SignIn
Kerala Kaumudi Online
Friday, 23 October 2026 4.41 PM IST

കച്ചവട സ്ഥാപനങ്ങളിൽ പരിശോധന നടത്തി

s

കൂടരഞ്ഞി: ഹെൽത്തി കേരള, മാലിന്യ മുക്ത നവകേരളം പദ്ധതികളുടെ ഭാഗമായി പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും പഞ്ചായത്ത്‌ തല എൻഫോഴ്സ്മെന്റ് സ്‌ക്വാഡിന്റെയും നേതൃത്വത്തിൽ പഞ്ചായത്തിലെ കച്ചവട സ്ഥാപനങ്ങളിൽ ആരോഗ്യ ശുചിത്വ പരിശോധന നടത്തി. കൂമ്പാറ, മരഞ്ചാട്ടി, ആനയോട് ഭാഗങ്ങളിലാണ് പരിശോധന നടത്തിയത്. പഞ്ചായത്ത് ലൈസൻസ്, ഭക്ഷണം കൈകാര്യം ചെയ്യുന്നവർക്കുള്ള ഹെൽത്ത് കാർഡ്, പ്ലാസ്‌റ്റിക് മാലിന്യം നീക്കം ചെയ്യുന്നതിനുള്ള ഹരിത കർമ്മസേന കാർഡ്, പുകയില നിരോധന ബോർഡ്, പരിസര ശുചിത്വം എന്നിവ പരിശോധിച്ച് കച്ചവട സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നോട്ടീസ് നൽകി. നാലു കടകൾക്ക് പിഴ ചുമത്തി. കുടുംബാരോഗ്യ ഹെൽത്ത് ഇൻസ്‌പെക്ടർ രാജീവൻ.സി പരിശോധനയ്ക്ക് നേതൃത്വം നൽകി. ജാവിദ് ഹുസൈൻ, സന്ദീപ്, രിതേഷ്, വർഷ എന്നിവർ പങ്കെടുത്തു. തുടർന്നുള്ള ദിവസങ്ങളിൽ പരിശോധന തുടരുമെന്ന് പഞ്ചായത്തും ആരോഗ്യ വകുപ്പും അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY