയ്ത് കൊലക്കേസ് പ്രതി. ആക്രമണം തടയാൻ നാട്ടുകാർ ശ്രമിച്ചതോടെ പ്രകോപിതനായ പ്രതി കാറിൽ കയറി ജനക്കൂട്ടത്തിനിടയിലേക്ക് അതിവേഗത്തിൽ മുന്നോട്ടും പിന്നോട്ടും ഓടിച്ചു. ഇതിൽ രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. കൃത്യം നടത്തിയശേഷം പ്രതി കാറിൽ രക്ഷപ്പെട്ടു. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്ത് വന്നിട്ടുണ്ട്. പഞ്ചാബിലെ ലുധിയാന മേഖലയിലുള്ള ഗുരുനാനാക് നഗറിലെ പമ്മ മാർക്കറ്റിലാണ് സംഭവം.

ജോലിക്കുപോകാൻ ഓട്ടോറിക്ഷ കാത്തുനിൽക്കുന്നതിനിടെയായിരുന്നു അതിക്രമം. ആയുധവുമായി എത്തിയ ദൽവീർ എന്ന യുവാവ് ഇവരുടെ കൈകൾ തിരിക്കുകയും ഒരു വിരൽ ഒടിക്കുകയും ചെയ്യുകയായിരുന്നു. മുൻഭാര്യ കമൽപ്രീത് കൗർ അമ്മയെ രക്ഷിക്കാനെത്തിയതോടെ ഇവരെയും പ്രതി മർദിക്കുകയും അസഭ്യം പറയുകയും ചെയ്തതായി കുടുംബം ആരോപിച്ചു. എട്ടുവയസുള്ള മകനെ കൊലപ്പെടുത്തുമെന്ന് പ്രതി വെല്ലുവിളിക്കുകയും ചെയ്തു.

ദൽവീർ സിംഗിനെതിരെ നേരത്തേയും കൊലക്കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇയാൾ ജാമ്യത്തിലാണെന്നും കുടുംബം ആരോപിച്ചു. 'ചിറ്റ' എന്നറിയപ്പെടുന്ന മയക്കുമരുന്ന് വിൽപ്പനയിലും പ്രതിക്ക് പങ്കുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവസമയത്ത് ദാബ പൊലീസ് സ്റ്റേഷനിലേക്ക് പലതവണ വിളിച്ചെങ്കിലും ആരും ഫോൺ എടുത്തില്ലെന്നും കുടുംബം പരാതിപ്പെട്ടു. പരിക്കേറ്റ നിലയിൽ വൈകിട്ട് അഞ്ചോടെ ആശുപത്രിയിലെത്തിയപ്പോൾ വൈദ്യപരിശോധന നടത്താതെ മറ്റൊരു ആശുപത്രിയിലേക്ക് അയച്ചതായും കുടുംബം ആരോപിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

English Summary

A man in Ludhiana, Punjab, assaulted his ex-wife's mother, breaking her finger. When locals attempted to intervene, the accused, identified as Dalveer, drove his car into the protesting crowd, injuring two individuals, before fleeing the scene. Police have registered a case and initiated an investigation into the incident. The accused is reportedly out on bail in a murder case.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME, PUNJAB, LUDHIYANA, MAN SHOCKER, CRIMENEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY