SignIn
Kerala Kaumudi Online
Friday, 23 October 2026 6.55 AM IST

എഴുവച്ചിറ പാടം കൈയേറി അനധികൃത നിർമ്മാണം

padam

ആലങ്ങാട്: എഴുവച്ചിറ പാടം കയ്യേറി അനധികൃത നിർമ്മാണം നടക്കുന്നതായി പരാതി. നാട്ടുകാരുടെ പരാതിയെ തുടർന്ന് ആലങ്ങാട് പഞ്ചായത്ത് നിർമ്മാണ പ്രവർത്തനങ്ങൾക്ക് സ്റ്റോപ് മെമ്മോ നൽകി.

കുന്നേൽ - പാനായിക്കുളം റോഡിരികിലാണ് 100 ഏക്കറോളം വരുന്ന എഴുവച്ചിറ പാടശേഖരം സ്ഥിതി ചെയ്യുന്നത്. പാടശേഖരം കഴിഞ്ഞ കുറേ നാളുകളായി തരിശ് കിടക്കുകയായിരുന്നു. തുടർന്നു കഴിഞ്ഞ വർഷം അവസാനത്തോടെ കാർഷിക കർമസേനയുടെ നേതൃത്വത്തിൽ എഴുവച്ചിറ പാടത്തെ 4 ഏക്കറിൽ പരീക്ഷണാടിസ്ഥാനത്തിൽ നെൽകൃഷി നടത്തിയിരുന്നു. കൃഷി വൻവിജയമായതോടെ കുടുതൽ ഭാഗത്തേക്ക് നെൽക്കൃഷി വ്യാപിപ്പിക്കാനുള്ള ശ്രമം നടക്കുന്നതിനിടെയാണു കൈയേറ്റം നടന്നിരിക്കുന്നത്. പാടത്തിന്റെ രണ്ടിടത്തായാണ് അനധികൃത നിർമാണം നടത്തിയത്. കൂടാതെ ചിലർ പാടശേഖരത്തിന്റെ ചില പ്രദേശങ്ങൾ തരംമാറ്റി മറ്റ് കൃഷിക്കായി ഉപയോഗിച്ച് വരുന്നതായും കണ്ടെത്തിയിട്ടുണ്ട്. കരുമാലൂർ പാടശേഖരം കൈയേറി വയലോരം ഹോട്ടൽ നിർമിച്ചത് പരാതിയെ തുടർന്ന് ഒരു മാസം മുൻപ് കലക്ടർ ഇടപെട്ട് പൊളിച്ചുനീക്കിയിരുന്നു.അതിനാൽ എത്രയും വേഗം ഇവിടെയുള്ള അനധികൃത കൈയേറ്റങ്ങൾ പൊളിച്ചുനീക്കി

പഞ്ചായത്തിന്റെയും കർഷകരുടെയും നേതൃത്വത്തിൽ പാടശേഖരം പൂർണമായി ഏറ്റെടുത്ത് നെൽകൃഷി ആരംഭിക്കണമെന്നാണ് കർഷകരുടെ ആവശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, PADAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY