SignIn
Kerala Kaumudi Online
Friday, 23 October 2026 6.55 AM IST

ലൂണ മനോജ് പൊലീസ് പിടിയിൽ

pn

കാലടി: എട്ട് വർഷമായി ഒളിവിലായിരുന്ന മലയാറ്റൂർ കാടപ്പാറ വെട്ടിക്കവീട്ടിൽ മനോജ് (ലൂണ മനോജ് ) പിടിയിൽ. കാലടി പൊലീസും പെരുമ്പാവുർ എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും ചേർന്നാണ് പിടികൂടിയത്.

2016ൽ കാടപ്പാറയിലുള്ള യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയാണ്. സംഭവ ശേഷം ഒളിവിൽപ്പോയി. കാലടി പൊലീസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ അഞ്ച് പ്രതികളെ കോടതി ശിക്ഷിച്ചിരുന്നു. പല സ്ഥലങ്ങളിൽ വേഷം മാറി ഇയാൾ ഒളിവിൽക്കഴിഞ്ഞു. തമിഴ്നാട് വിരുതനഗർ ജില്ലയിൽ കൃഷ്ണൻ കോവിൽ ഗ്രാമത്തിലെ ഉൾപ്രദേശത്ത് നിന്നുമാണ് പ്രതിയെ പിടിച്ചത്. നിർമ്മാണത്തൊഴിലാളിയായി കഴിയുകയായിരുന്നു. മറ്റൊരാളുടെ പേരിലെടുത്ത സിം കാർഡാണ് ഇയാൾ ഉപയോഗിച്ചിരുന്നത്. ശാസ്ത്രീയ അന്വേഷണം നടത്തിയാണ് കസ്റ്റഡിയിലെടുത്തത്. 21 കേസിൽ പ്രതിയായ ഇയാൾ കാലടി സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്. എ. എസ്. പി മോഹിത്ത് റാവത്ത്, കാലടി എസ്.എച്ച് ഒ അനിൽ കുമാർ മേപ്പിള്ളി,എസ്.ഐ ജോസി എം. ജോൺസൻ, എ.എസ്.ഐ അബ്ദുൾ മനാഫ്, ടി.എ. അഫ്സൽ, ബെന്നി ഐസക്ക് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, CR7
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY