SignIn
Kerala Kaumudi Online
Friday, 23 October 2026 3.54 PM IST

വധശ്രമം: മുഖ്യപ്രതി അറസ്റ്റിൽ

akash

വൈപ്പിൻ: വധശ്രമ കേസിൽ മുഖ്യപ്രതി അറസ്റ്റിലായി. പള്ളുരുത്തി ഏറനാട് ടെമ്പിൾ ഭാഗം ചാണിപ്പറമ്പിൽ ആകാശ് (24) ആണ് ഞാറക്കൽ പൊലീസിന്റെ പിടിയിലായത്. എളങ്കുന്നപ്പുഴ വളപ്പ് ഭാഗത്ത് വച്ച് യുവാക്കളെ കുത്തി പരിക്കേൽപ്പിച്ച കേസിലെ മുഖ്യപ്രതിയാണ്. ആക്രമണത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ മുനമ്പം ഡി. വൈ. എസ്. പി. എസ്.ജയകൃഷ്ണന്റെ നേതൃത്വത്തിൽ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ് ചെയ്തത്. കൃത്യത്തിന് ഉപയോഗിച്ച ആയുധം പ്രതിയുടെ പക്കൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. വിവിധ സ്റ്റേഷനുകളിലായി മോഷണം, പിടിച്ചുപറി എന്നീ കേസുകൾ നിലവിലുണ്ട്.

ഞാറക്കൽ ഇൻസ്‌പെക്ടർ സുനിൽ തോമസ്, സബ് ഇൻസ്‌പെക്ടർമാരായ അഖിൽ വിജയകുമാർ, സി.എ. ഷാഹിർ, എസ്. സി. പി. ഒ. മാരായ റെജി തങ്കപ്പൻ, കെ.ജി. പ്രീജൻ, ദിനിൽ രാജ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY