SignIn
Kerala Kaumudi Online
Saturday, 24 October 2026 1.44 PM IST

എം.ഡി.എം.എയുമായി 4 യുവാക്കൾ പിടിയിൽ

photo

ബാലുശ്ശേരി: മാരക ലഹരി മരുന്നായ 20 ഗ്രാം എം.ഡി.എം.എയുമായി നാലുപേർ പിടിയിൽ. ബാലുശ്ശേരി പോസ്റ്റ് ഓഫീസ് റോഡിൽ കുറ്റിക്കാട്ട് പറമ്പ് ജിഷ്ണുവിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. ബാലുശ്ശേരി കുറ്റിക്കാട്ട് പറമ്പ് ജിഷ്ണു (25), നന്മണ്ട താനോത്ത് വീട്ടിൽ അനന്ദു എന്ന ടോബി (25), നന്മണ്ട കരിയാത്തൻ കാവ് തിയ്യക്കണ്ടി ആകാശ്.ടി.കെ (26), ചേളന്നൂർ കൈതോട്ടയിൽ മീത്തൽ അബിൻ (26) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. മയക്കുമരുന്ന് സംഘത്തിൽപ്പെട്ടവരാണ് ഇവർ.

കോഴിക്കോട് നഗരത്തിലെ മൊത്ത വിൽപനക്കാരിൽ നിന്നാണ് ലഹരി വാങ്ങുന്നതെന്ന് പ്രതികൾ പറഞ്ഞു. അനന്ദുവിനെ രണ്ടുതവണ

സമാന കേസിൽ പിടികൂടിയിട്ടുണ്ട്. ആകാശും സമാന കേസിൽ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇവരുടെ ഥാർ വാഹനവും കസ്റ്റഡിയിലെടുത്തു. വാഹനങ്ങൾ വാടകയ്ക്ക് എടുത്തും മയക്കുമരുന്ന് ഉപയോഗിച്ചും ആർഭാടജീവിതം നയിക്കുന്നതാണ് പ്രതികളുടെ രീതി.

കോഴിക്കോട് റൂറൽ എസ്.പി പി.നിധിൻരാജിന്റെ നേതൃത്വത്തിൽ നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി പ്രകാശൻ പടന്നയിൽ, പേരാമ്പ്ര ഡിവൈ.എസ്.പി ലതീഷ്.വി.വി, ഇൻസ്പെക്ടർ ദിനേശ്.ടി.പി, എസ്.ഐമാരായ സുജിലേഷ്.എം, അബ്ദുൾ റഷീദ്.എൻ.കെ, സുരേന്ദ്രൻ.സി, എ.എസ്.ഐ റസൂല.കെ.വി, സ്‌പെഷ്യൽ സ്ക്വാഡ് എസ്.ഐമാരായ രാജീവ് ബാബു, ബിജു.പി, സീനിയർ സി.പി.ഒമാരായ ജയരാജൻ.എൻ.എം, ജിനീഷ്.പി.പി, മുനീർ.ഇ.കെ, എൻ.എം.ഷാഫി, ടി.കെ.ശോബിത്ത്, ബിജു.കെ.ടി, മുഹമ്മദ് ഷമീർ.ഇ.കെ, രതീഷ്.ഇ.എം, ഫൈസൽ.കെ, ഷാലിമ.പി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY