തൃശൂർ: മലബാർ എക്‌സ്പ്രസ് ട്രെയിനിൽ യാത്രക്കാരിയുടെ ബാഗ് മോഷ്ടിച്ച തമിഴ്‌നാട് തേനി സ്വദേശിയെ തൃശൂർ റെയിൽവേ പൊലീസ് പിടികൂടി. സുഗന്ധൽപ്പട്ടി നാലം സ്ട്രീറ്റ് തേനിയിൽ ശങ്ഖിലി മുത്തു (37) ആണ് പിടിയിലായത്. ലാപ്‌ടോപ്പ്, ഐപാഡ്, പേഴ്‌സ്, എ.ടി.എം കാർഡ് ഉൾപ്പെടെ ലക്ഷക്കണക്കിന് രൂപയുടെ വിലപിടിപ്പുള്ള വസ്തുക്കളാണ് മോഷ്ടിച്ചത്. കോട്ടയം സ്വദേശിനി കെസിയ രാജുവിന്റെ (32) ബാഗാണ് കവർന്നത്. ഇന്നലെ പലർച്ചെ 2.10നാണ് ട്രെയിൻ തൃശൂർ റെയിൽവേ സ്റ്റേഷനിലെത്തിയ സമയം ബാഗുമായി പ്രതി കടന്നുകളഞ്ഞത്. ഉടൻ ജി.ഡി ചാർജ് ഡ്യൂട്ടിയിലുണ്ടായിരുന്ന സി.പി.ഒ പ്രസാദ്, പി.എഫ് ഡ്യൂട്ടിയിലുണ്ടായിരുന്ന സി.പി.ഒ സ്മിലേഷ് , ആർ.പി.എഫ് ഉദ്യോഗസ്ഥരായ രേഷ്മ, ജോയ് എന്നിവർ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയതും മോഷണ വസ്തുക്കൾ പിടിച്ചെടുത്തതും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |