SignIn
Kerala Kaumudi Online
Saturday, 24 October 2026 5.47 PM IST

വാഹനങ്ങളുടെ ബാറ്ററി മോഷണം: രണ്ടംഗസംഘം പിടിയിൽ

photo

ആലപ്പുഴ : റോഡരികിൽ നിർത്തിയിടുന്ന വലിയ വാഹനങ്ങളുടെ ബാറ്ററി മോഷ്ടിക്കുന്ന സംഘം പിടിയിലായി. കൊല്ലം ശൂരനാട് നോർത്ത് വടക്കുമുറിയിൽ പ്രമോദ് ഭവനം ഭവനത്തിൽ പ്രദീപ് (43), കൊല്ലം ശൂരനാട് നോർത്ത് തെക്കേ മുറിയിൽ വലിയറക്കത്ത് കിടപ്പുര വീട്ടിൽ സമദ് (43) എന്നിവരെയാണ് നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്.

9ന് പുലർല്ലെ കൊല്ലം - തേനി ദേശീയപാതയിൽ ചാവടി ജംഗ്ഷന് സമീപം നിറുത്തിയിട്ടിരുന്ന ആദിക്കാട്ടുകുളങ്ങര സ്വദേശി ഷമീറിന്റെ ഉടമസ്ഥതയിലുള്ള ഭാരത് ബെൻസ് ലോറിയുടെ 40,000രൂപ വില വരുന്ന പുതിയ ബാറ്ററികളാണ് വെളുപ്പിന് സ്‌കൂട്ടറിൽ എത്തിയ പ്രതികൾ മോഷ്ടിച്ചത്. ചക്കുവളളിയിലെ ആക്രിക്കടയിൽ പ്രതികളെ എത്തിച്ചു നടത്തിയ തെളിവെടുപ്പിൽ രണ്ടു ബാറ്ററികളും കണ്ടെടുത്തു. പ്രതികൾ സമാനമായ രീതിയിൽ ശൂരനാട്, അടൂർ സ്റ്റേഷൻ പരിധിയിൽ മോഷണം നടത്തിയതായി സംശയിക്കുന്നു. സി.സി ടിവി ഇല്ലാത്ത സ്ഥലങ്ങളിൽ പാർക്ക് ചെയ്ത വാഹനങ്ങൾ കേന്ദ്രീകരിച്ചാണ് ഇവർ മോഷണം നടത്തുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. നൂറനാട് സി.ഐ ശ്രീകുമാറിന്റെ നേതൃത്വത്തിൽ എസ്‌.ഐ നിതീഷ്, എസ്.സി.പി.ഒമാരായ രജീഷ്, രാധാകൃഷ്ണൻ ആചാരി, ശരത്ത്, സിജു, സുന്ദരേശൻ, സി.പി.ഒമാരായ കലേഷ്, മനു, വിഷ്ണു, ഷമീർ എന്നിവരാണ് പ്രതികളെ പിടികൂടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY