
തൃശൂർ: ബിജെപി തൃശൂർ സൗത്ത് ജില്ലാ പ്രസിഡന്റ് ശ്രീകുമാറിനെതിരെ വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്‌ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭാര്യ പ്രിയങ്ക നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മതിലകം പൊലീസ് കേസെടുത്തിരിക്കുന്നത്. പരസ്‌ത്രീ ബന്ധം ചോദ്യം ചെയ്‌തതിന്റെ പേരിലാണ് ശ്രീകുമാർ തന്നെ ക്രൂരമായി മർദിച്ചതെന്നാണ് പ്രിയങ്കയുടെ പരാതിയിൽ പറഞ്ഞിരിക്കുന്നത്.
സ്വന്തം വീട്ടിൽ നിന്ന് ഭർതൃവീട്ടിലേക്ക് എത്താൻ വൈകിയതിന്റെ പേരിലും മർദിച്ചതായി പരാതിയിലുണ്ട്. തോന്നിയ സമയത്ത് കയറിവരാൻ സത്രമാണോ എന്ന് ചോദിച്ചായിരുന്നു മർദനം. ശ്രീകുമാർ പ്രിയങ്കയുടെ മുഖത്തടിക്കുകയും മുടിക്ക് പിടിച്ച് വലിക്കുകയും ചുവരിൽ ഇടിക്കാൻ ശ്രമിക്കുകയും ചെയ്‌തു. തുടർന്ന് പ്രിയങ്ക കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലും ഒരു സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. പാർട്ടി പ്രവർത്തകരാണ് ആശുപത്രിയിലെത്തിച്ചതെന്ന് പ്രിയങ്ക പറഞ്ഞു.
പരാതിയുമായി മുന്നോട്ടുപോയതോടെ സോഷ്യൽ മീഡിയയിൽ തനിക്കെതിരെ മോശമായ രീതിയിൽ പ്രചാരണം നടത്തുന്നുണ്ടെന്ന് പ്രിയങ്ക പറഞ്ഞു. ആരോപണങ്ങളെല്ലാം കള്ളക്കഥകളാണെന്ന പ്രചാരണങ്ങൾ അവർ തള്ളിക്കളഞ്ഞു. ഇനി ശ്രീകുമാറിനൊപ്പം ജീവിക്കില്ലെന്നും പ്രിയങ്ക പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |