SignIn
Kerala Kaumudi Online
Friday, 23 October 2026 4.42 PM IST

ഡോക്ടർക്ക് നേരെ കത്തി വീശിയ യുവാവ് അറസ്റ്റിൽ

c

പൊന്നാനി: പൊന്നാനി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് നേരെ കത്തി വീശിയ യുവാവ് അറസ്റ്റിൽ. മരക്കടവ് സ്വദേശി സക്കീർ എന്ന ഡെയ്ഞ്ചർ സക്കീറിനെയാണ് (32) പൊന്നാനി ബിവറേജസ് പരിസരത്ത് നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം. അമിതശേഷിയുള്ള മയക്കുഗുളിക എഴുതിക്കൊടുക്കണമെന്ന യുവാവിന്റെ ആവശ്യം നിരസിച്ചതിനെ തുടർന്നാണ് ജൂനിയർ ഡോക്ടർക്ക് നേരെ കത്തി വീശി ഭീഷണി മുഴക്കിയത്. നിരവധി കേസുകളിൽ പ്രതിയാണ് സക്കീർ. ലഹരിക്കടിമയാണ് പ്രതിയെന്നും പൊലീസ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY