SignIn
Kerala Kaumudi Online
Friday, 23 October 2026 6.58 PM IST

തേനീച്ച കർഷകർക്ക് പൊലീസ് മർദ്ദനം: അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷൻ

തിരുവനന്തപുരം: അർദ്ധരാത്രിയിൽ ഓട്ടോറിക്ഷയിൽ ഉറങ്ങുകയായിരുന്ന തേനീച്ച കർഷകരെ സംശയത്തിന്റെ പേരിൽ പൊലീസ്, കസ്റ്റഡിയിലെടുത്ത് മർദ്ദിച്ച സംഭവം ഡി.വൈ.എസ്.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ . റൂറൽ ജില്ലാ പൊലീസ് മേധാവിക്കാണ് ജുഡിഷ്യൽ അംഗം കെ. ബൈജുനാഥ് നിർദ്ദേശം നൽകിയത്.

2021 ജനുവരി 17 ന് കിളിമാനൂർ പൊലീസ് സ്റ്റേഷന് സമീപം നിന്നാണ് ഓട്ടോ കസ്റ്റഡിയിലെടുത്തത്. പരാതിക്കാരനായ നെയ്യാർഡാം പന്ത ഉലയംകോണം സ്വദേശി വി.സജി, കർഷകരായ രാജു, ആൽബിൽ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

ആറ്റിങ്ങൽ ഡി.വൈ.എസ്.പി സമർപ്പിച്ച റിപ്പോർട്ടിൽ പരാതിക്കാരെ റോഡരികിൽ സംശയാസ്പദമായി കണ്ടതുകൊണ്ടാണ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതെന്ന് പറയുന്നു. തുടർന്ന് മനുഷ്യാവകാശ കമ്മീഷന്റെ അന്വേഷണ വിഭാഗം നേരിട്ട് കേസ് അന്വേഷിച്ചു.സ്റ്റേഷനിൽ നിന്നും മർദ്ദനമേറ്റതായി പരാതിക്കാർ കന്യാകുളങ്ങര ആശുപത്രിയിൽ മൊഴി നൽകിയിട്ടുള്ളതായി അന്വേഷണ വിഭാഗം കണ്ടെത്തി.

അന്വേഷണത്തിനുശേഷം കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. റൂറൽ ജില്ലാ പൊലീസ് മേധാവിക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. സ്വീകരിച്ച നടപടികളെക്കുറിച്ച് ജില്ലാ പൊലീസ് മേധാവി (റൂറൽ) റിപ്പോർട്ട് സമർപ്പിക്കണമെന്നും ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY