SignIn
Kerala Kaumudi Online
Saturday, 24 October 2026 5.51 AM IST

നാവായിക്കുളത്ത് ക്ഷേത്ര സാമഗ്രികൾ മോഷ്ടിച്ച പൂജാരി അറസ്റ്റിൽ

prince

കല്ലമ്പലം: നാവായിക്കുളത്ത് ക്ഷേത്ര സാമഗ്രികൾ മോഷ്ടിച്ച പൂജാരി അറസ്റ്റിൽ.പാരിപ്പള്ളി മീനമ്പലം സ്വദേശിയായ പ്രിൻസാണ് (27-അപ്പു) അറസ്റ്റിലായത്.നാവായിക്കുളം കിഴക്കുംപുറം വലിയ കാരായിക്കോട് ഭഗവതിക്ഷേത്രത്തിൽ നിന്ന് രണ്ടര ലക്ഷം രൂപയോളം വിലവരുന്ന ക്ഷേത്ര വസ്തുക്കൾ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.വലിയ പിത്തള നിലവിളക്കുകൾ,പിത്തള തൂക്കുവിളക്കുകൾ,ഇരുമ്പ് കുഞ്ഞുവിളക്കുകൾ,വലിയ ചെമ്പ് ഉരുളികൾ,ചെമ്പ് പറ,ചെമ്പ് മണികൾ,ചെമ്പ് പാത്രങ്ങൾ കെടാവിളക്ക് തുടങ്ങി വിലപിടിപ്പുള്ള ക്ഷേത്ര സാമഗ്രികൾ ഇയാൾ മോഷ്ടിച്ച് കടത്തിയെന്നാണ് പരാതി.

ഇക്കഴിഞ്ഞ ജൂൺ ഒന്നിനാണ് പ്രിൻസ് പൂജാരിയായി ക്ഷേത്രത്തിൽ ചുമതലയേറ്റത്.തുടർന്ന് പലതവണകളിലായി ക്ഷേത്രത്തിലെ വിലപിടിപ്പുള്ള സാധനങ്ങൾ മോഷ്ടിച്ച് കടത്തുകയായിരുന്നു. ഇയാൾ നാലു ദിവസത്തെ അവധിക്ക് പോയപ്പോൾ പകരക്കാരനായി മറ്റൊരു പൂജാരി എത്തിയതോടെയാണ് ക്ഷേത്രത്തിൽ നിന്ന് പല സാധനങ്ങളും നഷ്ടപ്പെട്ടത് ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ ക്ഷേത്രഭാരവാഹികൾ കല്ലമ്പലം പൊലീസിൽ പരാതി നൽകുകയും,പൂജാരിയെ തന്ത്രപൂർവ്വം വിളിച്ചു വരുത്തുകയും ചെയ്തു. സ്ഥലത്തെത്തിയ കല്ലമ്പലം പൊലീസ് പ്രതിയെ അറസ്റ്റ്ചെയ്തു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THIRUVANANTHAPURAM, THEFT, KALLAMBALAM, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY