SignIn
Kerala Kaumudi Online
Saturday, 24 October 2026 2.41 PM IST

അനധികൃത മദ്യ വിൽപ്പന; സ്ത്രീ ഉൾപ്പെടെ മൂന്നുപേർ പിടിയിൽ

1

കുന്നംകുളം: അനധികൃത മദ്യ വിൽപ്പന നടത്തിയ സംഭവത്തിൽ സ്ത്രീ ഉൾപ്പെടെ മൂന്ന് പേരെ കുന്നംകുളം റേഞ്ച് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. കടങ്ങോട് മണ്ടംപറമ്പ് കളത്തു വീട്ടിൽ ഷെർലി (58), ചൂണ്ടൽ തെക്കേകുന്ന് കുഴിപ്പുള്ളി വീട്ടിൽ ഷിബു (42), ചെമ്മന്തിട്ട പുതുശ്ശേരി മരിയ നഗർ വലിയ വളപ്പിൽ വീട്ടിൽ തോമസ് (65)എന്നിവരെയാണ് കുന്നംകുളം റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ കെ.മണികണ്ഠന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം പിടികൂടിയത്.

അവധി ദിനങ്ങളിൽ ഉൾപ്പെടെ പ്രതികൾ അനധികൃത മദ്യ വിൽപ്പന നടത്തുന്നുണ്ടെന്ന് എക്‌സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. മദ്യ വിൽപ്പനയ്ക്കായി ഉപയോഗിച്ച തൊണ്ടിമുതൽ എക്‌സൈസ് കസ്റ്റഡിയിലെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY