SignIn
Kerala Kaumudi Online
Saturday, 24 October 2026 5.47 PM IST

മാരകായുധങ്ങളുമായി യുവാവ് അറസ്റ്റിൽ

photyo

ചേർത്തല:വിദേശമദ്യവും മാരകായുധങ്ങളുമായി മുനിസിപ്പൽ 29ാം വാർഡിൽ കുരികയിൽ ചിറ അജിത്തി (39)നെ ചേർത്തല എക്സസൈസ് പിടികൂടി.അജിത്തിന്റെ പക്കൽ നിന്നും 4 ലിറ്റർ വിദേശമദ്യവും കൊടുവാൾ, മഴു തുടങ്ങിയവയും പിടികൂടി. ഡ്രൈ ഡേ ലക്ഷ്യമാക്കി വൻതോതിൽ ഇയാൾ മദ്യം ശേഖരിച്ചിരിക്കുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്. നാട്ടുകാർക്കും, വഴിയാത്രക്കാർക്കുംഭീഷണിയായി മാരകായുധങ്ങൾ കാട്ടിയായിരുന്നു മദ്യവില്പന നടത്തിയിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. എക്‌സ്സൈസ് ഇൻസ്‌പെക്ടർ ബാബുവിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അസി. എക്‌സ്സൈസ് ഇൻസ്‌പെക്ടർ ഡി.മായാജി,പ്രിവന്റീവ് ഓഫീസർമാരായ കെ.ആർ. ഗിരീഷ്‌കുമാർ,എൻ.പി.അരുൺ,ഡ്രൈവർ ഓസ്ബർട്ട് ജോസ് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY