SignIn
Kerala Kaumudi Online
Monday, 08 June 2026 11.53 AM IST

വൃദ്ധയെ  ടോയ്‌ലറ്റിൽ  പൂട്ടിയിട്ടശേഷം മോഷണം, പിന്നാലെ സിസിടിവിയ്ക്ക് മുന്നിൽ വിജയാഹ്ലാദം; 23കാരൻ പിടിയിൽ

READ ENGLISH VERSION
arrest

പാലക്കാട്: പട്ടാപ്പകൽ വീട്ടിൽക്കയറി വൃദ്ധയുടെ കഴുത്തിൽ കത്തിവച്ച് മോഷണം നടത്തിയ പ്രതി പിടിയിൽ. പാലക്കാട് കോഴിപ്പാറയിലാണ് സംഭവം. 23കാരനായ റോബിനെയാണ് കൊഴിഞ്ഞാമ്പാറ പൊലീസ് പിടികൂടിയത്. മോഷണത്തിന് ശേഷം വീട്ടിലെ സിസിടിവി ക്യാമറയ്ക്ക് മുന്നിൽ പ്രതി വിജയാഹ്ലാദവും നടത്തിയിരുന്നു. കഴിഞ്ഞദിവസമാണ് മാസ്കും ഗ്ലൗസും ധരിച്ച് പ്രതി 70കാരിയുടെ വീട്ടിലെത്തിയത്.

അതിക്രമിച്ച് കയറി വൃദ്ധയുടെ വായ പൊത്തിപ്പിടിച്ച ശേഷം കഴുത്തിൽ കത്തിവച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. ഭയന്നുപോയ വൃദ്ധയെ ടോയ്‌ലറ്റിൽ പൂട്ടിയിട്ട ശേഷമായിരുന്നു കവർച്ച. നിലവിളിക്കാൻ പോലുമാകാത്തവിധം വൃദ്ധ അവശതയിലുമായി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. രണ്ട് പോക്‌സോ കേസുകളിലെ പ്രതിയാണ് റോബിൻ. രണ്ടാമത്തെ പോക്സ‌ോ കേസിൽ പുറത്തിറങ്ങി 15 ദിവസത്തിന് ശേഷമാണ് ഈ മോഷണം നടത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, ARRESTED, POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY