SignIn
Kerala Kaumudi Online
Wednesday, 08 July 2026 9.07 PM IST

ലക്ഷ്യമിടുന്നത് യുവാക്കളെയും വിദ്യാർത്ഥികളെയും, വിൽപനക്കാർ ഭായിമാർ, ലക്ഷങ്ങളുടെ ലഹരിവസ്‌തുക്കൾ ഗ്രാമങ്ങളിൽ

police-and-excise-raid-on
പൊലീസ് ജീപ്പ്

മാന്നാർ : അന്യസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ചുള്ള കഞ്ചാവ്, മയക്കുമരുന്ന് കച്ചവടം മാന്നാറിലും പരിസരങ്ങളിലും വർദ്ധിക്കുന്നതായി ആക്ഷേപം. യുവാക്കളെയും വിദ്യാർത്ഥികളെയും ലക്ഷ്യമിട്ടാണ് ലഹരിശൃംഖലയുടെ പ്രവർത്തനം. ചെന്നിത്തല പഞ്ചായത്ത് ഭരണസമിതിയും ഉദ്യോഗസ്ഥരും എക്‌സൈസ്,പൊലീസ് സംഘവും സംയുക്തമായി ലഹരി മാഫിയക്കെതിരെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പരിശോധനകൾ ശക്തമാക്കുകയും പ്രദേശത്തെ അന്യസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്തുനിന്നും വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന ലഹരിവസ്തുക്കൾ പിടികൂടുകയും ചെയ്തതോടെ ഇക്കൂട്ടർ തൊട്ടടുത്ത പഞ്ചായത്തായ മാന്നാറിലേക്ക് താവളം മാറ്റി.

മാന്നാറിൽ പമ്പാനദിയുടെ തീരപ്രദേശങ്ങളും ജനസഞ്ചാരം കുറഞ്ഞ ഇടവഴികളും കേന്ദ്രീകരിച്ചാണ് ലഹരി ഉപയോഗവും വിൽപ്പനയും വ്യാപകമായത്. ലഹരിവസ്തുക്കളുടെ ഉപഭോക്താക്കളിൽ വലിയൊരു വിഭാഗം അന്യസംസ്ഥന തൊഴിലാളികളാണ്.

അന്യസംസ്ഥാനങ്ങളിൽ നിന്ന് കുറഞ്ഞവിലയ്ക്ക് കൊണ്ടുവരുന്ന ലഹരിവസ്തുക്കൾ സബ് ഏജന്റുമാർ വഴിയാണ് വിൽപ്പന

രാത്രികാലങ്ങളിൽ ഇരുട്ടിലാണ്ട മാന്നാർ ബസ് സ്റ്റാന്റ് കേന്ദ്രീകരിച്ചും ലഹരി വസ്തുക്കളുടെ കച്ചവടം കൊഴുക്കുന്നുണ്ട്

അന്യസംസ്ഥാന തൊഴിലാളികളടക്കമുള്ള ലഹരിക്കടിമകളായിട്ടുളളവരുടെ താവളമാണ് രാത്രികാലങ്ങളിൽ ബസ് സ്റ്റാന്റും പരിസരവും

English Summary

There are allegations that the cannabis and drug trade using migrant workers is increasing in Mannar and its surrounding areas.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DRUGS SALE, MANNAR, YOUTH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY