SignIn
Kerala Kaumudi Online
Tuesday, 22 September 2026 4.01 AM IST

ആശുപത്രി ജീവനക്കാരനെ  മർദ്ദിച്ച മുഖ്യപ്രതി പിടിയിൽ

rizwan

ആലുവ: ആലുവ ജില്ലാ ആശുപത്രിയിലെ നഴ്സിംഗ് അസിസ്റ്റന്റ് ലാലുവിനെ മർദ്ദിച്ച കേസിലെ മുഖ്യപ്രതി തായിക്കാട്ടുകര പൈപ്പ്‌ലൈൻ റോഡ് മുതിരക്കാട് വീട്ടിൽ മുഹമ്മദ് റിസ്വാനെ (24) പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ ജില്ലയിൽ ഒളിവിലായിരുന്ന ഇയാളെ ആലുവ സി.ഐ പി.എം. ഷമീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. രണ്ടാം പ്രതി മുഹമ്മദ് ഹസീബിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി കൈക്കുണ്ടായ മുറിവ് ശരിയായി കെട്ടിയില്ലെന്ന് ആരോപിച്ചായിരുന്നു പ്രതികൾ നഴ്സിംഗ് അസിസ്റ്റന്റിനെ മർദ്ദിച്ചത്. മുഹമ്മദ് റിസ്വാൻ കഴിഞ്ഞ ഏപ്രിലിൽ കുട്ടമശേരിയിൽ കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ് ജീവനക്കാരെ ആക്രമിച്ച സംഭവത്തിൽ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്. ആശുപത്രികൾക്ക് നേരെയുള്ള അക്രമം തടയുന്ന നിയമപ്രകാരം 5 വർഷം വരെ തടവും 1 ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. സി.പി.ഒ മാരായ കെ.എം. മനോജ്, മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് ഷാഹിൻ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME, ALUVA, CRIMENEWS, ARRESTED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY