SignIn
Kerala Kaumudi Online
Wednesday, 23 September 2026 12.27 PM IST

കാപ്പാപ്രകാരം നാടുകടത്തി

dssert

ചാരുംമൂട് : നൂറനാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ പാലമേൽ വില്ലേജിൽ ഉളവക്കാട് കോടൻപറമ്പിൽ വീട്ടിൽ കുഞ്ഞിക്കണ്ണൻ എന്ന മുഹമ്മദ് ഹഫീസിനെ (24) കാപ്പാ നിയമപ്രകാരം നാടുകടത്തി. 9മാസക്കാലത്തേക്ക് ജില്ലയിൽ ഇയാളുടെ സഞ്ചലനം നിരോധിച്ചുകൊണ്ട് എറണാകുളം റെയിഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ പുട്ട വിമലാദിത്യയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. നൂറനാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ നരഹത്യാശ്രമം, കഠിന ദ്രേഹോപദ്രവം, ഭവനഭേദനം , തീവയ്പ്പ് തുടങ്ങി നിരവധി കേസുകളിൽ മുഹമ്മദ് ഹഫീസ് പ്രതിയാണ്. ഇയാളുടെ സഹോദരൻ മുഹമ്മദ് റാഫിയെ ജില്ലയിൽ പ്രവേശിക്കുന്നതിൽ നിന്ന് നേരത്തെ വിലക്കിയിരുന്നു. വിവിധ കേസുകളിൽ ഇവരുടെ കൂട്ടുപ്രതിയായ പാലമേൽ ഉളവക്കാട് വിഷ്ണു ഭവനത്തിൽ കണ്ണൻ സുഭാഷിനെ (22) വർഷത്തേയ്ക്ക് ചെങ്ങന്നൂർ ഡിവൈ.എസ്. പി മുമ്പാകെ ഹാജരായി സഞ്ചലന വിവരങ്ങൾ ധരിപ്പിക്കാനും ഉത്തരവായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY