SignIn
Kerala Kaumudi Online
Tuesday, 22 September 2026 2.44 AM IST

കിടപ്പിലായ മാതാപിതാക്കളെ മർദ്ദിച്ച മകനെതിരെ കേസ്

police

ആലുവ: വാഹനാപകടത്തിൽ പരിക്കേറ്റ് കിടപ്പ് രോഗികളായ പിതാവിനെയും മാതാവിനെയും ക്രൂരമായി മർദ്ദിച്ച മയക്കുമരുന്നിനടിമയായ മകനെതിരെ പൊലീസ് കേസെടുത്തു. ആലുവ എടത്തല പൊലീസാണ് പോക്സോ കേസുൾപ്പെടെ പത്തോളം കേസുകളിലെ പ്രതിയായ അജാസിനെതിരെ കേസെടുത്തത്. ഇയാൾ ഒളിവിലാണ്. ഇക്കഴിഞ്ഞ 17നാണ് പുക്കാട്ടുപടിയിൽ താമസിക്കുന്ന 64 കാരനായ പിതാവിനെ കിടക്കയിൽ നിന്നു വലിച്ചിട്ട് ക്രൂരമായി മർദ്ദിച്ചത്. ഇത് തടയാൻ ശ്രമിച്ച 58 കാരിയായ മാതാവിനെയും മർദ്ദിച്ചു. ആയുധമെടുത്ത് വീട്ടുപകരണങ്ങൾ തല്ലി തകർത്തു. ഗത്യന്തരമില്ലാതെ മാതാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. ലഹരിക്കടിമയായ ഇയാൾ സമീപവാസികളുമായും വഴക്കുണ്ടാക്കാറുണ്ട്. ഇതിലും നേരത്തെ കേസുകളുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME, ALUVA, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY