SignIn
Kerala Kaumudi Online
Sunday, 14 June 2026 6.03 PM IST

നിത്യയും എഴുപത്തിയഞ്ചുകാരനും നഗ്നരായുള്ള ദൃശ്യം കിടപ്പുമുറിയുടെ ജനാലയിലൂടെ ബിനു ഫോണിൽ പകർത്തി; കൈയിൽ പണമില്ലെന്ന് പറഞ്ഞ് നടി പൊട്ടിക്കരഞ്ഞു

READ ENGLISH VERSION
nithya

കൊല്ലം: സൈന്യത്തിൽ നിന്ന് വിരമിച്ചശേഷം കേരള സർവകലാശാലയുടെ ഫുട്ബാൾ കോച്ചായി പ്രവർത്തിച്ചിരുന്ന 75 കാരനെ ഹണിട്രാപ്പിൽ കുടുക്കിയ സഹോദരപുത്രനും സീരിയൽ നടിയും പിടിയിലായി. അഭിഭാഷക കൂടിയായ പത്തനംതിട്ട മലയാലപ്പുഴ ക്ഷേത്രത്തിനു സമീപം അമൃതയിൽ നിത്യ (40), പരവൂർ നെടുങ്ങോലം കരടിമുക്ക് ശിവനന്ദനത്തിൽ ബിനു (48) എന്നിവരാണ് പരവൂർ പൊലീസിന്റെ പിടിയിലായത്. 11 ലക്ഷം രൂപ ഇയാളിൽ നിന്ന് തട്ടിയെടുത്തു.

പൊലീസ് പറയുന്നത്: ഇപ്പോൾ പട്ടത്ത് താമസിക്കുന്ന 75കാരന് പരവൂർ കലയ്ക്കോട് വീടും ഫാം ഹൗസുമുണ്ട്. ഈ ഭൂമി വിൽക്കാൻ ജ്യേഷ്ഠപുത്രനായ ബിനുവിനെ ചുമതലപ്പെടുത്തി. ബിനു ഭൂമിയുടെ വിവരങ്ങൾ സഹിതം വാട്സ്ആപ്പിൽ പലർക്കും സന്ദേശമയച്ചു. ഇതുകണ്ട് കഴിഞ്ഞ ഒന്നര വർഷമായി പരിചയമുള്ള നിത്യ ബിനുവിനെ ഫോണിൽ ബന്ധപ്പെട്ടു. ബിനു നിത്യയ്ക്ക് 75കാരനെ പരിചയപ്പെടുത്തി. നിത്യ കലയ്ക്കോടും പട്ടത്തുമെത്തി 75 കാരനെ പലതവണ കണ്ട് അടുത്ത പരിചയത്തിലായി. ആദ്യം വീടും ഫാമും വാങ്ങാമെന്ന നിലയിലായിരുന്ന ചർച്ച. സൗഹൃദം ഉറച്ചതോടെ വാടകയ്ക്കെടുക്കാൻ ധാരണയായി.


ജൂൺ 6ന് 75കാരനും നിത്യയും കലയ്ക്കോടുള്ള വീട്ടിലെത്തി. ഇരുവരും നഗ്നരായുള്ള ദൃശ്യം കിടപ്പുമുറിയുടെ ജനാലയിലൂടെ ബിനു മൊബൈൽ ഫോണിൽ പകർത്തി. ഈ ദൃശ്യങ്ങൾ നവമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ബിനു 25 ലക്ഷം രൂപ ആവശ്യപ്പെട്ടു. വൃദ്ധൻ 15 ലക്ഷവും നിത്യ 10 ലക്ഷവും നൽകണമെന്നായിരുന്നു ആവശ്യം.

നിത്യയും ബിനുവും ചേർന്ന് കുടുക്കിയതാണെന്ന് വൃദ്ധന് മനസിലായിരുന്നില്ല. തന്റെ കൈയിൽ പണമില്ലെന്ന് പറഞ്ഞ് നിത്യ കരഞ്ഞു. ഇതോടെ വൃദ്ധൻ ബിനുവിന് കൊടുക്കാനായി 11 ലക്ഷം രൂപ രണ്ടു തവണയായി നിത്യയുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചു. പണം കൈമാറിയതോടെ ബിനു ദൃശ്യങ്ങൾ പകർത്തിയെന്ന് പറഞ്ഞ ഫോൺ കത്തിച്ചുകളയുന്നതായി കാണിച്ചു. എന്നാൽ,​ ദിവസങ്ങൾക്കുശേഷം ബിനു വീണ്ടും നാലു ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടു. നശിപ്പിച്ചെന്ന് പറഞ്ഞ ദൃശ്യങ്ങൾ വാട്സ്ആപ്പിലൂടെ വീണ്ടും അയച്ചു. പണം കൊടുത്ത് പ്രശ്നം തീർക്കാൻ നിത്യയും നിർബന്ധിച്ചു. ഇതോടെ ഇരുവരും ചേർന്നുള്ള ഒത്തുകളിയാണെന്ന് സംശയം തോന്നിയ വൃദ്ധൻ കഴിഞ്ഞ 18ന് പരവൂർ പൊലീസിന് പരാതി നൽകി. ഇക്കാര്യം അറിയാതെ നിത്യയും ബിനുവും വൃദ്ധനെ നിരന്തരം ഫോണിൽ ബന്ധപ്പെട്ടു. അതിനിടെ പൊലീസിന്റെ നിർദ്ദേശപ്രകാരം ഇരുവരെയും വൃദ്ധൻ പട്ടത്തെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി. ബുധനാഴ്ച ഇരുവരും എത്തിയതോടെ പരവൂർ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

പരവൂർ സി.ഐ എ. നിസാർ, എസ്.ഐമാരായ വിജയകുമാർ, പ്രദീപ്, സി.പി.ഒമാരായ ഷീജ, ദീപക്ദാസ്, അനിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

വൃദ്ധൻ ആദ്യം നൽകിയ 11 ലക്ഷം രൂപ നിത്യ ബിനുവിന് കൈമാറിയിട്ടില്ലെന്നാണ് പ്രാഥമിക വിവരം. ഇവരുടെ അക്കൗണ്ട് അടക്കം പരിശോധിച്ച ശേഷം വിശദമായി ചോദ്യം ചെയ്യും.

​നി​ത്യ​ ​കാ​പ്പെ​ക്സ് ​മു​ൻ​ ​ജീ​വ​ന​ക്കാ​രി

നി​ത്യ​ ​നേ​ര​ത്തെ​ ​കൊ​ല്ലം​ ​ആ​സ്ഥാ​ന​മാ​യു​ള്ള​ ​കാ​പ്പെ​ക്സി​ൽ​ ​ലീ​ഗ​ൽ​ ​അ​ഡ്വൈ​സ​റാ​യി​ ​ജോ​ലി​ ​ചെ​യ്തി​രു​ന്നു.​ ​താ​ത്കാ​ലി​ക​ ​നി​യ​മ​നം​ ​ന​ട​ത്തി​യ​ ​എം.​ഡി​ ​രാ​ജേ​ഷ് ​സ​സ്പെ​ൻ​ഷ​നി​ലാ​യ​തോ​ടെ​ ​നി​ത്യ​യെ​യും​ ​സ്ഥാ​ന​ത്ത് ​നി​ന്ന് ​നീ​ക്കു​ക​യാ​യി​രു​ന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, NITHYA, SERIAL ACTRESS, BINU, HONEY TRAP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY