SignIn
Kerala Kaumudi Online
Saturday, 24 October 2026 5.47 PM IST

പാൻമസാല മൊത്തവിതരണക്കാരൻ പിടിയിൽ

panmasal-

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി, മാവേലിക്കര, ചക്കുവള്ളി, ആലപ്പാട് ഭാഗങ്ങളിലെ പ്രധാന പാൻമസാല വിൽപ്പനക്കാരൻ ചക്രവർത്തി എന്നറിയപ്പെടുന്ന ജഹാംഗീർ എക്സൈസിന്റെ പിടിയിലായി. ചെറുകിട പാൻ മസാല കച്ചവടക്കാർക്ക് യഥേഷ്ടം പാൻമസാല എത്തിച്ച് നൽകുന്ന കുലശേഖരപുരം വില്ലേജിൽ ഖാദരിയ മൻസിൽ ജഹാംഗീറാണ് എക്സൈസിന്റെ പിടിയിലായത്. കരുനാഗപ്പള്ളി എക്സ്‌സൈസ് റേഞ്ച് ഓഫീസിലെ അസി. എക്സൈസ് ഇൻസ്‌പെക്ടർ പി.എൽ. വിജിലാലിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 6 ചാക്കുകളിൽ 6075 പാൻമസാല പാക്കറ്റുകളിലായി 105 കിലോഗ്രാം പാൻമസാലയാണ് ടൊയോട്ട എത്തിയോസ് കാറിൽ നിന്നും ജഹാംഗീറിന്റെ വീട്ടിൽ നിന്നുമായിട്ട് പിടികൂടിയത്. സിവിൽ എക്സൈസ് ഓഫീസർമാരായ കെ.സാജൻ ,ജിനു തങ്കച്ചൻ , എച്ച്.ചാൾസ് , ബി.അൻസർ, വനിത സിവിൽ എക്സൈസ് ഓഫീസർ ശ്രീപ്രിയ, അസി.എക്സെസ് ഇൻസ്പെക്ടർ ഡ്രൈവർ അബ്ദുൾ മനാഫ് എന്നിവർ പങ്കെടുത്തു. വില കൂടിയ പ്രീമിയം കാറിൽ കറങ്ങി നടന്നു റിയൽ എസ്റ്റേറ്റ് കച്ചവടക്കാരൻ എന്ന വ്യാജേന കച്ചവടക്കാർക്ക് പാൻമസാല നൽകുന്നതാണ് പതിവ്. ഓരോ ചാക്ക് കെട്ടുകളിലും ആവശ്യക്കാരുടെ പേര് രേഖപ്പെടുത്തിയിരുന്നു. കൊല്ലം ഡെപ്യുട്ടി എക്സൈസ് കമ്മിഷണർ വൈ .ഷിബുവിന്റെ നിർദ്ദേശാനുസരണം കരുനാഗപ്പള്ളി എക്സൈസ് ഇൻസ്പെക്ടർ എസ്. ലതീഷിന്റെ മേൽനോട്ടത്തിൽ ഓണക്കാല സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് നടത്തിയ റെയ്ഡിലാണ് പാൻ മസാലശേഖരം കണ്ടെത്തിയത്.. ഓണക്കാലത്ത് മദ്യം മയക്കുമരുന്നുകളുടെ ഉപഭോഗം വിതരണം എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ 24 മണിക്കൂർ തുറന്ന് പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൽ പൊതുജനങ്ങൾക്ക് അറിയിക്കാം. ഫോൺ- 04762630831, 9400069456

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY