
ആറ്റിങ്ങൽ: ബാറിൽ ഇരുന്ന് മയങ്ങിപ്പോയ യുവാവിനെ സഹായിക്കാനെന്ന വ്യാജേനയെത്തി 3 പവന്റെ മാല കവർന്ന പ്രതി പിടിയിൽ.പാങ്ങോട് കൊച്ചാലുംമൂട് കെ.കെ ഹൗസിൽ ഷുഹൈബാണ് (37) പിടിയിലായത്.ആറ്റിങ്ങലിലെ ബാറിലിരുന്ന് പാങ്ങോട് സ്വദേശിയായ റിച്ചു മയങ്ങിപ്പോൾ,കാറിലാക്കാമെന്ന് പറഞ്ഞാണ് ഷുഹൈബ് എത്തിയത്.കാറിലാക്കിയ ശേഷം യുവാവിന്റെ മാല കവർന്നതായാണ് വിവരം.തുടർന്ന് റിച്ചു ആറ്റിങ്ങൽ പൊലീസിൽ പരാതി നൽകി.തുടർന്ന് പൊലീസ് വിവിധ സ്ഥലങ്ങളിലെ സി.സി ടിവി ക്യാമറകൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്.ഷുഹൈബ് പല സ്ഥലങ്ങളിലും പാചകത്തിന് പോകുന്ന ആളാണെന്ന് കണ്ടെത്തി.
മൊബൈൽ ഫോൺ ഓഫാക്കി കൊടെക്കനാലിലേക്ക് പോകാൻ തുടങ്ങുന്നതിനിടയിലാണിയാൾ പിടിയിലായത്.തട്ടിയെടുത്ത മാല കല്ലമ്പലത്തെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ 1.90 ലക്ഷം രൂപയ്ക്ക് പണയം വച്ചതായി കണ്ടത്തി.ഈ തുകയിൽ ഭൂരിഭാഗവും പുതിയ ഫോൺ വാങ്ങുന്നതിനും,കടങ്ങൾ തീർക്കാനും വിനിയോഗിച്ചിരുന്നു.പിടിയിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.ആറ്റിങ്ങൽ എസ്.എച്ച്.ഒ ശ്രീജേഷ്.വി.കെ,എസ്.ഐമാരായ സുധർശനൻ.കെ.എസ്,സലിം,എ.എസ്.ഐമാരായ ഷെർഷ,ജോതിഷ് കുമാർ,പൊലീസുകാരായ മഹേഷ്,നിതിൻ,അരുൺ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |